ഗൂഗിൾ പിക്സൽ 7000 രൂപ വിലക്കുറവിൽ
text_fieldsമുംബൈ: ഗൂഗിളിെൻറ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഗൂഗിൾ പിക്സൽ 7000 രൂപ വിലക്കുറവിൽ ലഭ്യമാകുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്കാണ് പുതിയ ഒാഫർ ലഭ്യമാവുക. ഒാൺലെൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്പ്കാർട്ടും ഗൂഗിൾ പിക്സലിന് ഒാഫറുമായി രംഗത്തെത്തിയിട്ടുണ്ട്. 26000 രൂപവരെയുള്ള എക്സേഞ്ച് ഒാഫറാണ് ഫ്ലിപ്പ്കാർട്ട് പിക്സലിനായി നൽകുന്നത്.
ഒക്ടോബർ 13നാണ് ഇന്ത്യയിൽ ഗൂഗിൾ പിക്സൽ ഫോൺ അവതരിപ്പിച്ചത്. അഞ്ചിഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 8 മെഗാപിക്സലിെൻറ മുൻക്യാമറയും 12.3 മെഗാപിക്സലിെൻറ പിൻക്യാമറയുമാണ് പുതിയ ഫോണിന്. സോണിയുടെ െഎ.എം.എക്സ്179 സെൻസറാണ് ക്യാമറകളിലെ പ്രത്യേകത. 2770mah ബാറ്ററിയും 32/128 ജീ ബി സ്റ്റോറേജും ഫോണിനുണ്ട്. 57000 രൂപയായിരുന്നു വിപണിവില.
തങ്ങളുടെ നെക്സസ് ശ്രേണിയിലുള്ള ഫോണുകൾ പിൻവലിച്ചാണ് പുതിയ പിക്സൽ സീരിസ് വിപണിയിലവതിരിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
