ഇന്ന് മുതൽ ജിയോ പ്രൈം മെമ്പറാവാം
text_fieldsമുംബൈ: റിലയൻസ് ജിയോയുടെ പ്രൈം മെമ്പറാവാനുള്ള സൗകര്യം ഇന്ന് മുതൽ ലഭ്യമാകും. 99 രൂപ നൽകിയാണ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുക്കാൻ കഴിയുക. ജിയോയുടെ ആപ് വഴിയും സ്റ്റോറുകൾ വഴിയും പ്രൈം മെമ്പർഷിപ്പ് സേവനം ലഭ്യമാകും. ആമസോൺ അവതരിപ്പിച്ച രീതിയിലാവും ജിയോയും പ്രൈം മെമ്പർഷിപ്പ് സേവനം നൽകുക. പ്രൈം മെമ്പർഷിപ്പ് എടുക്കുന്നവർക്ക് പ്രത്യേക ഒാഫറുകൾ കമ്പനി ലഭ്യമാക്കും. 2018 മാർച്ച് 31 വരെയാണ് പ്രൈം മെമ്പർഷിപ്പിെൻറ കാലാവധി.
പ്രൈം മെമ്പറായതിന് ശേഷം വിവിധ പ്ലാനുകൾ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 149 രൂപയിൽ തുടങ്ങുന്ന വിവിധ പ്ലാനുകൾ ജിയോയിൽ ലഭ്യമാണ്. എല്ലാ പ്ലാനുകൾക്കൊപ്പം വോയ്സ് കോളുകളും എസ്.എം.എസുകളും സൗജന്യമായിരിക്കും. ഡാറ്റയിൽ മാത്രമാണ് വിവിധ പ്ലാനുകളിൽ വ്യത്യാസമുണ്ടാവുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
