Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐഫോണിനേക്കാൾ പ്രിയം ആൻഡ്രോയ്​ഡ്​ ഫോണിനോടെന്ന്​ ബിൽ ഗേറ്റ്​സ്​; കാരണമിതാണ്​...!
cancel
Homechevron_rightTECHchevron_rightMobileschevron_rightഐഫോണിനേക്കാൾ പ്രിയം...

ഐഫോണിനേക്കാൾ പ്രിയം ആൻഡ്രോയ്​ഡ്​ ഫോണിനോടെന്ന്​ ബിൽ ഗേറ്റ്​സ്​; കാരണമിതാണ്​...!

text_fields
bookmark_border

കമ്യൂണിറ്റി വോയ്​സ്​ ആപ്പായ ക്ലബ്​ ഹൗസി​െൻറ ചാറ്റിൽ പങ്കെടുക്കവെയാണ്​ മൈക്രോസോഫ്​റ്റ്​ സ്ഥാപകനും ലോകസമ്പന്നനുമായ ബിൽ ഗേറ്റ്​സ്​ താൻ ഉപയോഗിക്കുന്ന സ്​മാർട്ട്​ഫോണിനെ കുറിച്ച്​ മനസുതുറന്നത്​​. സ്​മാർട്ട്​ഫോൺ ഓപറേറ്റിങ്​ സിസ്റ്റം വികസിപ്പിച്ചെടുക്കുന്നതിലും അതിന്​ ജനപ്രീതി നേടിയെടുക്കുന്നതിലും ഗൂഗ്​ളി​െൻറ ആൻഡ്രോയ്​ഡിനോടും ആപ്പിളി​െൻറ ഐ.ഒ.എസിനോടും മൈക്രോസോഫ്​റ്റ്​ പരാജയപ്പെട്ടതിനാൽ ബിൽ ഗേറ്റ്​സിന്​ രണ്ടിൽ ഏതെങ്കിലും ഒരു ഒ.എസിൽ പ്രവർത്തിക്കുന്ന ഫോൺ ഉപയോഗിക്കുകയേ നിവർത്തിയുള്ളൂ.

ആൻഡ്രോയ്​ഡ്​-ഐ.ഒ.എസ്​ ഫോണുകളിൽ ഏത്​ തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന്​ ബിൽ ഗേറ്റ്​സി​െൻറ കൈയ്യിൽ കൃത്യമായ ഉത്തരമുണ്ട്​​. ​മാക് റൂമേഴ്​സി​െൻറ റിപ്പോർട്ട് അനുസരിച്ച്, ഗേറ്റ്സ് ത​െൻറ പുതിയ പുസ്തകത്തി​െൻറ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ക്ലബ്​ഹൗസ്​ ചാറ്റിൽ പ​െങ്കടുത്തത്​, റിപ്പോർട്ടർ ആൻഡ്രൂ സോർക്കിൻ വിവിധ വിഷയങ്ങളിൽ ഗേറ്റ്​സിനോട്​ ചോദ്യങ്ങൾ ചോദിച്ചു. അത്​ വൈകാതെ തന്നെ അദ്ദേഹം ഏത്​ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്​ ഉപയോഗിക്കുന്നത്​..?​ എന്ന ചോദ്യത്തിലേക്ക്​ പോവുകയും ചെയ്​തു. വിൻഡോസ് മൊബൈൽ​ ഒ.എസ്​ നിലവിലില്ലാത്ത സാഹചര്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു ചോദ്യം. ​

'എല്ലാ കാര്യങ്ങളിലും ഒരു ട്രാക്​ സൂക്ഷിക്കാനായി ​പലപ്പോഴായി​ ​െഎഫോണിൽ കളിക്കാറുണ്ടെങ്കിലും, സ്ഥിരമായി ഉപയോഗിക്കുന്നത്​ ആൻഡ്രോയ്​ഡ്​ ഡിവൈസാണെന്ന്​' ബിൽ ഗേറ്റ്​സ്​ പറഞ്ഞു. അതിന്​ കാരണം ചോദിച്ചപ്പോൾ, ചില സ്​മാർട്ട്​ഫോൺ നിർമാതാക്കൾ മൈക്രോസോഫ്​റ്റ്​ ആപ്പുകൾ ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്​ത്​ വരുന്നതിനാൽ ത​െൻറ ഉപയോഗം എളുപ്പമാകുന്നതായി അദ്ദേഹം വെളിപ്പെടുത്തി. വിൻഡോസ്​ ഒാപറേറ്റിങ്​ സിസ്റ്റവുമായി അത്​ എങ്ങനെ ചേർന്ന്​ പ്രവർത്തിക്കുന്നു എന്നതും ഒരു കാരണമായി ബിൽ ഗേറ്റ്​സ്​ ചൂണ്ടിക്കാട്ടി. (സാംസങ്​ ഫോണുകളിൽ മൈക്രോസോഫ്​റ്റ്​ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്​ത്​ വരാറുണ്ട്​ )

iOS ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ മൈക്രോസോഫ്റ്റി​െൻറയും ഗൂഗ്​ളി​െൻറയും അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും, ആപ്പിളി​െൻറ അമിത 'സുരക്ഷിത സ്വഭാവം' കാരണം അത്തരം ആപ്പുകളുടെ, സിസ്റ്റം ഫീച്ചറുകളുമായുള്ള സംയോജനത്തെ പ്ലാറ്റ്ഫോം പരിമിതപ്പെടുത്തുന്നുണ്ട്​. എന്തായാലും ബിൽ ഗേറ്റ്​സ്​ ആപ്പിൾ ഫോൺ പ്രൈമറി ഫോണായി ഉപയോഗിക്കാത്തതി​െൻറ കാരണം ആൻഡ്രോയ്​ഡ്​ ഫാൻസ്​ ഏറ്റെടുത്ത്​ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്​​. അതേസമയം, ക്ലബ്​ഹൗസ്​ കമ്യൂണിറ്റിയിലെ ബിൽ ഗേറ്റ്​സുമായുള്ള ചാറ്റിനിടെ അതി​െൻറ സഹ-സ്ഥാപകൻ പോൾ ഡേവിഡ്​സൺ പെട്ടന്ന്​ പ്രത്യക്ഷപ്പെട്ട്​ ആപ്ലിക്കേഷ​െൻറ Android പതിപ്പിന് കമ്പനി മുൻഗണന നൽകിയിട്ടുണ്ടെന്ന്​ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MicrosoftiPhoneBill GatesAndroid phones
News Summary - Heres why Bill Gates likes Android phones more than an iPhone
Next Story