ജി.എസ്.ടി: ആപ്പിൾ ഫോണുകളുടെ വില കുറച്ചു
text_fieldsന്യൂഡൽഹി: ജി.എസ്.ടി നിലവിൽ വന്നതോടെ ആപ്പിൾ െഎഫോണുകളുടെ വില കുറച്ചു. വിവിധ മോഡലുകൾക്ക് നാല് ശതമാനം മുതൽ 7.5 ശതമാനം വരെ വിലക്കുറവാണ് വരുത്തിയിരിക്കുന്നത്.
ആപ്പിളിെൻറ വെബ്സൈറ്റ് നൽകുന്ന റിപ്പോർട്ടുകളുനസരിച്ച് െഎഫോൺ 7 പ്ലസ് 256 ജി.ബി മോഡലിന് 85,400 രൂപയാണ് നിലവിലെ വില. മുമ്പ് ഇത് 92,000 രൂപയായിരുന്നു. െഎഫോൺ 6 എസ് 32 ജി.ബി മോഡലിന് 46,900 രൂപയാണ് വില. 6.2 ശതമാനം കുറവാണ് 6 എസിെൻറ വിലയിൽ ആപ്പിൾ വരുത്തിയിരിക്കുന്നത്.
െഎഫോൺ എസ്.ഇ 32 ജി.ബി മോഡലിന് 26,000 രൂപയും 128 ജി.ബി മോഡലിന് 35,000 രൂപയുമാണ് വില. ഇറക്കുമതി ചെയ്തിരുന്ന മൊബൈൽ ഫോണുകൾക്ക് മുമ്പ് ചുമത്തിയിരുന്ന നികുതിയേക്കാളും കുറവാണ് ജി.എസ്.ടിയിൽ ചുമത്തുന്നത്. ഇതാണ് ആപ്പിൾ ഫോണുകളുടെ വില കുറയാൻ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
നേരത്തെ ആപ്പിൾ എസ്.ഇയുടെ അസംബ്ലിങ് കമ്പനി ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ബംഗ്ളൂരുവിലെ നിർമാണശാലയിലാണ് ആപ്പിൾ ഫോണിെൻറ നിർമാണം നടത്തുന്നത്. മെയ്ഡ് ഇൻ ഇന്ത്യ െഎഫോണുകൾ വിപണിയിലെത്തുന്നത് ആപ്പിൾ ഫോണുകളുടെ വില കുറയുന്നതിന് കാരണമാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവച്ചിരുന്നില്ല.
