Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightക്യൂ 6...

ക്യൂ 6 പിടിവള്ളിയാക്കാൻ എൽ.ജി

text_fields
bookmark_border
LG-Q6
cancel

നേർത്ത അരികുകൾ, 16:9ന്​ പകരം 18:9 വൈഡ്​ സ്​ക്രീൻ ഫുൾ വിഷൻ ഡിസ്​​േപ്ല, ആഘാതങ്ങളെ ചെറുക്കുന്ന 7000 സീരീസ്​ അലുമിനിയത്തിൽ നിർമിച്ച എച്ച്​ ബീം ഫ്രെയിം, വിരലടയാളത്തേക്കാൾ എളുപ്പത്തിൽ ഫോൺ തുറക്കാൻ മുഖം തിരിച്ചറിയുന്ന ത്രീഡി ഫേസ്​ റെക്കഗ്​നീഷൻ സംവിധാനം, 69.3 എം.എം കനം, വളഞ്ഞ അരികുകൾ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ്​ എൽ.ജിയുടെ ക്യൂ പരമ്പരയിൽപെട്ട ആദ്യഫോണായ ക്യൂ 6ന്​. 

ആമസോൺ ഇന്ത്യ വഴി 14,990 രൂപക്കാണ്​ വിൽപന. ഒരിക്കൽ അനിഷേധ്യ സ്​ഥാനമുണ്ടായിരുന്ന കൊറിയൻ കമ്പനി എൽ.ജി അടിമുടി മാറ്റങ്ങളുമായി ഒരിടവേളക്കുശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്​. 

എൽ.ജിയുടെ സ്​ക്വയർ കാമറ സംവിധാനം വഴി നാല്​ മോഡുകളിൽ ചിത്രമെടുക്കാം. എഡിറ്റോ ക്രോപോ ചെയ്യാതെ സ്​ക്വയർ കാമറ വഴി സോഷ്യൽ മീഡിയകളിൽ നേരിട്ട്​ ചിത്രങ്ങൾ പങ്കിടാനും കഴിയും. ഇരട്ട സിം, ഫോർജി വി.ഒ.എൽ.ടി.ഇ, മൂന്ന്​ ജി.ബി റാം, രണ്ട്​ ടി.ബി വരെ കൂട്ടാവുന്ന 32 ജി.ബി ഇ​േൻറണൽ മെമ്മറി, ഫുൾ എച്ച്​.ഡി ​െറസലൂഷനായ 1920X1080 പിക്​സലിന്​ പകരം 1080X2160 പിക്​സൽ ​െറസലൂഷൻ മിഴിവുള്ള അഞ്ചര ഇഞ്ച്​ ഡിസ്​​​േപ്ല, ആൻഡ്രോയിഡ്​ 7.1 നഗറ്റ്​ ഒ.എസ്​, 1.4 ജിഗാഹെർട്​സ്​ എട്ടുകോർ സ്​നാപ്​ഡ്രാഗൺ 435 പ്രോസസർ, എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്​സൽ പിൻകാമറ, പൂർണ സെൽഫിക്ക്​ 100 ഡിഗ്രി വൈഡ്​ ആംഗിൾ കാഴ്​ചയുള്ള അഞ്ച്​ മെഗാപിക്​സൽ മുൻകാമറ, വൈ ഫൈ, ബ്ലൂടൂത്ത്​ 4.2, എൻ.എഫ്​.സി, 3.5 എം.എം ഹെഡ്​ഫോൺ ജാക്​, യു.എസ്​.ബി ഒാൺ ദ ഗോ, 149 ഗ്രാം ഭാരം, 3000 എം.എ.എച്ച്​ ബാറ്ററി, കറുപ്പ്​^പ്ലാറ്റിനം^ഗോൾഡ്​ നിറങ്ങൾ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lgmalayalam newsQ6Technology News
News Summary - LG Q6 launched in india-Technology
Next Story