പുത്തൻ ഫീച്ചറുകളുമായി റെയിൽവേയുടെ പുതിയ ആപ്പ്
text_fieldsന്യുഡൽഹി: യാത്രകൾ സുഖകരമാക്കാൻ ഇന്ത്യൻ റെയിൽവേ പുതിയ ആപ്പ് പുറത്തിറക്കുന്നു. റെയിൽവേയുടേതടക്കം യാത്രയുമായി ബന്ധപ്പെട്ട പല സേവനങ്ങൾ ഒരൊറ്റ ആപ്പിലുടെ നൽകാനാണ് റെയിൽവേ പുതിയ ആപ്പിലുടെ ശ്രമിക്കുന്നത്.
പുതിയ ആപ്പിലൂടെ ടിക്കറ്റുകൾ, ഭക്ഷണം, പോർട്ടർ സർവീസ്,ഹോട്ടലുകൾ, റെയിൽവേ റിട്ടയറിങ് റൂമുകൾ എന്നിവയെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുകയും ഇതിൽ സർവീസുകളും നേരിട്ട്ബുക്ക് ചെയ്യാൻ സാധിക്കുകയും ചെയ്യും. മുൻപ് റെയിൽവേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കാറ്ററിങ് സേവനങ്ങൾ ലഭിക്കുന്നതിനുമെല്ലാം വ്യത്യസ്ത ആപ്പുകളാണ് നിലവിലുണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ ഒരു കുടക്കീഴലേക്ക്കൊണ്ടു വന്നിരിക്കുന്നത്.
അടുത്ത വർഷം ആദ്യമായിരിക്കും ആപ്പിന്‍റെ ലോഞ്ചിങ് നടത്തുകയെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.