Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജിയോ ഫോൺ​ നെക്​സ്റ്റ്​; ഏറ്റവും വില കുറഞ്ഞ 4ജി ഫോണി​െൻറ വിശേഷങ്ങൾ അറിയാം...
cancel
Homechevron_rightTECHchevron_rightMobileschevron_right'ജിയോ ഫോൺ​...

'ജിയോ ഫോൺ​ നെക്​സ്റ്റ്'​; ഏറ്റവും വില കുറഞ്ഞ 4ജി ഫോണി​െൻറ വിശേഷങ്ങൾ അറിയാം...

text_fields
bookmark_border

ലോകത്തിൽ വെച്ച്​ തന്നെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോൺ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യാൻ പോവുകയാണ്​ റിലയൻസ്​. കമ്പനിയുടെ 2021ലെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ്​ അംബാനിയാണ്​ ഗൂഗ്ളുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ സ്​മാർട്ട്​ഫോണിനെ കുറിച്ച്​ വിവരങ്ങൾ പുറത്തുവിട്ടത്​. 'ജിയോ ഫോൺ നെക്​സ്റ്റ്'​ എന്ന പേരിലുള്ള ഫോൺ സെപ്​റ്റംബർ 10ന്​ പുറത്തിറക്കുമെന്നാണ്​ അംബാനി അറിയിച്ചത്​.ആൻഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്റ്റത്തിൽ എത്തുന്ന ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അറിയാം.

ജിയോ ഫോൺ നെക്​സ്റ്റ്​ - സവിശേഷതകൾ

2012 മുതലുള്ള ആൻഡ്രോയിഡ് സ്​മാർട്ട്​ഫോണുകളെ അനുസ്മരിപ്പിക്കും വിധം വലിയ ബെസൽസുകളുള്ള അഞ്ച്​ അഞ്ച് ഡിസ്​പ്ലേയാണ്​ ജിയോ ഫോൺ നെക്​സ്റ്റിന്​. ഒരു സെൽഫി ക്യാമറയും പിറകിൽ എൽ.ഇ.ഡി ഫ്​ളാഷോട് കൂടിയ ഒരു കാമറയും ഉണ്ടാകും. വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ അടിസ്ഥാന കണക്റ്റിവിറ്റി സൗകര്യങ്ങളും ഉണ്ടായിരിക്കും.

യൂസർമാർക്ക്​ ഫോൺ സ്​ക്രീനിൽ തെളിയുന്ന ഏത്​ ടെക്​സ്റ്റുകളും അവരുടെ പ്രാദേശിക ഭാഷയിൽ വിവർത്തനം ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രത്യേക ബട്ടണും ജിയോ ഫോൺ നെക്​സ്റ്റിൽ ഉണ്ടാകും.

വെബ് പേജുകൾ, അപ്ലിക്കേഷനുകൾ, സന്ദേശങ്ങൾ, ഫോട്ടോകൾ എന്നിവയുൾപ്പെടെ ഫോൺ സ്‌ക്രീനിലെ ഏത് വാചകങ്ങളും വിവർത്തനം ചെയ്യുകയും ഉച്ചത്തിൽ വായിക്കുകയും ചെയ്യുന്ന 'റീഡ്​ എലൗഡ്​ - ട്രാൻസ്​ലേറ്റ്​ നൗ' എന്ന ഫീച്ചറും ഫോണി​െൻറ ഒാപറേറ്റിങ്​ സിസ്റ്റവുമായി സംയോജിപ്പിച്ചിട്ടുണ്ട്​.

ജിയോഫോൺ നെക്സ്റ്റിൽ ഗൂഗിൾ അസിസ്റ്റൻറും കാര്യക്ഷമമായി പ്രവർത്തിക്കും. വോയ്‌സ് അസിസ്റ്റൻറ്​ ഉപയോഗിച്ച്, യൂസർമാർക്ക്​ കാലാവസ്ഥാ അപ്‌ഡേറ്റ്, സ്‌കോറുകൾ എന്നിവയും അതിലേറെയും അറിയാൻ കഴിയും.

വോയ്‌സ്-ഫസ്റ്റ് എന്ന സവിശേഷതകളോടെയാണ് ഫോൺ വരുന്നത്, അത് യൂസർമാരെ ഫോണിലെ​ ഉള്ളടക്കങ്ങളും നാവിഗേഷനും അവരുടെ സ്വന്തം ഭാഷയിൽ ഉപയോഗിക്കാൻ അനുവദിക്കുന്നു.

ജിയോ ഫോൺ നെക്​സ്റ്റിന്​ പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗ്​ൾ

ലൈറ്റ് ആൻഡ്രോയിഡ് വേർഷനാണ് ഗൂഗിൾ ജിയോ ഫോണിനായി നൽകുന്നത്​. നേരത്തെ ചില കമ്പനികളുടെ ഫോണുകൾക്കായി നൽകിയ 'ഗൂഗ്​ൾ ഗോ' ഓപ്പറേറ്റിങ് സിസ്റ്റം പോലുള്ളതായിരിക്കും ജിയോ ഫോണിനായി പ്രത്യേകം തയ്യാറാക്കിയ ഒ.എസും.

ജിയോ ഫോണിൽ നിന്നുള്ള ആദ്യ ആൻഡ്രോയിഡ് ഫോണായിരിക്കും ജിയോ ഫോൺ നെക്​സ്റ്റ്. ഇതുവരെ ഇറങ്ങിയ രണ്ട്​ ജിയോ ഫോണുകളിലും കെ.എ.ഐ എന്ന ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു. അതേസമയം ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷനായ ആൻഡ്രോയിഡ് 11 ജിയോ ഫോണിൽ ലഭ്യമാകില്ല. ഫോണി​െൻറ കുറഞ്ഞ ഹാർഡ് വെയർ ശേഷി കാരണമാണ്​ പുതിയ ആൻഡ്രോയിഡ് വകഭേദം പിന്തുണക്കാത്തത്​. അതേസമയം, ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ഫോണിൽ ലഭിക്കുമെന്നാണ്​ സുന്ദർ പിച്ചൈ അറിയിച്ചിരിക്കുന്നത്​.

ജിയോ ഫോൺ നെക്​സ്റ്റ്​ - വില

ജിയോ ഫോൺ നെക്​സ്റ്റി​െൻറ വില ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും 5,000 രൂപയിൽ താഴെ മാത്രമായിരിക്കും ഫോണിന്​ വിലയെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചന. നേരത്തെ ജിയോ ലോഞ്ച്​ ചെയ്​ത ടച്ച്​ സ്​ക്രീനുകളില്ലാത്ത ജിയോ ഫോൺ, ജിയോ ഫോൺ 2 എന്നീ മോഡലുകൾക്ക്​ യഥാക്രമം 1599 രൂപ, 2999 രൂപ എന്നിങ്ങനെയായിരുന്നു വില. എന്നാൽ, ജിയോ ഫോൺ നെക്​സ്റ്റിന്​ 3000, 3999 എന്നിങ്ങനെയാണ്​ വില പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reliance JioJioPhoneJioPhone Next
News Summary - JioPhone Next Android phone Sale date price specs other key details
Next Story