Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഇന്ത്യയിലെ നൂറ്​...

ഇന്ത്യയിലെ നൂറ്​ റെയിൽവേ സ്​റ്റേഷനുകളിൽ ഗൂഗിൾ വൈ–ഫൈ

text_fields
bookmark_border
ഇന്ത്യയിലെ നൂറ്​ റെയിൽവേ സ്​റ്റേഷനുകളിൽ ഗൂഗിൾ വൈ–ഫൈ
cancel

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഒാപ്പൺ വൈ–ഫൈ നെറ്റ്​ വർക്കായ ഗൂഗിൾ വൈ–ഫൈ രാജ്യത്തെ നൂറ്​ റെയിൽവേ സ്​റ്റേഷനുകളിലേക്ക്​ വ്യാപിപ്പിക്കുന്നു.  ഇതിന്​ മുമ്പ്​ രാജ്യത്തെ 52 റെയിൽവേ സ്​റ്റേഷനുകളിൽ സെപ്​തംബർ മാസത്തിൽ തന്നെ ഗൂഗിൾ വൈ–ഫൈ സേവനം ലഭ്യമാക്കിയിരുന്നു. ഇതിന്​ തുടർച്ചയായാണ്​ കൂടുതൽ സ്​റ്റേഷനുകളിലേക്ക്​ വൈ–ഫൈ സേവനം വ്യാപിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നത്​. 

അടുത്ത വർഷം അവസാനത്തോടു കൂടി ഇന്ത്യയിലെ 400 റെയിൽവേ സ്​റ്റേഷനുകളിൽ സൗജന്യ ഇൻറർനെറ്റ്​ ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചു. ഇന്ത്യയിലെ തിരക്കേറിയ 100 റെയിൽവേ സ്​റ്റേഷനുകളിലാണ്​ ഗൂഗിളി​െൻറ സേവനം ലഭ്യമാകുന്നത്​.

തമിഴ്​നാട്ടിലെ ഉദകമണ്​ഡലമാണ്​ ഗൂഗിളി​െൻറ സേവനം ലഭ്യമാകുന്ന നൂറാമത്തെ റെയിൽവേ സ്​റ്റേഷൻ. റെയിൽടെകുമായി ചേർന്നാണ്​ ഗൂഗിൾ പദ്ധതി നടപ്പിലാക്കുന്നത്​. രാജ്യത്തെ 70 ശതമാനം റെയിൽവേ സ്​റ്റേഷനുകളിലും റെയിൽടെകിന്​ ഒപ്​ടികൽ ഫൈബർ ശൃഖലയുണ്ട്​. ഇത്​ ഉപയോഗിച്ചാണ്​ ഗൂഗിൾ വൈ–ഫൈ സേവനം ലഭ്യമാക്കുന്നത്​. റെയിൽടെകുമായി ചേർന്ന്​ വൈ–ഫൈ സേവനം ആരംഭിക്കുന്നതിൽ​ സന്തോഷമുണ്ടെന്ന്​ ഗൂഗിൾ ഇന്ത്യ കണക്​ടിവിറ്റി വിഭാഗം തലവൻ ഗുൽസാർ ആസാദ്​ പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:google wi-fi
News Summary - Google's free Wi-Fi is now available at 100 railway stations in India
Next Story