6.4 ഇഞ്ച് സ്ക്രീൻ സൈസുമായി ലെനോവോയുടെ ഫാബ് 2
text_fieldsമുംബൈ: ലെനോവയുടെ ഏറ്റവും പുതിയ മോഡൽ ഫാബ് 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.4 ഇഞ്ച് സ്ക്രീൻ സൈസുമായാണ് ഫാബ് 2 വിപണിയിലേക്ക് എത്തുന്നത്. 11,999 രൂപയാണ് ഫോണിെൻറ വില. ഗൺമെറ്റൽ ഗ്രേ, ചാംപെയിൽ ഗോൾഡ് കളറുകളിലാണ് ഫോൺ ലഭ്യമാവുക. ഫ്ലിപ്പ്കാർട്ടാലുടെയാവും ഫാബ് 2വുെൻറ വിൽപ്പന ഉണ്ടാവുക. ഇതിന് മുമ്പ് 14,999 രൂപക്ക് ഫാബ് 2 പ്ലസ് എന്ന മോഡൽ ലെനോവോ വിപണിയിെലത്തിച്ചിരുന്നു.
720X1280 പിക്സൽ റെസല്യുഷനിലുള്ള 6.4 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഫോണിനായി ലെനോവോ നൽകുന്നത്. 1.3GHzെൻറ ക്വാഡ്കോർ മീഡിയടെകിെൻറതാണ് പ്രൊസസർ. 3 ജി ബി റാമും 32 ജി ബി ഇേൻറണൽ മെമ്മറിയും ഫോണിനുണ്ടാവും. ഇത് 128 ജി ബി വരെ ദീർഘിപ്പിക്കാം. 13 മെഗാപിക്സലിെൻറ പിൻ കാമറയും 8 മെഗാപിക്സലി മുൻ കാമറയുമാണ് ഫാബ് 2വിന്. 85 ഡിഗ്രിയിലുള്ള വൈഡ് ആംഗിൾ ലെൻസുകൾ കൂടുതൽ മിഴവോടെ ചിത്രങ്ങൾ പകർത്താൻ സഹായിക്കും. അഗ്യുമെൻറഡ് റിയാലിറ്റിക്കായി പ്രേത്യക ആപ്പും പുതിയ ഫോണിനൊപ്പം ഉണ്ടാവും. റെക്കോർഡിങിനായി മൂന്ന് മൈക്കുകളും നൽകിയിട്ടുണ്ട്.
6.0 മാഷ്മല്ലോയാണ് ഒാപ്പറേറ്റിങ് സിസ്റ്റത്തോട് കൂടി വിപണിയിെലത്തുന്ന ഫോണിന് ഹൈബ്രിഡ് സിം സ്ലോട്ടും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. 4 ജി വോൾട്ട്്, വൈ ഫൈ, ബ്ലുടൂത്ത്, എ ജി.പി.എസ് തുടങ്ങിയ ആധുനിക കണ്കടിവിറ്റി ഫീച്ചേഴ്സെല്ലാം ലഭ്യമാണ്. 4050mAhെൻറതാണ് ബാറ്ററി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
