Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഭീം ആപ്പ്​ എന്ത്​,...

ഭീം ആപ്പ്​ എന്ത്​, എങ്ങനെ? അറിയേണ്ടതെല്ലാം

text_fields
bookmark_border
ഭീം ആപ്പ്​ എന്ത്​, എങ്ങനെ? അറിയേണ്ടതെല്ലാം
cancel


ന്യൂഡൽഹി: പണരഹിത സമ്പദ്​വ്യവസ്​ഥയെന്ന സർക്കാരി​െൻറ സ്വപ്​നം സഫലമാക്കുന്നതിന്​ വേണ്ടിയാണ്​ ഭീം ആപ്പ്​ എന്ന പുതിയ ആപ്ളിക്കേഷൻ പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ ഇന്ന്​ പുറത്തിറക്കിയത്​. ഭാരത്​ ഇൻറർഫേസ്​ ആപ്പ്​ ​എന്നതി​െൻറ ചുരക്കപ്പേരാണ്​ ഭീം ആപ്പ്​. ഗൂഗിൾ പ്ലേ സ്​റ്റോറിലും ആപ്പിളി​െൻറ ​െഎ.ഒ.എസ്​ സ്​റ്റോറിലും പുതിയ ആപ്പ്​ ലഭ്യമാവും. നാഷണൽ പേയ്​മെൻറ്​ കോർപ്പറേഷനാണ്​ പുതിയ ആപ്പ്​ നിർമ്മിച്ചിരിക്കുന്നത്​. യൂണിഫൈഡ്​ യൂസർ ഇൻറർഫേസ്​ എന്ന സംവിധാനം ഉപയോഗിച്ചാണ്​ പുതിയ ആപ്പ്​ളിക്കേഷൻ പ്രവർത്തിക്കുക.

ഭീം ആപ്പ്​ ഡൗൺലോഡ്​ ചെയ്​തതിന്​ ശേഷം ഉപഭോക്​താവ്​ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ നൽകി യുണിവേഴ്​സൽ ഇൻറർഫേസ്​ പിൻ ഉണ്ടാക്കണം. ഇൗ പിൻ ഉപയോഗിച്ചാവും പിന്നീട്​ ഇടപാടുകൾ നടത്തുന്നതിന്​ സാധിക്കുക.  ഉപഭോക്​താവി​െൻറ മൊബൈൽ ഫോൺ നമ്പറാവും ഇടപാടുകൾക്കായുള്ള അഡ്രസ്​. ബാങ്ക്​ അക്കൗണ്ടുമായി നേരിട്ട്​ ബന്ധപ്പെട്ടിരിക്കുന്നതിനാൽ പണമിടപാട്​ വാലറ്റുകളിലെ പോലെ പണം കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല. ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്​തും ഭീം ആപ്പ്​ വഴി ഇടപാടുകൾ നടത്താൻ സാധിക്കും. സ്​മാർട്ട്​ഫോൺ ഇല്ലാത്തവർക്ക്​ *99# എന്ന നമ്പർ ഡയൽ ചെയ്​ത്​ ഇടപാടുകൾ നടത്താൻ സാധിക്കും. ഇൗ നമ്പർ ഡയൽ ചെയ്യു​േമ്പാൾ ലഭിക്കുന്ന മെനുവിലൂടെയാവും ഇത്തരത്തിൽ ഇപടപാടുകൾ നടത്തുന്നതിന്​ സാധിക്കുക.

വ്യാപരികൾക്ക്​ തങ്ങളുടെ വ്യാപാര ആവശ്യത്തനായും ഭീം ആപ്പ്​ ഉപയോഗിക്കാം. വ്യാപാരികൾ തങ്ങളുടെ സ്​മാർട്ട്​ഫോണിൽ പുതിയ ആപ്പ്​ ഡൗൺലോഡ്​ ചെയ്യണം. ഇതിനോ​െടാപ്പം ഇടപാടുകൾ നടത്തുന്നതിനായി ബയോമെട്രിക്​ സ്​കാനർ കൂടി ആവ​ശ്യമാണ്​. 2000 രൂപക്ക്​ ബയോമെട്രിക്​ സ്​കാനർ വിപണിയിൽ ലഭ്യമാണ്​. ഇൗ സംവിധാനത്തിലൂടെ ഉപഭോാക്​താകൾക്ക്​ വാങ്ങിയ സാധനങ്ങളുടെ വില വ്യാപരിക്ക്​ ആപ്പിലൂടെ നൽകാം.  ഉപഭോക്​താവ്​ ആധാർ നമ്പർ പുതിയ ആപ്പിൽ നൽകണം. അതിന്​ ശേഷം അവരുടെ ബാങ്ക്​ അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്താൻ സാധിക്കും. അവരുടെ ബയോമെട്രിക്​ സ്​കാൻ ആപ്പി​െൻറ പാസ്​വേർഡായി ഉപയോഗിക്കും.  എകദേ​ശം 40 കോടി ആധാർ നമ്പറുകളും ബാങ്ക്​ അക്കൗണ്ടുമായി ബന്ധപ്പിക്കപ്പെട്ടിട്ടുണ്ട്​ അതുകൊണ്ട്​  ആപ്പ്​ ഉപയോഗിച്ച്​ ​ഇടപാടുകൾ നടത്താൻ പ്രയാസമുണ്ടാവില്ലെന്നാണ്​ സർക്കാർ കണക്ക്​ കൂട്ടുന്നത്​. മാർച്ചോടു കൂടി രാജ്യത്തെ എല്ലാ ബാങ്ക്​ അക്കൗണ്ടുകളെയും ആധാറുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhim app
News Summary - How to use bhim app? Where to download bhim app from? Modi government’s Aadhaar-based cashless payments app
Next Story