വാ​വെ​യ്​ മേ​ധാ​വി മെ​ങ്​ വാ​ൻ​ഷു​വി​നെ യു.​എ​സി​ന്​ കൈ​മാ​റാ​ൻ കാ​ന​ഡ

23:39 PM
02/03/2019
Meng-Wanzhou

ഒാ​ട്ട​വ: ചൈ​നീ​സ്​ ടെ​ലി​കോം ഭീ​മ​ൻ വാ​വെ​യ്​ മേ​ധാ​വി മെ​ങ്​ വാ​ൻ​ഷു​വി​നെ യു.​എ​സി​ന്​ കൈ​മാ​റാ​ൻ കാ​ന​ഡ ന​ട​പ​ടി തു​ട​ങ്ങി. ബ്രി​ട്ടീ​ഷ്​ കൊ​ളം​ബി​യ സു​പ്രീം​കോ​ട​തി​യു​ടേ​താ​ണ്​ അ​ന്തി​മ തീ​രു​മാ​നം. മാ​ർ​ച്ച്​ ആ​റി​നാ​ണ്​ കോ​ട​തി ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ക. അ​ന്ന്​ വാ​ൻ​ഷു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

യു.​എ​സും കാ​ന​ഡ​യും ത​മ്മി​ലു​ള്ള  ഉ​ഭ​യ​ക​ക്ഷി നാ​ടു​ക​ട​ത്ത​ൽ ക​രാ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നാ​രോ​പി​ച്ച്​ ഇ​തി​നെ​തി​രെ ചൈ​ന രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​റാ​നെ​തി​​രാ​യ ഉ​പ​രോ​ധ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തു​ൾ​പ്പെ​ടെ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി യു.​എ​സി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വാ​ൻ​ഷു​വി​നെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കാ​ന​ഡ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

അ​ന്താ​രാ​ഷ്​​ട്ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച സം​ഭ​വ​മാ​യി​രു​ന്നു അ​റ​സ്​​റ്റ്. തു​ട​ർ​ന്ന്​ കാ​ന​ഡ​യും ചൈ​ന​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി. ബാ​ങ്ക്​ തി​രി​മ​റി, സാ​േ​ങ്ക​തി​ക​വി​ദ്യ മോ​ഷ​ണം, ചാ​ര​വൃ​ത്തി എ​ന്നി​വ​യു​ൾ​പ്പെ​ടെ സ്​​മാ​ർ​ട്​​ഫോ​ൺ ഉ​ൽ​പാ​ദ​ന രം​ഗ​ത്ത്​ ലോ​ക​ത്തെ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ വാ​വെ​യ്​​ക്കെ​തി​രെ യു.​എ​സ്​ ജ​സ്​​റ്റി​സ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ നി​ര​വ​ധി ​കു​റ്റ​ങ്ങ​ളാ​ണ്​ ചു​മ​ത്തി​യ​ത്​.

നി​ല​വി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്​ വാ​ൻ​ഷു.  വാ​വെ​യ്​ സ്​​ഥാ​പ​ക​ൻ​ റെ​ൻ ഴെ​ങ്​​ഫീ​യു​ടെ മ​ക​ളാ​ണ്​ വാ​ൻ​ഷു. ഉ​പ​രോ​ധം ലം​ഘി​ച്ച്​ യു.​എ​സി​ൽ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റാ​നി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ചു​വെ​ന്നാ​ണ്​ പ്ര​ധാ​ന ആ​രോ​പ​ണം.

Loading...
COMMENTS