Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightപുറത്തിറങ്ങാത്ത ഗൂഗിൾ...

പുറത്തിറങ്ങാത്ത ഗൂഗിൾ പിക്​സൽ 3XL റഷ്യൻ ബ്ലാക്​മാർക്കറ്റുകളിൽ; വീഡിയോ പുറത്ത്​

text_fields
bookmark_border
google-pixel-3-xl
cancel

ഇതുവരെ പുറത്തിറങ്ങാത്ത ഗൂഗിളി​​​െൻറ വിഖ്യാത സ്​മാർട്​ഫോൺ പിക്​സലി​​​െൻറ ഏറ്റവും പുതിയ പതിപ്പ്​ പിക്​സൽ 3 XL റഷ്യയിൽ ചില ബ്ലാക്​മാർക്കറ്റുകളിൽ ലഭ്യമാണെന്ന്​​ റിപ്പോർട്ട്​. ഒക്​ടോബർ നാലിന് പുറത്തിറങ്ങേണ്ട മോഡലുകളാണ്​ പിക്​സൽ 3 XLഉം പിക്​സൽ 3യും. പ്രീ റിലീസ്​ യൂണിറ്റുകളാണ്​ 2000 ഡോളറോളം വിലയീടാക്കി ബ്ലാക്​മാർക്കറ്റുകളിൽ വിൽക്കുന്നത്​. 

പിക്​സൽ 3 XL​​​െൻറ അൺബോക്​സിങ്​ വീഡിയോ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്​. ഒരു റഷ്യൻ ചാനലിലാണ്​ എച്ച്​.ഡി ദൃശ്യമികവിൽ വീഡിയോ പോസ്റ്റ്​ ചെയ്​തിരിക്കുന്നത്​. പല ടെക്​ ​വെബ്​ സൈറ്റുകളിലും പിക്​സലി​​​െൻറ ലീക്കായ ചിത്രങ്ങളും വ്യക്​തത ഇല്ലാത്ത വീഡിയോകളും പ്രചരിച്ചിരുന്നെങ്കിലും ആദ്യമായാണ്​ ഒരു മുഴുനീള വീഡിയോ പുറത്തിറങ്ങുന്നത്​.

1440x2960 പിക്​സൽ റെസൊല്യൂഷനിലുള്ള 6.7 ഇഞ്ച്​ ഫുൾ എച്ച്​ഡി പ്ലസ് നോച്ച്​​ ഡിസ്​പ്ലേയാണ്​ പുതിയ പിക്​സൽ 3 XLന്​. ഇത്​ മറ്റ്​ മോഡലുകളളെ അപേക്ഷിച്ച്​ വളരെ വലിയ ഡിസ്​പ്ലേയാണ്​. ലോകത്തിലെ ഏറ്റവും മികച്ച കാമറയുള്ള ഫോൺ എന്ന ഖ്യാതി പിന്തുടരാൻ പുതിയ പിക്​സൽ 3 XLന്​ 12.2 മെഗാ പിക്​സൽ പിൻ കാമറ നൽകിയിട്ടുണ്ട്​. ടുടോൺ ഡിസൈൻ തന്നെയാണ്​ പുതിയ വകഭേദത്തിനും നൽകിയത്​. 

ക്വാൽകോം സ്നാപ്​ഡ്രാഗൺ 845 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. നാല്​ ജീബി റാം ആൻഡ്രോയ്​ഡ്​ പൈ എന്നിവ അടങ്ങിയാണ്​ പുതിയ മോഡലി​​​െൻറ വരവ്​. ആൻഡ്രോയ്​ഡ്​ 9 ഒാപറേറ്റിങ്​ സിസ്റ്റവുമായി വരുന്ന ആദ്യ ​സ്​മാർട്​ ഫോൺ ആയിരിക്കും പിക്​സൽ 3 XL.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google Pixelmalayalam newsGoogle Pixel 2tech newsandroid piegoogle pixel 3 xl
News Summary - Google Pixel XL 3 leaked before launching-technology
Next Story