ജിയോയെ വെല്ലാൻ 4ജി ഫോണുമായി ബി.എസ്.എൻ.എൽ
text_fieldsജിയോയുടെ 4ജി ഫീച്ചർ ഫോണിനെ വെല്ലാൻ എയർടെല്ലിന് പിന്നാലെ ബി.എസ്.എൻ.എല്ലും. മൈക്രോമാക്സുമായി സഹകരിച്ചാണ് ന്യൂ ഭാരത്–1 എന്ന ഫോൺ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. വെള്ളിയാഴ്ച മുതൽ ഫോൺ വിപണിയിൽ ലഭ്യമാകും. 2200 രൂപയായിരിക്കും വില. ഇതിനൊപ്പം 97 രൂപ പ്രതിമാസം നൽകിയാൽ അൺലിമിറ്റഡ് കോളുകളും ഇൻറർനെറ്റ് സേവനവും ബി.എസ്.എൻ.എൽ നൽകും.
2.4 ഇഞ്ച് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ പ്രൊസസർ, 512 എം.ബി റാം, 4 ജി.ബി സ്റ്റോറേജ്, 2 മെഗാപികസ്ലിെൻറ പിൻകാമറ, വി.ജി.എ മുൻ കാമറ എന്നിവയെല്ലാമാണ് പ്രത്യേകതകൾ. കണക്ടിവിറ്റിക്കായി വൈ-ഫൈ, ജി.പി.എസ്, ബ്ലൂടുത്ത് എന്നിവയുമുണ്ടാകും. 22 പ്രാദേശിക ഭാഷകളെ ഫോൺ പിന്തുണക്കും.
1500 രൂപക്ക് 4ജി സ്മാർട്ട് ഫോൺ പുറത്തിറക്കുമെന്നാണ് ജിയോ അറിയിച്ചിരുന്നത്. മൂന്ന് വർഷത്തിന് ശേഷം ഫോൺ തിരിച്ചേൽപ്പിക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ച് നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു. എയർടെല്ലും മുമ്പ് സമാനമായ ഫോൺ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
