ത​ല​ക്ക​നം ത​രി​മ്പു​മി​ല്ലാ​തെ ‘നോ​കിയ 6.2’ 

00:28 AM
15/10/2019
nokia-6.2

പ​ഴ​യ പ്ര​താ​പ​ത്തിെ​ൻ​റ ത​ല​ക്ക​ന​മി​ല്ലാ​തെ നോ​കി​യ ഫോ​ണു​ക​ൾ പ​ല​തും വി​പ​ണി​യി​ൽ എ​ത്തി​നോ​ക്കി മ​ട​ങ്ങാ​റു​ണ്ട്. ആ​രെ​ങ്കി​ലും ഒ​ന്നു​നോ​ക്കി​യാ​ൽ, കീ​ശ​യി​ലേ​ക്ക് എ​ടു​ത്തു​വെ​ച്ചാ​ൽ അ​ത്ര​യു​മാ​യി എ​ന്ന ചെ​റി​യ ആ​ഗ്ര​ഹ​മേ ഇ​പ്പോ​ഴു​ള്ളൂ. നോ​കി​യ ബ്രാ​ൻ​ഡ് ഉ​ട​മ​സ്ഥ​രാ​യ ഫി​ൻ​ല​ൻ​ഡ് ക​മ്പ​നി എ​ച്ച്.​എം.​ഡി ഗ്ലോ​ബ​ൽ അ​ടു​ത്തി​ടെ ഇ​ന്ത്യ​ക്കാ​രെ മു​ന്നി​ൽ​ക്കണ്ട് കൊ​ണ്ടു​വ​ന്ന​ത് നോ​കിയ 6.2 ആ​ണ്. ഒ​രു​മാ​സം മു​​മ്പ്​ മ​ധ്യ​നി​ര​യി​ൽ ഇ​റ​ക്കി​യ നോ​കി​യ 7.2ന് ​പ​റ്റി​യ കൂ​ട്ടാ​ണ് ഈ ​ന​വാ​ഗ​ത​നും. 

നോ​കി​യ 6.2െ​ൻ​റ നാ​ല് ജി.​ബി റാം, 64 ​ജി.​ബി ഇ​േ​ൻ​റ​ണ​ൽ മെ​മ്മ​റി പ​തി​പ്പി​ന് 15,999 രൂ​പ​യാ​ണ് വി​ല. ചൈ​നീ​സ് ക​മ്പ​നി​ക​ളു​മാ​യി ത​ട്ടി​ച്ചു​നോ​ക്കുേ​മ്പാ​ഴു​ള്ള വി​ല​ക്കൂ​ടു​ത​ലാ​ണ് നോ​കിയ​യെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്ന​ത്. ആ​മ​സോ​ണി​ലും നോ​കിയ ഡോ​ട്ട് കോ​മി​ലു​മാ​ണ് വി​ൽ​പ​ന. 16 മെ​ഗാ​പി​ക്സ​ൽ പ്ര​ധാ​ന കാ​മ​റ​യും അ​ഞ്ച് മെ​ഗാ​പി​ക്സ​ൽ ഡെ​പ്ത് സെ​ൻ​സ​ർ, എ​ട്ട് മെ​ഗാ​പി​ക്സ​ൽ ൈവ​ഡ് ആം​ഗി​ൾ കാ​മ​റ​യു​മാ​ണ് പി​ന്നി​ൽ. മു​ന്നി​ൽ സെ​ൽ​ഫി കാ​മ​റ എ​ട്ട് മെ​ഗാ​പി​ക്സ​ലാ​ണ്.

6.3 ഇ​ഞ്ച് ഫു​ൾ എ​ച്ച്.​ഡി പ്ല​സ് ഡി​സ്പ്ലേ, എ​ച്ച്.​ഡി.​ആ​ർ 10 പി​ന്തു​ണ, വാ​ട്ട​ർ ഡ്രോ​പ് നോ​ച്ച് (സ്ക്രീ​നി​ൽ കാ​മ​റ വെ​ട്ട്), പി​ന്നി​ലും മു​ന്നി​ലും കോ​ർ​ണി​ങ് ഗൊ​റി​ല്ല ഗ്ലാ​സ് 3ഉം ​വ​ശ​ങ്ങ​ളി​ൽ ലോ​ഹ​വും ചേ​രു​ന്ന നി​ർ​മി​തി, പി​ന്നി​ൽ വി​ര​ല​ട​യാ​ള സ്കാ​ന​ർ, നോ​കി​യ കൈ​വെ​ക്കാ​ത്ത ക​ല​ർ​പ്പി​ല്ലാ​ത്ത സ്​​റ്റോ​ക്ക് ആ​ൻ​ഡ്രോ​യി​ഡ് 9.0 പൈ ​ഒ.​എ​സ്, എ​ട്ടു​കോ​ർ ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ൺ 636 പ്രോ​സ​സ​ർ, 3500 എം.​എ.​എ​ച്ച് ബാ​റ്റ​റി, 512 ജി.​ബി വ​രെ മെ​മ്മ​റി കാ​ർ​ഡ് പി​ന്തു​ണ, ഇ​ര​ട്ട സിം, ​വൈ ഫൈ, ​ബ്ലൂ​ടൂ​ത്ത് 5.0 എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക​ത​ക​ൾ. 

നോ​കിയ 7.2ൽ ​ക​ണ്ട​തും 6.3 ഇ​ഞ്ച് ഫു​ൾ എ​ച്ച്.​ഡി പ്ല​സ് ഡി​സ്പ്ലേ​യാ​ണ്. എ​ച്ച്.​ഡി.​ആ​ർ 10 പി​ന്തു​ണ​യു​മു​ണ്ടാ​യി​രു​ന്നു. 48 മെ​ഗാ​പി​ക്സ​ൽ പ്ര​ധാ​ന കാ​മ​റ, അ​ഞ്ച് മെ​ഗാ​പി​ക്സ​ൽ ഡെ​പ്ത് സെ​ൻ​സ​ർ, എ​ട്ട് മെ​ഗാ​പി​ക്സ​ൽ വൈ​ഡ് ആം​ഗി​ൾ കാ​മ​റ​യു​മാ​ണ് പി​ന്നി​ൽ. 20 മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി കാ​മ​റ​യാ​ണ് മു​ന്നി​ൽ. നാ​ല് ജി.​ബി റാം, 64 ​ജി.​ബി ഇ​േ​ൻ​റ​ണ​ൽ മെ​മ്മ​റി പ​തി​പ്പി​ന് 18,999 രൂ​പ​യും ആ​റ് ജി.​ബി റാം, 64 ​ജി.​ബി ഇ​േ​ൻ​റ​ണ​ൽ മെ​മ്മ​റി പ​തി​പ്പി​ന് 19,999 രൂ​പ​യു​മാ​ണ് വി​ല. 

Loading...
COMMENTS