Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right1000 രൂപക്ക്​ 4G...

1000 രൂപക്ക്​ 4G ഫോണ​ുമായി റിലയൻസ്​ ജിയോ

text_fields
bookmark_border
1000 രൂപക്ക്​ 4G ഫോണ​ുമായി റിലയൻസ്​ ജിയോ
cancel

മുംബൈ: തകർപ്പൻ ഒാഫറുകളിലുടെ രാജ്യത്തെ ഞെട്ടിച്ച ​റിലയൻസ്​ ജിയോ വില കുറഞ്ഞ 4G  മൊബൈൽ ഫോൺ വിപണിയിലിറക്കുന്നു. 1000 രൂപയായിരിക്കും ഫോണി​െൻറ എകദേശ വിലയെന്നാണ്​ അറിയ​ുന്നത്​. ഫോണിനൊപ്പം റിലയൻസ്​ ജിയോ അൺലിമിറ്റഡ്​ ഒാഫറുകളും ലഭ്യമാകും. വോൾട്ട്​ ടെക്​നോളജി ഉപയോഗിച്ചാവും പുതിയ ഫോൺ പ്രവർത്തിക്കുക.

ഗ്രാമീണ മേഖലയെയാണ്​​ റിലയൻസ്​ പ്രധാനമായും ലക്ഷ്യം വെക്കുന്നത്​. വോൾട്ട്​ ടെക്​നോളജി ഉപയോഗിച്ച്​ ​ഫോൺ വിളിക്കുന്നതിനുള്ള സംവിധാനം ആദ്യമായി കൊണ്ട്​ വന്നത്​ റിലയൻസ്​ ജിയോ ആയിരുന്നു. ഇന്ത്യയിൽ ഇന്നും ഭൂരിപക്ഷമാളുകളും ഉപയോഗിക്കുന്നത്​ 2G ​നെറ്റവർക്കാണ്​. അതുകൊണ്ട്​ തന്നെ കുറഞ്ഞ വിലക്ക്​ 4G ഫോണുകൾ ലഭ്യമാക്കിയാൽ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാമെന്നാണ്​ റിലയൻസ്​ ജിയോ കണക്കു കൂട്ടുന്നത്​. 1000 രൂപ മുതൽ 1500 രൂപക്കിടയിൽ പുതിയ ഫോൺ വിപണിയിലെത്തിക്കാനാണ്​ കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം. എന്നാൽ ഇത്​ എ​ത്രത്തോളം  പ്രായോഗികമാകുമെന്ന്​ കാത്തിരുന്നു തന്നെ കാണണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relaince jio
News Summary - Jio prepares to launch 4G feature phones with unlimited voice, video calling
Next Story