ഹ്വാവേ ഞെട്ടിച്ചു; ​മേറ്റ്​ 20യും മേറ്റ്​ 20 പ്രോയും പ്രതീക്ഷകൾക്കപ്പുറം

17:18 PM
18/10/2018
mate-20,-20-pro

ലോക പ്രശസ്​ത ചൈനീസ്​ സ്​മാർട്​ഫോൺ നിർമാതാക്കളായ ഹ്വാവേ അവരുടെ മേറ്റ്​ സീരീസിലേക്ക്​ പുതിയ രണ്ട്​ മോഡലുകൾ അവതരിപ്പിച്ചു. മേറ്റ്​ 20, മേറ്റ്​ 20 പ്രോ എന്നീ മോഡലുകളാണ്​ ഗ്ലോബൽ ലോഞ്ചിൽ അവതരിപ്പിച്ചത്​​. പിറകിൽ മൂന്ന്​ കാമറകളും സ്​മാർട്​ ഫോണുകളിലാദ്യമായി പരീക്ഷിക്കുന്ന കരുത്തേറിയ 7എൻ.എം ചിപ്​സെറ്റുമൊക്കെയായി വരുന്ന മേറ്റ്​ 20, ഹ്വാവേയുടെ ഫ്ലാഗ്​ഷിപ്പ്​ മോഡലുകളിലെ പതാക വാഹകരായി വിലസാനാണ്​ എത്തുന്നത്​.

മേറ്റ്​ 20 പ്രോ വിശേഷങ്ങൾ

ഹ്വാവേയുടെ വിപണിയിൽ വിജയിച്ച സ്​മാർട്​ഫോണുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മോഡലാണ്​ മേറ്റ്​ 10 പ്രോ. ഏറ്റവും നൂതനമായ ഫീച്ചറുകളുമായി എത്തിയ മേറ്റ്​ 10 പ്രോ.. മറ്റ്​ കമ്പനികളുടെ ഫ്ലാഗ്​ഷിപ്പുക​േളാട്​ കിടപിടിച്ചു. എന്നാൽ ഇൗ വർഷം ഗൂഗിൾ അവരുടെ പിക്​സൽ സീരീസിലേക്ക്​ മൂന്നാമനെ അവതരിപ്പിക്കുകയും ആപ്പിൾ, ​െഎഫോൺ എക്​സ്​ എസ്​, എസ്, മാക്​സ്​ എന്നിവ വിപണിയിൽ എത്തിക്കുകയും ചെയ്​തതോടെ ഹ്വാവേ പ്രതിസന്ധിയിലായി. 

എന്നാൽ ആ വിടവിലേക്ക്​ തങ്ങളുടെ മേറ്റ്​ സീരീസിലെ പുതിയ താരത്തെയാണ്​ ഹ്വാവേ ഇറക്കിയത്​. 6.39 ഇഞ്ച്​ വലിപ്പമുള്ള വളഞ്ഞ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയാണ്​ മേറ്റ്​ 20 പ്രോക്ക്​. ഹൈസിലിക്കൺ കിരിൻ 980 ഡ്യുവൽ എൻ.പി.യു പ്രൊസസർ, കൂടെ മികച്ച പെർഫോമൻസേകുന്ന മാലി ജി76 ജി.പി.യുവും ചേരുന്നു. 7എൻ.എം ചിപ്​സെറ്റ്​ ആദ്യമായി ഒരു സ്​മാർട്​ഫോണിൽ പരീക്ഷിക്കു​േമ്പാൾ ഏറ്റവും വേഗതയുള്ള പെർഫോമൻസായിരിക്കും മേറ്റ്​ 20 പ്രോ നൽകുക.

ആൻഡ്രോയ്​ഡ്​ പി, കൂടെ ഇ.എം.യു.​െഎ 9ാമനും പുതിയ മോഡലിൽ ഉണ്ടാവും. 6+128 ജി.ബി സ്​റ്റോറേജ്​ മോഡലിൽ 256 ജീ.ബി വരെ മൈക്രോ എസ്​.ഡി കാർഡിട്ട്​ വർധിപ്പിക്കാം. 4200 എം.എ.എച്ച്​ ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ നിലനിൽക്കും.

