കൊതുകിനെ തുരത്തും ഫോൺ
text_fieldsതിരിയും ബാറ്റും മാത്രമല്ല, സ്മാർട്ട് ഫോണും കൊതുകിനെ ശത്രുവായി പ്രഖ്യാപിച്ചു കഴിഞ്ഞു. അറിയാതെ മറഞ്ഞിരിക്കുന്ന ചോരക്കൊതിയന്മാരെ തുരത്താൻ എല്ലാ പിന്തുണയും നൽകുന്നത് എൽ.ജിയുടെ ‘കെ7െഎ’ എന്ന സ്മാർട്ട് ഫോണാണ്. മോസ്കിറ്റോ എവേ ടെക്നോളജിയുള്ള ഇതിന് 7,990 രൂപയാണ് വില.
ഇതിെൻറ പിന്നിലുള്ള സ്പീക്കർ പുറപ്പെടുവിക്കുന്ന 30 കിലോ ഹെർട്സിലുള്ള അൾട്രാസോണിക് തരംഗങ്ങളാണ് കൊതുകിനെ ഒാടിക്കുന്നത്. 72.32 ശതമാനം അനോഫലിസ് ഗാംബെ കൊതുകുകളെ പരീക്ഷണഘട്ടത്തിൽ തുരത്താൻ കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു.
മനുഷ്യന് കേൾക്കാനാവാത്ത തരംഗങ്ങളാണ് ഇത്. ഇരട്ട സിം, ആൻഡ്രോയിഡ് 6.0 മാർഷ്മലോ ഒ.എസ്, 480x854 പിക്സൽ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഒാൺസെൽ ഡിസ്പ്ലേ, 1.1 ജിഗാഹെർട്സ് നാലുകോർ പ്രോസസർ, രണ്ട് ജി.ബി റാം, എട്ട് മെഗാപിക്സൽ പിൻകാമറ, അഞ്ച് മെഗാപിക്സൽ മുൻകാമറ, വിരലടയാള സെൻസർ, എന്നിവയാണ് പ്രത്യേകതകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
