ആൻഡ്രോയിഡ് ഫോണുകൾക്ക് ഭീഷണിയായി ജൂഡി വൈറസ്
text_fieldsകാലിഫോർണിയ: ആൻഡ്രോയിഡ് ഫോണുകൾക്ക് ഭീഷണി ഉയർത്തി ജൂഡി വൈറസ്. പ്ലേ സ്റ്റോറിലെ വിവിധ ആപുകൾ വഴി നാലരക്കോടി ആൻഡ്രോയിഡ് ഫോണുകളിൽ ജൂഡിയെത്തിയെന്നാണ് സുരക്ഷ ഗവേഷണ സ്ഥാപനമായ ചെക്ക് പോയിൻറ് റിപ്പോർട്ട് ചെയ്യുന്നത്.
പ്ലേ സ്റ്റോറിലെ 41 ആപുകളിൽ ജൂഡി ബാധിച്ചുവെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഷെഫ് ജൂഡി, അനിമൽ ജൂഡി, ഫാഷൻ ജൂഡി എന്നീ ഗെയിമുകളിൽ വൈറസിെൻറ സാന്നിധ്യമുണ്ട്.
പ്ലേ സ്റ്റോറിൽ നിന്ന് മാൽവെയറുകൾ ബാധിച്ച ആപ്പുകളുടെ നാലര കോടി മുതൽ പതിനെട്ടര കോടി വരെ ഡൗൺലോഡുകൾ നടന്നിട്ടുണ്ട്. ചെക്ക് പോയിൻറിെൻറ ഒരു ബ്ലോഗ് പോസ്റ്റാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. യാന്ത്രികമായി ക്ലിക്കാകുന്ന ജൂഡി മാൽവെയർ ദക്ഷിണകൊറിയയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് വികസിപ്പിച്ചിട്ടുള്ളത്. ഇവരുടെ ആപുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും, െഎ.ഒ.എസ് സ്റ്റോറിലും ഉണ്ട്.
