വാവെയ്​യുടെ ആൻഡ്രോയ്​ഡ്​ ഉപയോഗം തടയിടാൻ നീക്കവുമായി ഗൂഗ്​ളും

23:54 PM
20/05/2019

കാ​ലി​ഫോ​ർ​ണി​യ: യു.​എ​സ്​ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ ചൈ​നീ​സ്​ മൊ​ബൈ​ൽ ഫോ​ൺ ഭീ​മ​ൻ വാവെയ്​യു​ടെ ആ​ൻ​ഡ്രോ​യ്​​ഡ്​ ഉ​പ​യോ​ഗം ഗൂ​ഗ്​​ൾ ത​ട​യു​ന്നു. ആ​ൻ​ഡ്രോ​യ്​​ഡ്​ ഓ​പ​റേ​റ്റി​ങ്​ സി​സ്​​റ്റ​ത്തി​​െൻറ അ​പ​ഡേ​റ്റ്​​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ചി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും വി​ല​​ക്കേ​ർ​പ്പെ​ടു​ത്താ​നാ​ണ്​ ഗൂ​ഗ്​​ളി​​െൻറ നീ​ക്കം. ​ 

യു.​എ​സും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര യു​ദ്ധ​ത്തി​​െൻറ ഭാ​ഗ​മാ​യി വാവെയ്​​യെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തു​ക​യാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ്​ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ദേ​ശ പ്ര​തി​യോ​ഗി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണെ​ന്ന്​  വ്യ​ക്​​ത​മാ​ക്കി​യാ​യി​രു​ന്നു ഈ ​ന​ട​പ​ടി. 

ഓ​പ​ൺ സോ​ഴ്​​സ്​ ലൈ​സ​ൻ​സി​ലൂ​ടെ ആ​ൻ​ഡ്രോ​യ്​​ഡ്​ ഓ​പ​റേ​റ്റി​ങ്​ സി​സ്​​റ്റം ഉ​പ​യോ​ഗി​ക്കാ​ൻ വാവെയ്​ക്ക്​ സാ​ധി​ക്കു​മെ​ങ്കി​ലും ഗൂ​ഗ്​​ളി​​െൻറ തീ​രു​മാ​ന​ത്തി​ലൂ​ടെ അ​പ്​​ഡേ​റ്റു​ക​ൾ നി​ല​ക്കു​ന്ന​തോ​ടെ സാ​​ങ്കേ​തി​ക സ​ഹാ​യ​വും ആ​ൻ​ഡ്രോ​യ്​​ഡ്​-​ഗൂ​ഗ്​​ൾ സ​ർ​വി​സ​സ്​ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യും ന​ഷ്​​ട​മാ​വും. നി​ല​വി​ൽ ഗൂ​ഗ്​​ൾ ​പ്ലേ ​സ്​​റ്റോ​റും മാ​പ്​​സും ജി-​മെ​യി​ലു​മൊ​ന്നും വാവെയ്​ ഫോ​ണു​ക​ളി​ൽ​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​വി​ല്ലെ​ങ്കി​ലും അ​ടു​ത്ത വേ​ർ​ഷ​നു​ക​ളി​ൽ ഇ​വ​യൊ​ന്നും ചൈ​ന​ക്ക്​ പു​റ​ത്തു​ള്ള വാവെയ്​ ഫോ​ണു​ക​ളി​ൽ ല​ഭ്യ​മാ​വി​ല്ല. 

വാവെയ്​ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചി​പ്പു​ക​ളെ​ല്ലാം യു.​എ​സ്​ നി​ർ​മി​ത​മാ​ണ്. ഇ​ൻ​റ​ൽ, സി​ലി​ൻ​സ്, ബ്രോ​ഡ്​​കോം, ക്വാ​ൽ​കോം തു​ട​ങ്ങി​യ​വ​യെ​ല്ലാം യു.​എ​സ്​ സ​ർ​ക്കാ​റി​​െൻറ തീ​രു​മാ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാവെയ്​​ക്ക്​ ചി​പ്പു​ക​ൾ ന​ൽ​കി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. 

Loading...
COMMENTS