Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightമിഡ്​ റേഞ്ച്​ രാജ; ജി...

മിഡ്​ റേഞ്ച്​ രാജ; ജി സീരീസിൽ ആറാമനെ അവതരിപ്പിച്ച്​ മോ​ട്ടറോള

text_fields
bookmark_border
moto-g6-and-moto-e5-series
cancel

ഷവോമിയും ഹുആവേയും ആസ്വദിക്കുന്ന ഇന്ത്യൻ സ്​മാർട്ട്​ ഫോൺ വിപണിയിലേക്ക്​ ഒരു കൂറ്റൻ അവതാരത്തെ ഇറക്കാൻ ഒരുങ്ങുകയാണ്​ ലെനോവൊയുടെ മോട്ടറോള. ഉപയോക്​താക്കൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ​മോ​േട്ടാ ജി സീരീസിലേക്ക്​ 2018ലെ ജി 6, ജി 6പ്ലസ്​, ജി 6 പ്ലേ, എന്നിവരെയാണ്​ മോ​ട്ടറോള അവതരിപ്പിച്ചിരിക്കുന്നത്​. ബ്രസീലിൽ നടന്ന ഒരു ചടങ്ങിലാണ്​ ജനപ്രിയ മോഡലി​​​​​​െൻറ പുതിയ വകഭേദത്തെ മോ​േട്ടാ പരിചയപ്പെടുത്തിയത്​. ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും എന്ന്​ അറിയിച്ചിട്ടില്ലെങ്കിലും അടുത്ത മാസം മധ്യത്തോടെയെങ്കിലും ആരാധകർ ലോഞ്ചിങ്​ ​പ്രതീക്ഷിക്കുന്നുണ്ട്​.

കഴിഞ്ഞ വർഷം വിപണിയിലെത്തിച്ച മോ​േട്ടാ ജി 5, ജി 5പ്ലസ്​, ജി 5 എസ്​ പ്ലസ്​ തുടങ്ങിയ മോഡലുകൾ വൻ വിജയമായിരുന്നതിനാൽ അതിനെ വെല്ലുന്ന മോഡൽ മാർക്കറ്റിലെത്തിച്ചില്ലെങ്കിൽ അത്​ മോ​േട്ടാക്ക്​ കുറച്ചിലാവും. പ്രത്യേകിച്ച്​ ഹുആവേയും ഷവോമിയും സ്​പെക്​സുകൾ നിരത്തിവെച്ച്​ മിഡ്​റേഞ്ച്​ വിപണിയിൽ അപ്രമാദിത്യം തുടരു​ന്ന കാലഘട്ടത്തിൽ.

കഴിഞ്ഞ വർഷം വിപണി​യിലെത്തിയ മധ്യനിര ഫോണായ മോ​േട്ടാ ‘ജി 5 പ്ലസ്’​ പല ടെക്​ സൈറ്റുകളും ടെക്​ ബുജികളും സ്​മാർട്ട്​ഫോൺ ഒാഫ്​ ദി ഇയറായി തെരഞ്ഞെടുത്തത്​ മോ​േട്ടായുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറിയിരുന്നു. ​സ്​മാർട്ട്​ഫോൺ വിപണിയിൽ പഴയ നല്ലപേര്​ നഷ്​ടപ്പെട്ട്​ മുഖ്യധാരയിൽ പിടിച്ച്​തൂങ്ങി നിൽക്കാൻ വിയർക്കുന്ന ലെനോവോ, മോ​േട്ടായെ വാങ്ങി എന്ന്​ കേട്ടപ്പോൾ പാരമ്പര്യ മോ​േട്ടാ ആരാധകർ നെറ്റിചുളിച്ചതിനുള്ള മുഖത്തടിയായിരുന്നു ജി 5 പ്ലസി​​​​​​െൻറ വിജയം.

