Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightമോ​േട്ടാ എം  ഇന്ത്യൻ...

മോ​േട്ടാ എം  ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
മോ​േട്ടാ എം  ഇന്ത്യൻ വിപണിയിൽ
cancel

മുംബൈ: മോ​​േട്ടായുടെ  മെറ്റാലിക്​ ബോഡിയോടു കൂടിയ സ്​മാർട്ട്​ ഫോൺ മോ​േട്ടാ എം ഇന്ന്​ ഇന്ത്യൻ വിപണിയിലവതരിപ്പിക്കും. മുംബൈയിൽ വെച്ച്​ നടക്കുന്ന ചടങ്ങിലായിരിക്കും കമ്പനി പുതിയ ഫോണി​െൻറ ലോഞ്ചിങ്​ നിർവഹിക്കുക. ചൈനീസ്​ വിപണിയിൽ നേരത്തെ തന്നെ ഫോൺ അവതരിപ്പിച്ചിരുന്നു. ഏകദേ​ശം 20,000 രൂപക്കടുത്തായിരുന്നു ചൈനീസ്​ വിപണിയിൽ മോ​േട്ടാ എമ്മി​െൻറ വില.

5.5 ഡിസ്​​​പ്ലേ സൈസോടു കൂടി വിപണിയിലെത്തുന്ന ഫോണിന്​ 2.2 ജിഗാഹെർഡ്​സി​െൻറ ഒക്​ടാകോർ മീഡിയ ടെക്​ പ്രൊസസറാണ്​ കരുത്ത്​ പകരുക. 4 ജി ബി റാമും 32 ജി ബി റോമുമാണ്​ ഫോണിനുള്ളത്​​. 8 മെഗാപിക്​സലി​െൻറ മുൻ കാമറയും 16 മെഗാപിക്​സലി​െൻറ പിൻ കാമറയുമാണ്​ കാമറയിലെ പ്രത്യേകതകൾ. 

ഹൈബ്രിഡ്​ സിം സ്ലോട്ട്​, 4 ജി വോൾട്ട്​, എൻ.എഫ്​.സി, എ.ജി.പി.എസ്​ 3050mAh ബാറ്ററി എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. അംബിയൻറ്​ ലെറ്റ്​ സെൻസർ ജിറോസ്​കോപ്പ്​ സെൻസർ, മാഗനറ്റോ മീററർ, പ്രൊക്​സിമിറ്റി സെൻസർ എന്നിവയെല്ലാം കമ്പനി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ആൻഡ്രോയിഡ്​ മാഷ്​മല്ലോയിലാണ്​ ഫോൺ പ്രവർത്തിക്കികുക.

ലെനോവ മോട്ടറോളയെ ഏറ്റെടുത്തതിന്​ ശേഷം മികച്ച മോഡലുകളുമായി വിപണി പിടിക്കാനൊരുങ്ങുകയാണ്​ മോ​േട്ടാ ഫോണുകൾ. ഇതിന്​ മുമ്പ്​ എൻട്രി ലെവൽ ​മാർക്കറ്റിൽ മോ​േട്ടാ ഇ3 പവർ എന്ന മോഡൽ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മിഡ്​ റേഞ്ച്​ സെഗ്​മെൻറിൽ മോ​േട്ടാ എം എന്ന ഫോൺ കമ്പനി വിപണിയിലെത്തിക്കുന്നത്​.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MOTO M
News Summary - Moto M India Launch Set for Today
Next Story