Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightവാവെയിക്ക് ജീവനേകാൻ...

വാവെയിക്ക് ജീവനേകാൻ പുതിയ ഒ.എസ്

text_fields
bookmark_border
വാവെയിക്ക് ജീവനേകാൻ പുതിയ ഒ.എസ്
cancel

ആൻഡ്രോയിഡി​െൻറ കണ്ണിൽപെട്ടിട്ടും ആപ്പിൾ മാത്രമാണ് സ്വന്തം ഓപറേറ്റിങ്​ സിസ്​റ്റം (ഐ.ഒ.എസ്) കൊണ്ട് അല്ലലില് ലാതെ ജീവിച്ചുപോകുന്നത്. ഒരിക്കൽ സാംസങ് ബഡാ ഒ.എസിലൂടെയും പിന്നെ ടൈസൺ ഒ.എസിലൂടെയും ഒന്നു പരിശ്രമിച്ചെങ്കിലും ആ ൻഡ്രോയിഡിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ഏറെക്കാലം സ്വന്തം വിൻഡോസ് ഒ.എസിലൂടെ പിടിച്ചുനിന്ന മൈക്രോസോഫ ്റ്റും ഒടുവിൽ അടിയറവുപറഞ്ഞു. ഇപ്പോൾ മൈക്രോസോഫ്റ്റ് തന്നെ പഴയ മൊബൈൽ ഓപറേറ്റിങ് സിസ്​റ്റം മറന്നമട്ടാണ്.

< p>ആ ഒ.എസ് ഉപയോഗിച്ചിരുന്ന ​േനാക്കിയ ആകട്ടെ ഇപ്പോൾ ആൻ​േഡ്രായിഡ് ഫോണുകൾ നിരനിരയായി ഇറക്കുകയുമാണ്. ബ്ലാക്​ബെറ ി ഒ.എസി​​െൻറയും ഫയർഫോക്സ് ഒ.എസി​െൻറയും വിധി അതുതന്നെയായിരുന്നു. 2014ൽ ആമസോൺ ഇറക്കിയ ഫയർ ഒ.എസിലുള്ള ഫയർഫോണുകളു ം നിലംതൊട്ടില്ല. ഈ സാഹചര്യത്തിലാണ് ചൈനീസും കമ്പനി വാവെയിയും ഗൂഗ്​ളും തമ്മിൽ നേർക്കുനേർ പടപ്പുറപ്പാട്. കീശക് കൊതുങ്ങുന്ന വിലയും ഉപയോഗിക്കാൻ സങ്കീർണതകൾ ഇല്ലാത്തതുമാണ് ഭൂരിഭാഗം പേരും ആൻഡ്രോയിഡിനെ കൂടെക്കൂട്ടാൻ കാരണ ം.

എല്ലാം അപ്രതീക്ഷിതം
യു.എസ് ഏർപ്പെടുത്തിയ വിലക്കും ഗൂഗ്​ളി​െൻറ ആൻഡ്രോയിഡ്​ ഓപറേറ്റിങ് സിസ്​റ് റം നൽകാതിരിക്കലും ചൈനീസ് കമ്പനി വാവെയിയെ കൊണ്ടുചെന്നെത്തിച്ചത്​ പുതിയ ഓപറേറ്റിങ് സിസ്​റ്റം നിർമിതിയിലേക്കാണ്​. യു.എസ് ചിപ് കമ്പനി ബ്രോഡ്കോം ചിപ് നിഷേധിക്കുകകൂടി ചെയ്തതോടെ സ്വന്തമായി കിരിൻ 985 പ്രൊസെസറും വാവെയ്​ നിർമിച്ചു. ഇത് ആഗസ്​റ്റ്​ അവസാനം ഔദ്യോഗികമായി അവതരിപ്പിക്കും. നേര​േത്തതന്നെ ഹൈസിലിക്കോൺ കിരിൻ എന്ന പേരിൽ ​േപ്രാസസർ വാവെയ് ഉണ്ടാക്കുന്നുണ്ട്. യൂറോപ്പിൽ ആർക്ക് ഒ.എസ് എന്നും ചൈനയിൽ ഹോങ്മെങ് എന്നും അറിയപ്പെടുന്ന ഒ.എസ് കരുത്തേകുന്ന വാവെയ് മേറ്റ് 30 പരമ്പര ഫോണുകൾ ഒക്ടോബറിൽ ചൈനീസ് വിപണിയിലെത്തിക്കാനാണ് ശ്രമം. ആഗോളതലത്തിൽ 2020ലും രംഗത്തിറക്കും. അതിനിടെ, റഷ്യയുടെ ഒ​േറാറ (Avrova) ഒ.എസ് ഉപയോഗിക്കുന്നത് സംബന്ധിച്ച് റഷ്യൻ വാർത്താവിനിമയ മന്ത്രാലയവുമായും ചർച്ച തുടങ്ങിയിട്ടുണ്ട്.

