Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right​െഎഫോൺ 8ന്​ എന്ത്​...

​െഎഫോൺ 8ന്​ എന്ത്​ വില വരും ?

text_fields
bookmark_border
​െഎഫോൺ 8ന്​ എന്ത്​ വില വരും ?
cancel

സാംസങ്​ ഗാലക്​സി നോട്ട്​ 8 പുറത്തിറക്കിയതിന്​ പിന്നാലെ ആപ്പിൾ ​െഎഫോൺ 8നെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തു വന്നു. ​െഎഫോണി​​െൻറ വിലയാണ്​ പുതുതായി പുറത്തു വന്ന വാർത്തകളിലെ ഹൈലൈറ്റ്​. ന്യൂയോർക്ക്​ ടൈംസി​​െൻറ റിപ്പോർട്ടുകളനുസരിച്ച്​ എകദേശം 999 ഡോളറായിരിക്കും ​െഎഫോണി​​െൻറ അമേരിക്കൻ വിപണിയിലെ വില. എകദേശം 60,000 രൂപക്ക്​ മുകളിലാവും ഫോണി​​െൻറ ഇന്ത്യൻ വിപണിയിലെ വില.

​െഎഫോണുകളിൽ ഉപയോഗിക്കുന്ന ടച്ച്​ ​െഎ.ഡി പുതിയ മോഡലിൽ ഉണ്ടാവില്ലെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ. ഇതിന്​ പകരം മുഖം തിരിച്ചറിയാൻ കഴിയുന്ന ഫേസ്​ ​െഎ.ഡി സംവിധാനമായിരിക്കും ആപ്പിൾ അവതരിപ്പിക്കുക. സാംസങ്​ പോലുള്ള എതിരാളികൾക്ക്​ പൂർണമായും വിജയം കൈവരിക്കാൻ കഴിയാത്ത മേഖലയിൽ വെന്നിക്കൊടി പാറിക്കാമെന്നാണ്​ ആപ്പിളി​​​െൻറ കണക്ക്​ കൂട്ടൽ. ഇതിനൊപ്പം വയർലെസ്സ്​ ചാർജിങ്​ സംവിധാനവും ഉണ്ടാവും.
 
സ്​മാർട്ട്​ കാമറ ഫീച്ചർ കൂടി ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്​. ഫോ​േട്ടായെടുക്കു​േമ്പാൾ കാമറ ഒാ​േട്ടാമാറ്റിക്കായി എക്​സ്​പോഷർ, ​െഎ.എസ്​.ഒ, ഫോക്കസ്​ എന്നിവ അഡ്​ജസ്​റ്റ്​ ചെയ്യുന്നതാണ്​ സ്​മാർട്ട്​ കാമറ ഫീച്ചറെന്നാണ്​ റിപ്പോർട്ട്​.​  6.5 ഇഞ്ച്​ സൈസിലെത്തുന്ന റെറ്റിന ഡിസ്​പ്ലേയും ഫോണിനൊപ്പമുണ്ടാകും.

Show Full Article
TAGS:iphone 8 price newyork times technology malayalam news 
Web Title - iPhone 8 Is Very Expensive
Next Story