ഗൂ​ഗ്​​ൾ മാ​പ്പി​ൽ നിന്ന് 30  ല​ക്ഷം വ്യാ​ജ ബി​സി​ന​സ്​ പ്രൊ​ഫൈ​ലു​ക​ൾ നീ​ക്കി​

22:58 PM
24/06/2019
ന്യൂ​ഡ​ൽ​ഹി: ഗൂ​ഗ്​​ൾ മാ​പ്പി​ൽ ‘കു​ടി​യേ​റി​യ’ 30  ല​ക്ഷം വ്യാ​ജ ബി​സി​ന​സ്​ പ്രൊ​ഫൈ​ലു​ക​ൾ നീ​ക്കി​യ​താ​യി ഗൂ​ഗ്​​ൾ.  പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി വ്യാ​പാ​ര​സ്​​ഥാ​പ​ന​ത്തി​​െൻറ വി​ലാ​സ​വും അ​ക​ല​വും പോ​കാ​നു​ള്ള വ​ഴി​യു​മെ​ല്ലാം ഗൂ​ഗ്​​ൾ മാ​പ്പി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. അ​തി​ൽ ചേ​ർ​ക്കാ​ൻ പ​ണം വാ​ങ്ങി സ്​​ഥാ​പ​ന​ങ്ങ​ളെ തി​രു​കി​ക്ക​യ​റ്റി​യ ത​ട്ടി​പ്പു​കാ​രെ​യാ​ണ്​​ പു​റ​ത്താ​ക്കി​യ​ത്.  

സൗ​ജ​ന്യ സേ​വ​ന​മാ​ണി​തെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ്​ പ​ല​രും കാ​ശു​കൊ​ടു​ത്ത്​ ഇ​തി​ൽ ഇ​ടം​നേ​ടി​യ​ത്. ഗൂ​ഗ്​​ൾ ബ്ലോ​ഗി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.  ഗൂ​ഗ്​​ളി​നെ ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​കി​ല്ലെ​ന്ന​തി​​െൻറ തെ​ളി​വാ​ണ്​ ഈ ​ന​ട​പ​ടി​യെ​ന്ന്​ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.  ത​ട്ടി​പ്പ്​ പ​ര​മാ​വ​ധി ത​ട​യാ​നു​ള്ള സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.
Loading...
COMMENTS