ഏഴു വർഷം മു​േമ്പ തുടങ്ങി
2012ല്‍ കമ്പനിക്ക് സ്മാർട്ട്ഫോണ്‍ വിപണിയില്‍ അഞ്ച്​ ശതമാനം മാത്രം സാന്നിധ്യം ഉണ്ടായിരുന്നപ്പോൾ മുതലേ സ്വന്തം ഓപറേറ്റിങ് സിസ്​റ്റം പുറത്തിറക്കാന്‍ വാവെയ് ശ്രമിച്ചിരുന്നു. രഹസ്യമായാണ് നിർമാണമെന്നുമാത്രം. പേരിട്ടിട്ടില്ലായിരുന്നു. വാവെയിയുടെ ഓപറേറ്റിങ് സിസ്​റ്റം ആൻഡ്രോയിഡി​െൻറയും ഐ.ഒ.എസി​െൻറയും സങ്കരമായിരിക്കുമെന്നാണ് സൂചന. പുതിയ ഓപറേറ്റിങ് സിസ്​റ്റത്തി​െൻറ മൈക്രോകേണല്‍ (microkernel) ആയാസകരവും ചടുലവുമാണെന്നാണ് റിപ്പോർട്ടുകള്‍.

ചൈനയിൽ ലക്ഷക്കണക്കിന് ഫോണുകളിൽ ഹോങ്മെങ് ഒ.എസ് പരീക്ഷണഘട്ടത്തിലാണ്. ടെൻസ​െൻറ്, ഷ​േവാമി, ഒപ്പോ, വിവോ തുടങ്ങിയ കമ്പനികളും തങ്ങളുടെ ഫോണുകളിൽ ഹോങ്മെങ് പരീക്ഷിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ ട്രേഡ്​മാർക്കിന് അപേക്ഷിച്ചു. സ്മാർട്ട്ഫോണുകൾക്കു പുറമേ, കമ്പ്യൂട്ടർ, ടിവി, കാർ തുടങ്ങിയവയിലും പ്രവർത്തിക്കുന്ന ഹോങ്മെങ്ങിന് ആൻഡ്രോയിഡിനെക്കാൾ 60 ശതമാനം വേഗമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍, അമേരിക്കയുടെ ഉപരോധം പിൻവലിക്കപ്പെട്ടാല്‍ ഈ ഒ.എസ് ഉലകം കാണാൻ സാധ്യതയില്ല.

മറികടക്കാൻ തടസ്സമേറെ
കരുത്തേറിയ ഗവേഷണ, വികസന സൗകര്യങ്ങളും വിഭവലഭ്യതയും ഉള്ളതിനാൽ വാവെയിക്ക് പുതിയ ഒ.എസ് നിർമിക്കാൻ നിഷ്പ്രയാസം കഴിയും. ആൻഡ്രോയിഡിനെ അനുകരിച്ച് ആമ​േസാൺ ഫയർ ഒ.എസ് സൃഷ്​ടിച്ചതുപോലെ ആൻഡ്രോയിഡ് ഓപൺ ​േസാഴ്സ് പ്രോജക്ട് അടിസ്ഥാനമാക്കിയാണ് നിർമാണമെന്നാണ് സൂചന. ഈ ഓപൺ സോഴ്സ് പ്രോജക്ട് അടിസ്ഥാനമായ സ്മാർട്ട്ഫോണുകൾക്ക് പുതിയ ഉപഭോക്തൃ അനുഭവങ്ങളോ സംവിധാനങ്ങളോ സ്വീകരിക്കാൻ ശേഷിയുണ്ടാവില്ല. ഗൂഗ്​ൾ സർവിസുകൾ ഒന്നും അവയിൽ ലഭ്യമാവില്ല. പുതിയ ഓപറേറ്റിങ് സിസ്​റ്റം സുരക്ഷിതമാവാനും സമയമെടുക്കും. കണ്ടുപരിചയിച്ചത് ഭൂരിഭാഗവും ഗൂഗ്​ൾ ആപ്പുകൾ. അതിൽതന്നെ യൂ ട്യൂബ്, ഫേസ്ബുക്ക്​ അടക്കമുള്ളവ പലതും പുതിയ ഒ.എസുകളിൽ ഉണ്ടാവില്ല.