​മോ​േട്ടാ ജി 6 പുരാണം

ഡിസ്​പ്ലേ


18:9 ഡിസ്​പ്ലേ കൊണ്ട്​ തട്ടി നടക്കാൻ പറ്റാത്ത സാഹചര്യത്തിൽ മിഡ്​റേഞ്ച്​ വിഭാഗത്തിൽ 2018 തുടക്കത്തിൽ 16:9 സ്​ക്രീനുകളടങ്ങിയ ജി 5 മോഡലുകളുമായി ഒതുങ്ങിപ്പോയ മോ​േട്ടാക്ക്​ ജീവൻ പകരാനാണ്​ ജി 6​​​​​​െൻറ വരവ്​. 18:9 സ്​ക്രീൻ റേഷ്യോയോടുകൂടിയുള്ള 5.7 ഇഞ്ച്​ ​െഎ.പി.എസ്​ എൽ.സി.ഡി, ‘എച്​ ഡി പ്ലസ്’​ ഡി​സ്​പ്ലേയുള്ള മോ​േട്ടാ ജി 6 പ്ലേ, ഇതേ വിശേഷങ്ങളിൽ ഫുൾ എച് ഡി ഡിസ്​പ്ലേയുള്ള ജി 6, കൂടുതൽ വലിപ്പത്തിൽ 5.9 ഇഞ്ച്​ ​െഎ.പി.എസ്​ എൽ.സി.ഡി ഫുൾ എച്​ ഡി പ്ലസ്​ ഡിസ്​പ്ലേയുമായി ജി 6 പ്ലസും. എല്ലാ മോഡലുകൾക്കും കോർണിങ്​ ഗൊറില്ല ഗ്ലാസ് 3യുടെ​ പ്രൊട്ടക്ഷനുമുണ്ട്​.

കാമറ


ജി 6 പ്ലേയിൽ 13 മെഗാ പിക്​സൽ പിൻകാമറയും സിംഗിൾ എൽ.ഇ.ഡി ഫ്ലാഷും ഫേസ്​ ഡിറ്റക്ഷൻ ഒാ​​േട്ടാ ഫോക്കസും ഫുൾ എച്ച്​ ഡി വീഡിയോ റെക്കോർഡിങും നൽകിയപ്പോൾ ജി 6ന് മോ​േട്ടാ 12 ഉം 5ഉം മെഗാപിക്​സലുള്ള ഡ്യുവൽ കാമറ നൽകി. ഇതിന്​ ഡ്യുവൽ ടോൺ എൽ.ഇ.ഡി ഫ്ലാഷാണ്​. ആറ്​ ഫ്രെയിം പെർ സെക്കൻറിൽ ഫുൾ എച്ച്​ ഡി വിഡിയോ പകർത്താനും സാധിക്കും. മികച്ച വീഡിയോ കിട്ടാൻ ഇല​ക്​ട്രോണിക്​ ഇമേജ്​ സ്​റ്റെബ്​​ൈലസേഷനും ഉണ്ട്​.

കുറച്ചുകൂടി നല്ല വിശേഷണങ്ങളുള്ള കാമറയാണ്​ ജി 6 പ്ലസിന്​. മറ്റ്​ മോഡലുകളെ അപേക്ഷിച്ച്​ 4കെ വിഡിയോ റെക്കോർഡിങ്ങാണ്​ ജി 6 പ്ലസി​​​​​​െൻറ പ്രത്യേകത. സെൻസറുകളും വ്യത്യാസമുണ്ട്​. മൂന്ന്​ ഫോണുകൾക്കും 8 മെഗാപിക്​സൽ മുൻകാമറയാണ്​ നൽകിയിരിക്കുന്നത്​.

പെർഫോമൻസ്


ജി 6 പ്ലേക്ക്​ കരുത്തുപകരുക ക്വാൽകോം സ്​നാപ്​ഡ്രാഗ​​​​​​െൻറ 430 എസ്​.ഒ.സി ആയിരിക്കും. ഇത്​ 2 ജീബി റാം 16 ജീബി സ്​റ്റോറേജ്​, 3 ജീബി റാം 32 ജീബി സ്​റ്റോറേജ്​ വേരിയൻറുകളിലായാണ്​ ഇന്ത്യയിൽ എത്തുക. എന്നാൽ കൂടുതൽ കരുത്തുള്ള സ്​നാപ്​ഡ്രാഗൺ 450യിലായിരിക്കും ജി 6 പ്രവർത്തിക്കുക. ഇൗ മോഡൽ 3 ജീബി 32 ജീബി, 4 ജീബി 64 ജീബി വേരിയൻറുകളിൽ ഇന്ത്യയിൽ അവതരിപ്പിക്കും.

