പഴയ ​െഎഫോണുകളുടെ ബാറ്ററി വേഗം കുറയൽ: മാപ്പുപറഞ്ഞ്​​ ആപ്പിൾ കമ്പനി 

22:47 PM
29/12/2017
i-phone

വാ​ഷി​ങ്​​ട​ൺ: ​പ​ഴ​യ ​െഎ​ഫോ​ൺ മോ​ഡ​ലു​ക​ളു​ടെ ബാ​റ്റ​റി വേ​ഗം കു​റ​യ​ലി​ൽ ആ​പ്പി​ൾ ക​മ്പ​നി ഉ​പ​ഭോ​ക്താ​ക്ക​ളോ​ട്​ മാ​പ്പു​പ​റ​ഞ്ഞു. എ​ന്നാ​ൽ, പു​തി​യ മോ​ഡ​ലു​ക​ളു​ടെ വി​ൽ​പ​ന വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ്​ ഇ​ത്​ ചെ​യ്​​ത​തെ​ന്ന ആ​രോ​പ​ണം ആ​പ്പി​ൾ സി.​ഇ.​ഒ ടിം ​കു​ക്ക്​ നി​ഷേ​ധി​ച്ചു. 

​െഎ​ഫോ​ൺ സി​ക്​​സി​​െൻറ​യും മ​റ്റു ചി​ല മോ​ഡ​ലു​ക​ളു​ടെ​യും ബാ​റ്റ​റി​യു​ടെ വേ​ഗ​മാ​ണ്​ കു​റ​ഞ്ഞ​ത്. പു​തി​യ മോ​ഡ​ലു​ക​ളു​ടെ വി​ൽ​പ​ന വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ക​മ്പ​നി ഇ​ത്​ മ​നഃ​പൂ​ർ​വം ചെ​യ്​​ത​താ​ണെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. 

ക​മ്പ​നി അ​ധി​കൃ​ത​ർ ഇ​ത്​ ഭാ​ഗി​ക​മാ​യി സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​വു​ക​യും ചി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​തു​സം​ബ​ന്ധി​ച്ച്​ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ സി.​ഇ.​ഒ​യു​ടെ മാ​പ്പു​പ​റ​ച്ചി​ലും വി​ശ​ദീ​ക​ര​ണ​വും.
വേ​ഗം​കു​റ​ഞ്ഞ ബാ​റ്റ​റി​ക​ൾ മാ​റ്റി​ന​ൽ​കു​ന്ന​തി​ന്​ ക​മ്പ​നി ഇ​ള​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ഇ​ള​വ് ​ല​ഭ്യ​മാ​വു​ക. 
ബാ​റ്റ​റി മാ​റ്റു​ന്ന​തി​ന്​ നി​ല​വി​ൽ 79 ഡോ​ള​ർ ന​ൽ​കു​ന്നി​ട​ത്ത്​ ഇ​നി 29 ഡോ​ള​ർ ന​ൽ​കി​യാ​ൽ മ​തി​യാ​വും. ഇ​ന്ത്യ​യി​ൽ ഇ​ള​വ്​​ എ​ന്നു​മു​ത​ൽ ല​ഭ്യ​മാ​വു​മെ​ന്ന്​ വ്യ​ക്​​ത​മ​ല്ല.

COMMENTS