അ​മേ​രി​ക്ക​യി​ലെ കേ​സ്​; ‘വാ​വെ​യ്’​​ക്ക്​ പി​ന്തു​ണ​യു​മാ​യി ചൈ​ന

01:18 AM
09/03/2019
huawei

വാ​ഷി​ങ്​​ട​ൺ: ഇ​ല​ക്​​ട്രോ​ണി​ക്​​സ്, മൊ​ബൈ​ൽ ക​മ്പ​നി​യാ​യ വാ​വെ​യ്​ അ​മേ​രി​ക്ക​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ൽ ക​മ്പ​നി​യെ പി​ന്തു​ണ​ച്ച്​ ചൈ​ന. വാ​വെ​യ്​​ക്ക്​ എ​തി​രാ​യ നീ​ക്കം വെ​റും നി​യ​മ​ന​ട​പ​ടി​യ​ല്ലെ​ന്നും രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും വി​ദേ​ശ​മ​ന്ത്രി വാ​ങ്​ യി ​വ്യ​ക്​​ത​മാ​ക്കി.

ചൈ​നീ​സ്​ വ്യ​വ​സാ​യ​ത്തെ ര​ക്ഷി​ക്കാ​ൻ എ​ന്തു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​െ​മ​ന്നും വാ​ർ​ഷി​ക പാ​ർ​ല​മ​െൻറ​റി യോ​ഗ​ത്തി​​നി​ടെ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ അ​മേ​രി​ക്ക​യി​ൽ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ വാ​വെ​യ്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ യു.​എ​സ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഉ​ൽ​പ​ന്ന വി​ല​ക്കി​ന്​ പു​റ​മേ, ഇ​റാ​ൻ ഉ​പ​രോ​ധം ലം​ഘി​ച്ചു​വെ​ന്ന്​ ആ​രോ​പി​ച്ച്​ ചീ​ഫ്​ ഫി​നാ​ൻ​ഷ്യ​ൽ ഒാ​ഫി​സ​ർ മെ​ങ്​ വാ​ൻ​സു​വി​നെ​തി​രെ​യും അ​മേ​രി​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ന​ഡ അ​റ​സ്​​റ്റ്​ ചെ​യ്​​ത മെ​ങ്ങി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്താ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​തി​നെ​തി​രെ മെ​ങ്​ വാ​ൻ​സു കാ​ന​ഡ​യി​ൽ ​േകാ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. 

Loading...
COMMENTS