Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഐഫോൺ ഡിസൈനർ ജോണി...

ഐഫോൺ ഡിസൈനർ ജോണി ഐവ്​ ആപ്പിൾ വിടുന്നു

text_fields
bookmark_border
johny-ive
cancel

ന്യൂയോർക്​: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിൾ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ചീഫ്​ ഡിസൈൻ ഓഫിസർ ജോണി ഐവ് (ജോനാതന ്‍ ഐവ്) ആപ്പിളി​​​െൻറ പടിയിറങ്ങുന്നു. ആപ്പിളി​​​െൻറ ഐമാക്, പവര്‍ ബുക് ജി4, ജി4 ക്യൂബ്, മാക് ബുക്, യുനിബൊഡി മാക്ബുക ് പ്രൊ, മാക്ബുക് എയ്ര്‍, ഐപോഡ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയവയെല്ലാം അദ്ദേഹം രൂപകല്‍പന ചെയ്തതാണ്.

രണ്ടു പതിറ്റാണ് ടിലേറെ നീണ്ട സേവനമാണ്​ ഐവ്​ അവസാനിപ്പിക്കുന്നത്​. ഈ മാസം അവസാനം കമ്പനി വിടുമെന്നാണ്​ സൂചന. സ്വന്തമായി ഡിസൈനർ ക മ്പനി തുടങ്ങുന്നതി​നാണ്​ രാജി. ലൗഫ്രം എന്ന പേരില്‍ ഐവ് ആരംഭിക്കുന്ന പുതിയ ഡിസൈന്‍ കമ്പനി ആപ്പിളിനു വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

1992ൽ ഡിസൈനറായാണ്​ ഐവ്​ ആപ്പിളിലെത്തിയത്​. ആപ്പിൾ സഹസ്​ഥാപകനും തലവനുമായ സ്​റ്റീവ്​ ജോബ്​സ്​ കമ്പനിയിൽനിന്ന്​ വിട്ടുനിന്ന കാലമായിരുന്നു അത്​. തിരിച്ചുവന്നപ്പോൾ ​ േജാബ്​സ്​ ഐവിനെ സീനിയർ വൈസ്​ പ്രസിഡൻറായി നിയമിച്ചു. ജോബ്​സി​​​െൻറ മരണം വരെ ആ കൂട്ടുകെട്ട്​ തുടർന്നു.

ത​​​െൻറ ആത്മീയ പങ്കാളി എന്നാണ്​ ഐവിനെ ജോബ്​സ്​ വിശേഷിപ്പിച്ചിരുന്നത്​. ഐവ്​ ഈ മാസം അവസാനത്തോടെ കമ്പനി വി​ട്ടേക്കും. നേരത്തെതന്നെ ആപ്പിളി​​​െൻറ ഡിസൈന്‍ വിഭാഗത്തി​​​െൻറ മേധാവി സ്ഥാനത്തുനിന്ന് ഐവ് മാറിയിരുന്നു. 2015ല്‍ കമ്പനിയുടെ പുതിയ കാമ്പസായ ആപ്പിള്‍ പാര്‍ക്കി​​​െൻറ രൂപകല്‍പനയുമായി ബന്ധപ്പെട്ട ജോലികളിലേക്ക്​ മാറി. അത് പൂര്‍ത്തിയായ ശേഷം 2017ല്‍ അദ്ദേഹം വീണ്ടും കമ്പനി ഉപകരണങ്ങളുടെ രൂപകല്‍പനയിലേക്ക്​ തിരികെ വന്നിരുന്നു.

ഐവ് കമ്പനി വിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ആപ്പിളി​​​െൻറ ഓഹരി വിലയിടിഞ്ഞു. ആപ്പിളില്‍ ഐവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാര്‍ക് ന്യൂസണും കമ്പനിയില്‍നിന്ന് രാജിവെച്ച് പുതിയ സംരംഭത്തിനൊപ്പമുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iphonemalayalam newstech news
News Summary - iphone designer to leav apple -technology news
Next Story