അതേ സമയം ജി 6 പ്ലസ്​ പുതിയ സ്​നാപ്​ഡ്രാഗൺ 630 പ്രൊസസറിലാണ്​ പ്രവർത്തിക്കുന്നത്​. 4 ജീബി റാം 64  ജീബി മോഡലും കൂടുതൽ മികച്ച 6 ജീബി റാം 128 ജീബി സ്​റ്റോറേജ്​ മോഡലും ഇൗ കാറ്റഗറിയിൽ വിപണി​യിലെത്തും. 

ഒ.എസ്സും അപ്​ഡേറ്റുകളും

moto-g6


മൂന്ന്​ മോഡലുകളും ആൻഡ്രോയ്​ഡി​​​​​​െൻറ ഏറ്റവും പുതിയ 8.0 ഒാറിയോയിലായിരിക്കും പ്രവർത്തിക്കുക. മൂന്ന്​ ഫോണുകളിലും ഭാവിയിൽ ആൻഡ്രോയ്​ഡി​​​​​​െൻറ 9.0 പി അപ്​ഡേറ്റ്​ മാത്രമായിരിക്കും ലഭിക്കുകയെന്നും  മോ​േട്ടാ അറിയിച്ചിട്ടുണ്ട്​. ​പ്യുവർ ആൻഡ്രോയ്​ഡ്​ യു.​െഎ നൽകിയിട്ട്​ കൂടി അപഡേറ്റുകൾ നൽകാൻ വിമുഖത കാട്ടുന്നു എന്ന ചീത്തപ്പേര് മോ​േട്ടാ​ പേറി നടക്കാൻ തുടങ്ങിയിട്ട്​ കാലമേറെയായി. 

രണ്ട്​ മാസങ്ങളിലോ മൂന്ന്​ മാസങ്ങളിലോ ഒരിക്കൽ മാത്രമായിരിക്കും സെക്യൂരിറ്റി പാച്ച്​ അപ്​ഡേറ്റുകൾ ലഭിക്കുകയെന്ന്​ മോ​േട്ടാ മുന്നറിയിപ്പ്​ നൽകിയത്​ സുരക്ഷക്ക്​ പ്രാധാന്യം നൽകുന്ന ഉപയോക്​താക്കളിൽ നീരസമുണ്ടാക്കാനും മതി.

ബാറ്ററി


മറ്റ്​ സ്​പെക്​സുകൾ കുറവാണെങ്കിലും മോ​േട്ടാ ജി 6 പ്ലേയിലാണ്​ ഏറ്റവും വലിയ ബാറ്ററി. 4000 എം.എ.എച്ച്​ ബാറ്ററിയിൽ 15 വോൾട്ട്​ ഫാസ്റ്റ്​ ചാർജിങ്ങും ഒരുക്കിയത്​​ വിപണിയിൽ ജി 6 പ്ലേക്ക്​ മുൻതൂക്കം നൽകും. ജി 6ന്​ 3000 എം.എ.എച്ചും ജി 6 പ്ലസിന്​ 3200 എം.എ.എച്ചും ബാറ്ററിയാണ്​ നൽകിയത്​. രണ്ട്​ ഫോണുകളും ഫാസ്റ്റ്​ ചാർജിങ്ങും സപ്പോർട്ട്​ ചെയ്യും.

പ്രതീക്ഷിക്കുന്ന വില വിവരങ്ങൾ
ബ്രസീലിൽ ഫോൺ അവതരിപ്പിച്ചപ്പോൾ 199 ഡോളറാണ്​ (13,000 രൂപ)  ജി 6 പ്ലേക്ക്​ നൽകിയിരിക്കുന്ന വില. 249 ഡോളർ(16,500 ഇന്ത്യൻ രൂപ) ജി 6ന്​ അമേരിക്കയിൽ നൽകേണ്ടിവരും. 299യൂറോയാണ് (24,000 രൂപ)​ ജി 6 പ്ലസി​​​​​​െൻറ വിലയെന്നും സൂചനയുണ്ട്​. 

എന്നാൽ ഇന്ത്യയിൽ ഇൗ​ ഫോണുകൾക്ക്​ യഥാക്രമം ജി 6 പ്ലേക്ക്​ 9,999 രൂപയും ജി 6ന്​ 12,999 രൂപയും ജി 6 പ്ലസിന്​ 15,999 രൂപയുമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMoto g6motorola smartphonemoto g6 plusmoto g6 playTechnology News
News Summary - Moto G6 vs Moto G6 Play vs Moto G6 Plus smart phone details-technology
Next Story