വളഞ്ഞ ഫോണും  മികച്ച ബാറ്ററിയും

14:14 PM
28/02/2018
nokia_8110

നോക്കിയ തിരിച്ചു വരവിന്‍റെ പാതയിലാണ് കാലഹരണപ്പെട്ട പഴയ മോഡലുകളെ മികവോടെ എങ്ങനെ ആളുകളിലേക്ക് എത്തിക്കാമെന്നാണ്  കമ്പനിയുടെ ചിന്ത. എറെ കുറേ ഇതിൽ വിജയിക്കുകയും ചെയ്തു. പഴയ ആൻഡ്രോയിഡ് പരീക്ഷണങ്ങൾ കമ്പനിയെ തളർത്തി കളഞ്ഞെങ്കിലും പുതിയ മോഡലുകൾ ജനശ്രദ്ധ ആകർഷിക്കുക തന്നെ ചെയ്തു.

ലോക മൊബൈൽ കോൺഗ്രസ്സിൽ അവതരിപ്പിച്ച നോക്കിയയുടെ മൂന്ന് സ്മാർട്ട് ഫോൺ മോഡലുകളിൽ ഏറ്റവും ശ്രദ്ധേയമായത്  പഴയ 8110യുടെ പുനർ അവതരണമാണ്. പഴയ സ്ലൈഡർ ഫോണുകളുടെ വിഭാഗത്തിൽപ്പെട്ടായാളാണെങ്കിലും മോഡലിനെ ഏറ്റവും മികച്ചതാക്കാൻ നോക്കിയക്ക് സാധിച്ചുവെന്ന് വേണം പറയാൻ. 25 ദിവസം നിൽക്കുന്ന ബാറ്ററി ലൈഫാണ് ഫോണിന്‍റെ ഏറ്റവും ആകർഷകമായ ഫീച്ചർ.  

ആൻഡ്രോയിഡ് ഒാപ്പറേറ്റിങ് സിസ്റ്റത്തിൽ 4ജി കേപ്പബിലിറ്റിയാണ് 8110യെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. 2.4 ഇഞ്ച് കളർ സ്ക്രീനാണുള്ള ഫോൺ  വൈഡ് സ്ക്രീൻ താത്പര്യമില്ലാത്തവരെ ലക്ഷ്യമിട്ടുള്ളതെന്ന് വേണം പറയാൻ. ബനാന കളർ എന്ന പേരിൽ മഞ്ഞ നിറത്തിലുള്ള ഇൗ വളയൻ ഫോൺ നിലവിൽ ചൈനയിലാണ് ലഭ്യമായിട്ടുള്ളത്.
  

Loading...
COMMENTS