Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightമൂന്നാം പാദത്തിൽ...

മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്​ ഐഫോൺ 11; എങ്കിലും ഒന്നാമൻ സാംസങ്​

text_fields
bookmark_border
മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്​ ഐഫോൺ 11; എങ്കിലും ഒന്നാമൻ സാംസങ്​
cancel

മൂന്ന്​​ വർഷത്തിനിടെ ആദ്യമായി അമേരിക്കൻ സ്​മാർട്ട്​ഫോൺ മാർക്കറ്റിൽ ആപ്പിളിനെ പിന്നിലാക്കി കൊറിയൻ വമ്പൻമാരായ സാംസങ്​ ഒന്നാമതായിട്ടും 2020ലെ അവസാന പാദത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ഫോണായി മാറിയത്​ ഐഫോൺ 11. മാർക്കറ്റ്​ അനലൈസിസ്​ - റിസേർച്ച്​ കമ്പനിയായ കനാലിസ്​ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ചൈനീസ്​ കമ്പനിയായ ഹ്വാവെയെ മറികടന്ന്​ ആഗോള മാർക്കറ്റിലും സാംസങ്​ തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഗൂഗ്​ൾ സേവനങ്ങൾ അവസാനിപ്പിച്ചതാണ്​ ഹ്വാവേക്ക്​ തിരിച്ചടിയായത്​.

കനാലിസ്​ പുറത്തുവിട്ട ഡാറ്റ പ്രകാരം ഇൗ വർഷത്തിലെ അവസാന പാദത്തിൽ മാത്രമായി ആഗോളതലത്തിൽ 16 മില്യണിലധികം ഐഫോൺ 11 വിറ്റഴിക്കപ്പെട്ടു. തൊട്ടുപിറകിലുള്ളത്​ ഐഫോൺ എസ്​.ഇ ആണ്​. മൂന്നാമതും നാലാമതും അഞ്ചാമതുമായി സാംസങ്​ A21 S, A11, A51 എന്നീ മോഡലുകളാണ്​. ഷവോമിയുടെ ചില ഫോണുകളും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്​. റെഡ്​മി നോട്ട്​ 9, റെഡ്​മി 9, റെഡ്​മി 9എ എന്നീ മോഡലുകളാണ്​ റെക്കോർഡ്​ വിൽപ്പന നടന്നത്​.


സാംസങ്ങി​െൻറ കൊട്ടിഘോഷിച്ചെത്തിയ നോട്ട്​ സീരീസുകളും എസ്​ സീരീസുകളും ഏറ്റവും വിറ്റഴിക്കപ്പെട്ട പത്ത്​ ഫോണുകളുടെ ലിസ്റ്റിൽ ​പെട്ടില്ല എന്നത്​ കമ്പനിക്ക്​ വലിയ തിരിച്ചടിയാണ്​. അതുപോലെ ​ഐഫോൺ സീരീസിലും താരതമ്യേന വില കുറഞ്ഞ മോഡലുകൾക്കാണ്​ ആളുകളുടെ ഇടയിൽ പ്രചാരമെന്നും കണക്കുകൾ തെളിയിക്കുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiPhone 11samsung
Next Story