ഫേസ്​ബുക്ക്​ ഉപ​​യോക്​താക്കളുടെ എണ്ണത്തിൽ ഇന്ത്യക്ക്​ ഒന്നാം സ്ഥാനം

16:40 PM
14/07/2017

ന്യൂഡൽഹി: ഫേസ്​ബുക്ക്​ ഉപയോക്​താക്കളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന്​ ഇന്ത്യക്ക്​ ഒന്നാം സ്ഥാനം. 24.1 കോടി ഉപ​യോക്​താക്കളുമായാണ്​ ഫേസ്​ബുക്കി​​െൻറ ഇന്ത്യയിലെ കുതിപ്പ്​. രണ്ടാം സ്ഥാനത്തുള്ള യു.എസിന്​ 24 കോടി ഉപയോക്​താക്കളാണ്​ ഉള്ളത്​. നെക്​സ്​റ്റ്​ വെബ്​ എന്ന സ്ഥാപനം പുറത്ത്​ വിട്ട റിപ്പോർട്ടിലാണ്​ പുതിയ കണക്കുകൾ​. 

സജീവ​ ഉപയോക്​താക്കളുടെ എണ്ണത്തിലും ഫേസ്​ബുക്കിൽ ഇന്ത്യ മുന്നിലാണ്​.  കഴിഞ്ഞ ആറ്​ മാസത്തിനുള്ളിൽ 27 ശതമാനം ഉപയോക്​താക്കളാണ്​ ഇന്ത്യയിൽ സജീവമായി ഫേസ്​ബുക്ക്​ ഉപയോഗിക്കുന്നത്​​. കഴിഞ്ഞ ആറ്​ മാസത്തിനിടയിൽ യു.എസിൽ ഇത്​ 12 ശതമാനം മാത്രമാണ്​. ​

സ്​ത്രീ-പുരുഷ ഉപയോക്​താക്കളുടെ എണ്ണത്തിലും ഇന്ത്യയും യു.എസും തമ്മിൽ വ്യത്യാസങ്ങളുണ്ട്​. ഇന്ത്യയിലെ ഭൂരിപക്ഷം ഫേസ്​ബുക്ക്​ ഉപയോക്​താക്കളും പുരുഷൻമാരാണ്​. എന്നാൽ യു.എസിലെ പകുതിയിലധികം ഫേസ്​ബുക്ക്​ സജീവ ഉപയോക്​താക്കളും സ്​ത്രീകളാണ്​.

COMMENTS