ആൻഡ്രോയിഡ് പ്ലേ സ്​​റ്റോറിൽ കാണുന്ന ആപ്പുകളെല്ലാം മറ്റ് ഒ.എസുകൾക്ക് ആപ് ​െഡവലപ്പർമാർ നിർമിച്ചുനൽകാറുമില്ല. വാവെയിയുടെ പുതിയ ഒ.എസിന് ആപ്പുകൾ നിർമിക്കുന്നത് പ്രമുഖ ആപ് നിർമാതാക്കളുടെ ആശങ്ക കൂട്ടുന്നതാണ്. കാരണം, അവരെല്ലാം യു.എസിലാണ് സ്ഥിതിചെയ്യുന്നത്. അതും​േപാട്ടെ, വാട്സ്ആപ് അടക്കമുള്ള ആപ്പുകൾ നിർമിച്ചു നൽകണമെങ്കിൽ പുതിയ ഒ.എസിന് 10 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടാവണം. ഇനി ചൈനീസ് മാർക്കറ്റിനായി മറ്റ് കമ്പനികൾ ആപ്പുകൾ നിർമിച്ചാൽ ആ രാജ്യത്തെ സ്വകാര്യത, സുരക്ഷ, ബൗദ്ധികസ്വത്തവകാശം തുടങ്ങിയ വിലങ്ങുതടികൾ ഏറെയാണ്.

എന്നാൽ, പുതിയ ഒ.എസ് നിർമിച്ചിറക്കുക വാവെയിക്ക് ചൈനയിൽ എളുപ്പമാണ്. കാരണം അവിടെ ഗൂഗ്​ളി​െൻറ കോർ സേവനങ്ങളും ആപ്പുകളും ഇപ്പോൾതന്നെ നിരോധിച്ചിരിക്കുകയാണ്. അതിനാൽ ചൈനീസ് ആപ് നിർമാതാക്കൾക്ക് ഹോങ്മെങ് ഒ.എസിന് ആപ്പുകൾ നിർമിച്ചുനൽകാൻ ഒരു തടസ്സവുമില്ല. എന്നാൽ യൂറോപ്പിൽ, മൂന്ന് പ്രധാന കമ്പനികളിൽ ഒന്നായ വാവെയിക്ക് ജനപ്രിയ ആപ്പുകളായ ജി-മെയിൽ, യൂട്യൂബ് എന്നിവയില്ലാത്ത സ്മാർട്ട്​ഫോൺ വിൽക്കുക ദുഷ്കരമാണ്.

വിലക്കി​െൻറ നഷ്​ടം
ഉപഭോക്തൃ വിവരം, ലൊക്കേഷൻ ഡാറ്റ തുടങ്ങിയ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തുമെന്ന ഭീതിയിൽ വാവെയിയുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ മേയിലാണ് യു.എസ് സർക്കാർ അമേരിക്കൻ ടെക് കമ്പനികൾക്ക് നിർദേശം നൽകിയത്. ഇതോടെയാണ് വാവെയിയുടെയും ഉപവിഭാഗമായ ഓണറി​െൻറയും ഫോണുകൾക്ക് ഗൂഗ്​ൾ ആൻഡ്രോയിഡ് ഒ.എസ് പിന്തുണ പിൻവലിച്ചത്. വിലക്കി​െൻറ പശ്ചാത്തലത്തിൽ 3000 കോടി ഡോളറി​െൻറ നഷ്​ടമുണ്ടാകുമെന്നാണ് വാവെയിയുടെ വിലയിരുത്തൽ.

Show Full Article
TAGS:huawei huawei os technology news malayalam news 
Next Story