ഇനി 'ആപ്പിൾ മെയ്ഡ് ഇൻ ഇന്ത്യ'
text_fieldsബംഗളൂരു: അനിശ്ചിതത്ത്വങ്ങൾക്ക് വിരാമമാവുന്നു. ടെക് ലോകത്തിലെ രാജാവായ ആപ്പിൾ െഎഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുന്നു. ആപ്പിളിനെ സ്വാഗതം ചെയ്തു കൊണ്ട് കർണാടക സർക്കാർ കുറിപ്പ് പുറത്തിറക്കിയതോടെയാണ് അനിശ്ചിതത്തിന് വിരാമമായത് . ഇത് സംബന്ധിച്ച് വൈകാതെ തന്നെ ആപ്പിളുമായി ധാരണയിലെത്തുമെന്നാണ് സർക്കാർ അധികാരികളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. എപ്രിൽ അവസാനത്തോട് കൂടിയാവും െഎഫോണിെൻറ നിർമാണം ഇന്ത്യയിൽ ആരംഭിക്കുക.
കർണാടകയിലെ വിവരസാേങ്കതിക വകുപ്പ് മന്ത്രി ആപ്പിളിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിച്ചുവെങ്കിലും ആപ്പിൾ ഇന്ത്യയിലെത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ആപ്പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന വിസ്ട്രൺ എന്ന കമ്പനി ബംഗളൂരു നഗരത്തിെൻറ പ്രാന്ത പ്രദേശങ്ങളിൽ യൂണിറ്റുകൾ ആരംഭിക്കും.
നേരത്തെ നിർമാണശാല ആരംഭിക്കുന്നതിനായി നികുതി ഇളവ് നൽകണമെന്ന് കേന്ദ്രസർക്കാറിനോട് ആപ്പിൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. എങ്കിലും ആപ്പിളിെൻറ അപേക്ഷ ഗൗരവകരമായി പരിഗണിക്കുമെന്ന് വിവര സാേങ്കതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചിരുന്നു. ഇന്ത്യയിൽ നിർമാണശാല ആരംഭിക്കുന്നത് ആപ്പിളിന് ഗുണകരമാവും. വളർന്ന് വരുന്ന മൊബൈൽ വിപണികളിൽ ഒന്നാണ് ഇന്ത്യ. െഎഫോണിെൻറ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാൻ കഴിഞ്ഞാൽ ഫോണിെൻറ വില കുറയുന്നതിന് അത് കാരണമാവും. ഇത് കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ ഗുണകരമാവുമെന്നാണ്കണക്ക് കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
