Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ പിക്സൽ ഫോണുകൾക്കും പുതിയ എ.ഐ സൗകര്യം; പിക്സൽ ടാഗുമായി ഗൂഗിൾ

text_fields
bookmark_border
നവംബർ അപ്‌ഡേറ്റിൽ നിരവധി മാറ്റങ്ങൾ
പഴയ പിക്സൽ ഫോണുകൾക്കും പുതിയ എ.ഐ സൗകര്യം; പിക്സൽ ടാഗുമായി ഗൂഗിൾ
cancel

സംസാരിക്കുന്നതിനിടെ അറിയാതെ 'ഉം', 'ആഹ്' എന്നൊക്കെ പറഞ്ഞുപോകാറില്ലേ? അത്തരം വാക്കുകൾ പോലും ഒഴിവാക്കി നമ്മൾ പറയുന്നത് വൃത്തിയുള്ള വാചകങ്ങളാക്കി മാറ്റാൻ ഫോണിന് കഴിഞ്ഞാലോ! പുതിയ സ്മാർട്ട്ഫോൺ വാങ്ങാതെ തന്നെ കൂടുതൽ എ.ഐ സൗകര്യങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഗൂഗിളിന്റെ പുതിയ നീക്കം. നവംബർ 2026 പിക്സൽ ഡ്രോപ്പിലൂടെ ജെമിനി എ.ഐയുടെ കൂടുതൽ സവിശേഷതകളും മറ്റ് സോഫ്റ്റ്‌വെയർ സൗകര്യങ്ങളും പിക്സൽ ഫോണുകളിലേക്ക് എത്തുകയാണ്. ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യുമ്പോൾ അനാവശ്യ വാക്കുകൾ ഒഴിവാക്കി വൃത്തിയുള്ള വാചകങ്ങൾ തയ്യാറാക്കുന്ന സംവിധാനത്തിനൊപ്പം നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താനുള്ള പിക്സൽ ടാഗും പുതിയ അപ്‌ഡേറ്റിലെ ശ്രദ്ധേയ പ്രഖ്യാപനമാണ്.

സംസാരിച്ചാൽ മതി, വാചകങ്ങൾ തയ്യാറാക്കും

പുതിയ അപ്‌ഡേറ്റിലെ പ്രധാന ആകർഷണമാണ് റാംബ്ലർ ഡിക്ടേഷൻ. ജെമിനിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം സാധാരണ വോയ്സ് ടൈപ്പിങ്ങിൽനിന്ന് വ്യത്യസ്തമാണ്.

സംസാരത്തിനിടെ സ്വാഭാവികമായി കടന്നുവരുന്ന 'ഉം', 'ആഹ്' തുടങ്ങിയ ശബ്ദങ്ങളും ആവർത്തിക്കുന്ന വാക്കുകളും ഒഴിവാക്കി കൂടുതൽ വ്യക്തമായ വാചകങ്ങൾ തയ്യാറാക്കാൻ ഇതിന് കഴിയും. വ്യാകരണവും ചിഹ്നങ്ങളും ക്രമീകരിച്ച് വായിക്കാൻ എളുപ്പമുള്ള രൂപത്തിലേക്ക് സംഭാഷണത്തെ മാറ്റാനും സാധിക്കും. മീറ്റിങ്ങുകളിലെ കാര്യങ്ങൾ കുറിച്ചുവെക്കാനും സന്ദേശങ്ങൾ തയ്യാറാക്കാനും നീണ്ട കുറിപ്പുകൾ എഴുതാനും ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടും.പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ, പിക്സൽ 10 പ്രോ ഫോൾഡ് എന്നീ മോഡലുകളിലേക്കാണ് റാംബ്ലർ എത്തുന്നത്. പിക്സൽ 10എ ഇതിൽ ഉൾപ്പെടുന്നില്ല.

പഴയ ഫോണുകളിലേക്കും പുതിയ സൗകര്യങ്ങൾ

എല്ലാ പുതിയ ഫീച്ചറുകളും ഏറ്റവും പുതിയ ഫോണുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. പഴയ പിക്സൽ ഉപകരണങ്ങളിലേക്കും ചില സൗകര്യങ്ങൾ എത്തുന്നുണ്ട്.പിക്സൽ 6എ മുതലുള്ള ഫോണുകളിൽ പുതിയ കസ്റ്റം ഐക്കൺ ശൈലികളും പിക്സൽ സെർച്ച് സൗകര്യവും ലഭ്യമാക്കുന്നു. ഫോണിലെ ഫോട്ടോകൾ, ഇ-മെയിലുകൾ, സന്ദേശങ്ങൾ, കലണ്ടർ വിവരങ്ങൾ, ക്രമീകരണങ്ങൾ തുടങ്ങിയവയിൽ ആവശ്യമായ കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ പിക്സൽ സെർച്ച് സഹായിക്കും.ഹോം സ്ക്രീനിലെ ആപ്പുകളുടെ ഐക്കണുകൾക്ക് കൂടുതൽ വ്യക്തിഗത രൂപം നൽകാനുള്ള പുതിയ ഡിസൈൻ സൗകര്യങ്ങളും അപ്‌ഡേറ്റിന്റെ ഭാഗമാണ്.

