വെല്ലുവിളിച്ച്​ പിക്​സൽ രണ്ടാമൻ

  • ആധുനിക ഫോണിൽനിന്ന് പ്രതീക്ഷിക്കാവുന്ന ഗുണങ്ങളെല്ലാം  നിറഞ്ഞതാണ്​ ഇവ

google-pixel-2

വിലകൊണ്ടും മേന്മകൊണ്ടും െഎഫോൺ എട്ട്, സാംസങ് ഗ്യാലക്സി നോട്ട് എട്ട് എന്നിവക്ക് വെല്ലുവിളി ഉയർത്തി ഗൂഗിളി​െൻറ സ്വന്തം പിക്​സൽ ഫോണുകൾ. പിക്​സല്‍ 2, പിക്​സല്‍ 2 എക്​സ്​.എൽ എന്നിവ ആധുനിക ഫോണിൽനിന്ന് പ്രതീക്ഷിക്കാവുന്ന ഗുണങ്ങളെല്ലാം നിറഞ്ഞതാണ്. 

1.9 ജിഗാഹെർട്​സ്​ എട്ടുകോർ സ്​നാപ്ഡ്രാഗൺ 835 പ്രോസസറും നാലു ജി.ബി റാമും അതിവേഗത്തിന് കരുത്തേകുന്നു. ഏറ്റവും പുതിയതും തനിമ ചോരാത്തതുമായ ആൻഡ്രോയിഡ് 8.0 ഒാറിയോ ഒ.എസ് പ്രകടനമികവ് സമ്മാനിക്കുന്നു. എച്ച്ടി.സി യു^11 കൊണ്ടുവന്ന എഡ്​ജ്​ സെൻസ് ഇവയിൽ ആക്ടീവ്എഡ്ജ് സെൻസർ എന്ന പേരിലറിയപ്പെടുന്നു. ഫോണി​െൻറ താഴത്തെ പകുതിയിൽ ഞെക്കിയാൽ ഗൂഗിൾ അസിസ്​റ്റൻറ് തുറന്നുവരും. എപ്പോഴും ഒാണായിരിക്കുന്ന ഡിസ്പ്ലേയാണ്. 
ഏതുസാഹചര്യത്തിലും ചിത്രമെടുക്കാൻ സഹായിക്കുന്ന 12.2 മെഗാപിക്​സൽ കാമറ, പ്ലാസ്​റ്റിക് സിമ്മിന് പകരം വിദേശത്ത് പ്രചാരത്തിലുള്ള ഇലക്ട്രോണിക് സിം (നാനോ സിമ്മും ഇടാം). രണ്ടിലും ത്രീഡി കോർണറിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. 

രണ്ടിലും എട്ട് മെഗാപിക്​സൽ മുന്‍ കാമറയും 12.2 മെഗാപിക്​സൽ പിൻ കാമറയുമാണ്. 3.5 എം.എം ഒാഡിയോ ജാക് ഒഴിവാക്കിയിട്ടുണ്ട്. ചാർജിങ്ങിനും പാട്ടുകേൾക്കാനും പകരം യു.എസ്.ബി ടൈപ്പ് സി പോർട്ടാണ് നൽകിയിരിക്കുന്നത്. 

64 ജി.ബി പിക്​സൽ 2വിന് ഇന്ത്യയിൽ 61,000 രൂപയും 128 ജി.ബിക്ക് 70,000 രൂപയും പിക്​സൽ 2 എക്​സ്​.എല്ലിന് 64 ജി.ബിക്ക് 73,000 രൂപയും 128 ജി.ബിക്ക് 82,000 രൂപയും നൽകണം. അതേസമയം, െഎഫോൺ എട്ടിന് 64,000 രൂപയും െഎഫോൺ എട്ട് പ്ലസിന് 77,000 രൂപയുമാണ് വില. സാംസങ് നോട്ട് എട്ടിന് 67,900 രൂപയാണ് വില. ഒക്ടോബർ 26ന് ബുക്കിങ് തുടങ്ങും. ഫോർജി വി.ഒ.എൽ.ടി.ഇ, വൈ^ഫൈ, ബ്ലൂടൂത്ത് 5.0, എൻ.എഫ്.സി, എ^ജി.പി.എസ്, പിന്നിൽ വിരലടയാള സെൻസർ എന്നിവ രണ്ടിലുമുണ്ട്. പിക്‌സൽ 2 മറ്റ് സവിശേഷതകൾ: 1080X 1920 പിക്‌സല്‍ റസല്യൂഷനുള്ള അഞ്ച്​ ഇഞ്ച് സിനിമാറ്റിക് 127എം.എം ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 32 ജി.ബി ഇ​േൻറണല്‍ സ്‌റ്റോറേജ്, 2700 എം.എ.എച്ച് ബാറ്ററി, 143 ഗ്രാം ഭാരം. 

പിക്​സൽ 2 എക്​സ്​ എൽ: 1440X2880 പിക്‌സല്‍ റസല്യൂഷനുള്ള ആറ് ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് പി ഒ.എൽ.ഇ.ഡി 18:9 ഡിസ്‌പ്ലേ, , 3520 എം.എ.എച്ച് ബാറ്ററി, 175 ഗ്രാം ഭാരം. 

COMMENTS