Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right13-ാമൻ നാളെയെത്തും;...

13-ാമൻ നാളെയെത്തും; ഫ്ലിപ്​കാർട്ടിൽ​ ഐഫോണ്‍ 12ന്​ വൻ വിലക്കുറവ്​

text_fields
bookmark_border
13-ാമൻ നാളെയെത്തും; ഫ്ലിപ്​കാർട്ടിൽ​ ഐഫോണ്‍ 12ന്​ വൻ വിലക്കുറവ്​
cancel

ഐഫോണ്‍ 13 നാളെ ലോഞ്ച്​ ചെയ്യാനിരിക്കെ ഓണ്‍ലൈന്‍ വിപണിയിൽ ഐഫോണ്‍ 12 സീരീസിന്​​ വമ്പൻ വിലക്കുറവുമായി രാജ്യത്തെ ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പ്കാർട്ട്​. 69,900 രൂപ, 74,900 രൂപ എന്നീ വിലകളിൽ വിറ്റിരുന്ന ഐഫോണ്‍ 12 മിനിയുടെ 64 ജിബി, 128 ജിബി വകഭേദങ്ങൾക്ക്​ ഇപ്പോൾ, യഥാക്രമം 59,999 രൂപ, 64,999 രൂപ എന്നിങ്ങനെയാണ്​ വില. 84,900 രൂപയ്​ക്കി വിറ്റിരുന്ന 256 ജിബി സ്​റ്റോറേജ്​ മോഡലിന്​ 74,999 രൂപ നൽകിയാൽ മതി.

ഏറെ ജനപ്രീതി നേടിയ ഐഫോണ്‍ 12 എന്ന മോഡലിനും കിടിലൻ വിലക്കുറവാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. 79,900 രൂപയ്​ക്ക്​ വിറ്റിരുന്ന ഐഫോണ്‍ 12 64 ജിബി മോഡൽ​ ഇപ്പോൾ 66,999 രൂപക്ക്​ ലഭിക്കും. 128 ജിബിയുടെ വില​ 84,900 രൂപയിൽ നിന്ന്​ 71,999 രൂപയിലേക്കെത്തി. 12,901 രൂപയുടെ കിഴിവാണ്​ അവിടെ ലഭിക്കുന്നത്​. 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ഇൗ മോഡലിന്​ നൽകുന്നുണ്ട്​. 94,900 രൂപയുണ്ടായിരുന്ന 256 ജിബി മോഡൽ ഇപ്പോൾ 81,999 രൂപക്ക്​ ലഭിക്കും.

പ്രീമിയം മോഡലായ ഐ ഫോൺ 12 പ്രോയ്ക്ക് 4,000 രൂപയുടെ ഡിസ്‌കൗണ്ടാണുള്ളത്​. 1,19,900 രൂപയുണ്ടായിരുന്ന മോഡലി​െൻറ ഇപ്പോഴത്തെ വില 1,15,900 മാണ്. അതേസമയം, 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ ഈ മോഡലിനും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ 12 പ്രോ മാക്‌സി​െൻറ 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജുള്ള മൂന്ന്​ മോഡലുകൾക്ക്​ - യഥാക്രമം 1,25,900 രൂപ 1,35,900 രൂപ 1,55,900 രൂപ എന്നിങ്ങനെയാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlipkartiPhone 12Massive discountsApple mobiles
News Summary - iPhone 12 sale on Flipkart Huge discounts on Apple mobiles
Next Story