സാധനങ്ങൾ കണ്ടെത്താൻ പിക്സൽ ടാഗ്

പുതിയ അപ്‌ഡേറ്റിനൊപ്പം ഗൂഗിൾ അവതരിപ്പിച്ച മറ്റൊരു ശ്രദ്ധേയമായ ഉൽപ്പന്നമാണ് പിക്സൽ ടാഗ് . വാലറ്റ്, ബാഗ്, താക്കോൽ തുടങ്ങിയവ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടാൽ കണ്ടെത്താനും സഹായിക്കുന്ന ചെറിയ ട്രാക്കിങ് ഉപകരണമാണിത്.ഗൂഗിളിന്റെ ഫൈൻഡ് ഹബ് ശൃംഖലയാണ് ഇതിന്റെ പ്രവർത്തനത്തിന് കരുത്തേകുന്നത്. ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ് ഉപകരണങ്ങളുടെ ശൃംഖലയുടെ സഹായത്തോടെ ദൂരെയുള്ള സ്ഥലങ്ങളിൽ നഷ്ടപ്പെട്ട സാധനങ്ങൾ പോലും കണ്ടെത്താൻ സാധിക്കും.അൾട്രാ വൈഡ്‌ബാൻഡ് സാങ്കേതികവിദ്യയുള്ള ഫോണുകളിൽ ടാഗ് അടുത്തുള്ളപ്പോൾ അതിന്റെ ദിശയും ദൂരവും കൂടുതൽ കൃത്യമായി മനസ്സിലാക്കാനും കഴിയും. അതേസമയം, പിക്സൽ ടാഗ് ഉപയോഗിക്കാൻ യു.ഡബ്ല്യു.ബി നിർബന്ധമല്ല. ആൻഡ്രോയിഡ് 9-ഉം അതിന് ശേഷമുള്ള പതിപ്പുകളുമുള്ള ഫോണുകളിലും ഇത് പ്രവർത്തിക്കും.

അപ്‌ഡേറ്റിൽ കൂടുതൽ മാറ്റങ്ങൾ

ഇതിനു പുറമെ പിക്സൽ ഫോണുകളിലെ ഗൂഗിൾ മെസേജസുമായി ഹൈലൈറ്റ് സൗകര്യം സംയോജിപ്പിക്കുന്നതും പുതിയ അപ്‌ഡേറ്റിന്റെ ഭാഗമാണ്. ഇഷ്ടപ്പെട്ട കോൺടാക്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കുമ്പോൾ ഫോൺ മുഖം താഴേക്ക് വെച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക പ്രകാശസൂചന നൽകാൻ ഇതിന് കഴിയും. പിക്സൽ 11 പ്രോ ശ്രേണിയിലെ ഫോണുകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്.പിക്സൽ വാച്ച് 3 മുതലുള്ള മോഡലുകളിലേക്ക് വ്യായാമത്തിനുള്ള ഘട്ടംഘട്ടമായ നിർദേശങ്ങളും എത്തുന്നുണ്ട്. ഓരോ വ്യായാമത്തിന്റെയും നിർദേശങ്ങൾ വാച്ചിൽ തന്നെ കാണാനും ആവർത്തനങ്ങളും ഭാരവും രേഖപ്പെടുത്താനും ഇതിലൂടെ സാധിക്കും.പുതിയ പിക്സൽ ഡ്രോപ്പിലെ ഫീച്ചറുകൾ ഒരേ സമയം എല്ലാ ഉപകരണങ്ങളിലും ലഭിക്കണമെന്നില്ല. മോഡലും രാജ്യവും സോഫ്റ്റ്‌വെയർ പതിപ്പും അനുസരിച്ച് ലഭ്യതയിൽ വ്യത്യാസമുണ്ടാകാം. വരും ആഴ്ചകളിലായി കൂടുതൽ ഉപകരണങ്ങളിലേക്ക് അപ്‌ഡേറ്റ് എത്തുമെന്നാണ് ഗൂഗിൾ അറിയിപ്പ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Google November 2026 Pixel Drop Adds Gemini AI and Pixel Tag
Next Story