​െഎഫോൺ എക്​സിനെക്കാളും വിലയുള്ള ഫോണുമായി ഒപ്പോ

21:36 PM
20/06/2018
oppo-find-x-24

​ പ്രീമിയം ഫോണുകളുടെ നിരയിലേക്ക്​ ഒരു അവതാരം കൂടി എത്തുന്നു. ഏറെക്കാലമായി പറഞ്ഞുകേൾക്കുന്ന ഒപ്പോ ഫൈൻഡ്​ എക്​സാണ്​ പ്രീമിയം സ്​മാർട്ട്​ഫോൺ നിരയിലേക്ക്​ എത്തുന്നത്​​. കാമറയിൽ സവിശേഷതകൾ ഒളിപ്പിച്ചുവെച്ചാണ്​ ഫൈൻഡ്​ എക്​സി​​െൻറ വരവ്​. ഫിംഗർപ്രിൻറ്​ സ്​കാനറില്ലാതെ പൂർണമായും 3ഡി ഫേസ്​ റെക്കഗിനേഷൻ സിസ്​റ്റമാണ്​ ഒപ്പോയുടെ പുതിയ ഫോണിൽ ഉപയോഗിക്കുന്നത്​. ഇൗ വർഷം ആഗസ്​റ്റ്​ മുതൽ ഫൈൻഡ്​ എക്​സ്​ വിപണിയിൽ ലഭ്യമാവും.

6.44 ഇഞ്ച്​ ഡിസ്​പ്ലേ സൈസിലാവും ഒപ്പോയുടെ ​പുതിയ ഫോണെത്തുക. ഫുൾ എച്ച്​.ഡി ഡിസ്​പ്ലേയാണ് ഉണ്ടാകും​. സ്​നാപ്​​ഡ്രാഗൺ 845 പ്രൊസസർ കരുത്ത്​ പകരുന്ന ഫോണിന്​ എട്ട്​ ജി.ബി റാം നൽകിയിട്ടുണ്ട്​.  256 ജി.ബിയാണ്​ ഫോണി​​െൻറ സ്​റ്റോറേജ്​. 3730 എം.എ.എച്ച്​ ബാറ്ററിയാണ്​ ഫോണിലുള്ളത്​. വി.ഒ.ഒ.സി ഫാസ്​റ്റ്​ ചാർജിങ്​ സംവിധാനവും ഫോണിനൊപ്പം ഇണക്കിചേർത്തിട്ടുണ്ട്​. വിലയിൽ ഒപ്പോ ​െഎഫോൺ എക്​സിനെ കടത്തിവെട്ടും. ഏകദേശം 999(79,000 രൂപ) യുറോയാണ്​ ഫോണി​​െൻറ വില. 512 ജി.ബിയുടെ ലംബോർഗിനി എഡിഷനും ഒപ്പോ പുറത്തിറക്കുന്നുണ്ട്​. ഇതിന്​ 134,400 രൂപ വില വരും. 

കാമറ സിസ്​റ്റമാണ്​ ഫൈൻഡ്​ എക്​സി​​െൻറ പ്രധാന പ്ര​ത്യേകത. ഫോണിലെ കാമറകൾ ബോഡിക്കുള്ളിലേക്ക്​ പൂർണമായും വലിഞ്ഞിരിക്കുകയാണ്.​ ആവശ്യമുള്ള സമയത്ത്​ കാമറകൾ മോ​െട്ടാറൈസു ചെയ്​ത്​ സിസ്​റ്റം പുറത്തേക്ക്​ കൊണ്ട്​ വരാം. 25 മെഗാപിക്​സിലി​​െൻറ മുൻ കാമറയും 16+20 മെഗാപിക്​സലി​​െൻറ പിൻകാമറയും ഫോണിലുണ്ടാകും. കാമറ ആപ്​ തുറന്നാൽ അര സെക്കൻഡിനുള്ളിൽ കാമറകൾ പ്രവർത്തന സജ്ജമാകുമെന്നാണ്​ ഒപ്പോയുടെ​ അവകാശവാദം. ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​െൻറ സാന്നിധ്യവും ഫോണി​​െൻറ കാമറക്കുണ്ടാവും. സാംസങ്​ ഗാലക്​സി എസ്​ 9 വാവെയുടെ പി.20 ഫോണുകൾക്കാവും ​ഒപ്പോയുടെ പുതിയ ഫോൺ വെല്ലുവിളി ഉയർത്തുക.

Loading...
COMMENTS