Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐഫോൺ 13-നോട്​ മുട്ടാൻ പിക്​സൽ 6; ആൻഡ്രോയ്​ഡ്​ ക്യാമ്പിൽ ആവേശം വിതച്ച്​ ലീക്കായ സവിശേഷതകൾ
cancel
Homechevron_rightTECHchevron_rightMobileschevron_rightഐഫോൺ 13-നോട്​ മുട്ടാൻ...

ഐഫോൺ 13-നോട്​ മുട്ടാൻ പിക്​സൽ 6; ആൻഡ്രോയ്​ഡ്​ ക്യാമ്പിൽ ആവേശം വിതച്ച്​ ലീക്കായ സവിശേഷതകൾ

text_fields
bookmark_border

ആപ്പിൾ പ്രേമികൾക്കിടിയിൽ ഐഫോൺ 13 ആവേശം വിതക്കുന്നതിനിടെ ഗൂഗിളി​െൻറ ഫ്ലാഗ്​ഷിപ്പായ പിക്സൽ 6 സീരീസ് ലോഞ്ചിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആൻഡ്രോയ്ഡ് പ്രേമികൾ. പിക്സൽ 6, 6 പ്രോ എന്നീ മോഡലുകൾ ഗൂഗ്​ൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഫോണി​െൻറ ഗംഭീരമായ ഡിസൈൻ പ്രദർശിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. അതോടൊപ്പം സ്വന്തമായി നിർമിച്ച ഗൂഗിൾ ടെൻസർ ചിപ്സെറ്റ് വരാനിരിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് കരുത്ത്​ പകരുമെന്നും അറിയിച്ചിട്ടുണ്ട്​.


പിക്​സൽ 6 സീരീസി​െൻറ മറ്റ്​ വിവരങ്ങളൊന്നും ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ, എക്സ്​ഡിഎ ഡെവലപ്പേഴ്​സ്​ ഡോട്ട്​ കോം പിക്​സൽ 6 പ്രോയുടെ ചില സുപ്രധാന വിവരങ്ങൾ ലോഞ്ചിന്​ മു​േമ്പ പുറത്തുവിടുകയും ചെയ്​തു. പ്രധാനമായും ഡിസ്​പ്ലേ, ചിപ്​സെറ്റ്​, കാമറ എന്നീ വിഭാഗങ്ങളിലെ സവിശേഷതകളാണ്​ പുറത്തായത്​.

120Hz റിഫ്രഷ്​ റേറ്റ്​ പിന്തുണയുള്ള 3120 x 1440 പിക്​സൽ റെസൊല്യൂഷൻ ഡിസ്​പ്ലേ ആയിരിക്കും പിക്​സൽ 6 പ്രോയ്​ക്ക്​. 1440p റെസൊല്യൂഷനുള്ള ഡിസ്​പ്ലേ 120Hz റിഫ്രഷ്​ റേറ്റിൽ ഉപയോഗിക്കാൻ കഴിയുമെന്നത്​ മികച്ച അനുഭവമായിരിക്കും തീർച്ച. എന്നാൽ, ഫോണിൽ അഡാപ്​ടീവ്​ റിഫ്രഷ്​ റേറ്റുണ്ടാവുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.


പ്രോസസർ കോൺഫിഗറേഷനുമായി ബന്ധപ്പെട്ടും​ എക്സ്​ഡിഎ റിപ്പോർട്ട് ചില കാര്യങ്ങൾ വെളിപ്പെടുത്തി.​ 2 +2 + 4 എന്ന കോൺഫിഗറേഷനായിരിക്കും ഗൂഗിൾ ടെൻസർ ചിപ്പിനുണ്ടാവുക. 2x കോർട്ടെക്സ്- A1, 2x കോർട്ടെക്സ്-A78, 4x കോർട്ടെക്സ്-A55 എന്നിങ്ങനെ ആയിരിക്കും അതിലെ കോറുകൾ. രണ്ട് കോറുകൾ 2.8GHz- ലും മറ്റ് രണ്ട് കോറുകൾ 2.25GHz- ലും, അവസാനത്തെ നാല് കോറുകൾ 1.8GHz- ലും ക്ലോക്ക് ചെയ്തിരിക്കും. റിപ്പോർട്ട് പ്രകാരം 12GB വരെയുള്ള LPDDR5 റാമായിരിക്കും പിക്​സൽ സീരീസിലുണ്ടാവുക. കൂടാതെ, പിക്സൽ 6, 6 പ്രോ എന്നിവയിൽ 5ജി കണക്റ്റിവിറ്റി പിന്തുണയും ലഭിക്കും.


പിക്സൽ 6 പ്രോയിൽ 50 എംപി സാംസങ് ജിഎൻ 1 സെൻസറും 12 എംപി ഐഎംഎക്സ് 386 അൾട്രാ വൈഡ് ക്യാമറയും സോണി ഐഎംഎക്സ് 586 സെൻസറും 4x ഒപ്റ്റിക്കൽ സൂമും ഉള്ള 48 എംപി ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടും. മുൻവശത്ത്, സെൽഫികൾക്കായി 12എംപിയുള്ള IMX663 സെൻസറായിരിക്കും ഉണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleSpecificationsGoogle Pixel 6Google Pixel 6 ProPixel 6
News Summary - More Google Pixel 6 Pro Specifications is out
Next Story