
ഇന്ത്യാ ലോഞ്ചിന് മുമ്പേ സാംസങ് ഗ്യാലക്‌സി ഫോൾഡ് 3 സ്വന്തമാക്കി മോഹൻലാൽ
text_fieldsസെപ്തംബർ 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന സാംസങ്ങിെൻറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗ്യാലക്‌സി Z ഫോള്‍ഡ് 3 സ്വന്തമാക്കി നടൻ മോഹൻലാൽ. ദക്ഷിണ കൊറിയൻ കമ്പനിയുടെ ഫോൾഡബിൾ ഫോൺ സീരീസിലെ മൂന്നാം തലമുറ മോഡലിന് വേണ്ടിയുള്ള പ്രീ-രജിസ്ട്രേഷൻ ഇന്ത്യയിൽ ആരംഭിച്ചിേട്ടയുള്ളു. അതിനിടെയാണ് രാജ്യത്തെ ആദ്യത്തെ ഫോൾഡ് 3 ഉടമയായി മോഹൻലാൽ മാറിയത്.
മടക്കിവയ്ക്കാവുന്ന രീതിയിലുള്ള ഡിസൈനാണ് ഫോർഡ് 3 എന്ന ഫോണിനെ ഏറ്റവും ആകർഷണീയമാക്കുന്നത്. ഗാലക്സി Z ഫോൾഡ് 2െൻറ പിൻഗാമിയാണ് ഗാലക്സി Z ഫോൾഡ് 3. മുൻ മോഡലിലുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഗംഭീരമാക്കിയാണ് മൂന്നാമനെ അവതരിപ്പിച്ചിരിക്കുന്നത്.
7.6 ഇഞ്ച് വലിപ്പമുള്ള പ്രൈമറി ക്യുഎക്സ്ജിഎ+ (2,208x1,768 പിക്സൽസ്) ഡൈനാമിക് അമോലെഡ് 2 എക്സ് ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേയാണ് ഫോൾഡ് 3ക്ക്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. 374ppi ആണ് പിക്സൽ ഡെൻസിറ്റി. സാംസങ് പ്രത്യേകമായി നിർമിച്ചെടുത്ത വളയ്ക്കാവുന്ന ഡിസ്പ്ലേക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവുമുണ്ട്.
സ്‌നാപ്ഡ്രാഗണ്‍ 888 എന്ന ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും കരുത്തുറ്റ പ്രൊസസറാണ് സാംസങ് ഫോണിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. 2.84GHz സ്പീഡുള്ള 5nm ഒക്ടാകോർ SoC പ്രോസസ്സറാണിത്. ഫോണിന് വാട്ടർ-റെസിസ്റ്റൻറ് IPX8 പിന്തുണയമുണ്ട്. Z ഫോള്‍ഡ് 3യ്ക്ക് 1,49,999 മുതല്‍ 1,57,999 വരെയാണ് ബുക്കിംങ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ഗാലക്‌സി Z ഫോൾഡ് 3 വാങ്ങാം.