സ്​ക്രീനിനകത്ത്​ ഫിംഗർ പ്രിൻറ്​ സംവിധാനം, ​വയർലെസ്​ ചാർജിങ്​, കൂടെ ഫോണുകൾ പരസ്​പരം ചേർത്ത്​ വെച്ചുള്ള റിവേഴ്​സ്​ ചാർജിങ്​ എന്നിവയും മേറ്റ്​ 20 പ്രോയെ വ്യത്യസ്​തമാക്കുന്നു. ​െഎ.പി 68 വാട്ടർ, ഡസ്റ്റ്​ റസിസ്റ്റൻറ്​ സെർട്ടിഫിക്കേഷനും യു.എസ്​.ബി ടൈപ്​ സി പോർട്ടും മികച്ച ബിൽഡ്​ ക്വാളിറ്റിയും പ്രത്യേകതകളാണ്​.

മൂന്ന കാമറകൾ പിന്നിൽ. മിഴിവേറെയുള്ള 40 മെഗാ പിക്​സൽ f1.8 അപെർച്ചർ വൈഡ്​ ആംഗിൾ ലെൻസ്​, 20 മെഗാ പിക്​സൽ f2.2 യു. വൈഡ്​ ആംഗിൾ ലെൻസ്​, കൂടെ 8 മെഗാ പിക്​സൽ f2.4 ടെലിഫോ​േട്ടാ ലെൻസും ഒരു ഫ്ലാഷും നൽകിയിരിക്കുന്നു. മുൻകാമറ 24 മെഗാ പിക്​സലാണ്​.

വാട്ടർഡ്രോപ്​ നോച്ചുള്ള മേറ്റ്​ 20

6.53 ഇഞ്ച് വാട്ടർഡ്രോപ്​ നോച്ചുള്ള ഒ.എൽ.ഇ.ഡി ഡിസ്​പ്ലേ, 12+16+8 മെഗാ പിക്​സൽ പിൻകാമറ, 24 മെഗാ പിക്​സൽ മുൻകാമറ, 4000 എം.എ.എച്ച്​ ബാറ്ററി എന്നിവയാണ്​ മേറ്റ്​ 20യുടെ പ്രത്യേകതകൾ. ഹൈസിലിക്കൺ കിരിൻ 980 തന്നെയായിരിക്കും മേറ്റ്​ 20ക്ക്​ കരുത്ത്​ പകരുക. ആൻഡ്രോയ്​ഡ്​ 9 പൈ അടങ്ങിയ ഇ.എം.യു.​െഎ 9ാം ​േവർഷൻ തന്നെയാണ്​ വിലകുറഞ്ഞ മോഡലായ മേറ്റ്​ 20യിലും.

ഇതുവരെ ഇന്ത്യയിൽ ഇറങ്ങാത്ത മോഡലുകളുടെ ഇന്ത്യൻ ലോഞ്ചിനായി കാത്തിരിക്കുകയാണ്​ ഹ്വാവേ ആരാധകർ. നേരത്തെ മേറ്റ്​ 10 പ്രോ ഇന്ത്യയിൽ വിപണിയിൽ എത്തിക്കാത്ത ഹ്വാവേ, പക്ഷെ ഇത്തവണം മേറ്റ്​ 20 പ്രോ ആമസോണിലൂടെ അവതരിപ്പിക്കുന്നുണ്ട്​. 90000ത്തിനും 80000നും ഇടയിലാണ്​ യു.കെ പൗണ്ടുമായി താരതമ്യം ചെയ്​താലുള്ള ഇന്ത്യൻ വില. എന്നാൽ ഇന്ത്യയിൽ 70000ന്​ അകത്താണ്​ വില പ്രതീക്ഷിക്കുന്നത്​.


 

Loading...
COMMENTS