
ഐഫോണ്‍ 12 വാങ്ങാൻ പറ്റിയ സമയം; ഫ്ലിപ്കാർട്ടിൽ വൻ വിലക്കിഴിവ്
text_fieldsആപ്പിൾ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഫോണുകളിൽ ഏറ്റവും വിൽപ്പന ലഭിക്കുന്ന മോഡലായ ഐഫോണ്‍ 12 ന് വൻ വിലക്കിഴിവുമായി ഫ്ലിപ്കാർട്ട്. അവരുടെ ബിഗ് സേവിങ് ഡെയ്സ് വില്‍പ്പനയിലാണ് 12,000 രൂപയുടെ കിഴിവ് നൽകുന്നത്. 79,990 രൂപയുണ്ടായിരുന്ന ഐഫോണ്‍ 12 64 ജിബി വകഭേദത്തിന് ഇപ്പോൾ 67,999 രൂപയാണ് വില. ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഐഫോണ്‍ 12െൻറ എക്കാലത്തെയും കുറഞ്ഞ വിലയാണിത്. മുമ്പ് ഇതേ മോഡലിന് ലഭിച്ചിരുന്ന പരമാവധി ഡിസ്ക്കൗണ്ട് 9,000 രൂപയാണ്.
കാർഡ് ഡിസ്കൗണ്ടുകളും കാഷ്ബാക്ക് ഒാഫറുകളും ഇതിനൊപ്പം ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 12 വാങ്ങുന്നവർക്ക് 1500 രൂപ വരെ 10 ശതമാനം ഡിസ്കൗണ്ടാണ് നൽകുന്നത്. ആക്സിസ് ബാങ്ക് ഫ്ലിപ്കാർട്ട് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 5 ശതമാനം കാഷ്ബാക്കും ലഭിക്കും. ജൂലൈ 25ന് ആരംഭിച്ച ബിഗ് സേവിങ് ഡെയ്സ് സെയിൽ 29ന് അവസാനിക്കും.
ഐഫോൺ 12 സവിശേഷതകൾ
6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണ് ഐഫോൺ 12ന്. ഐഫോൺ 11നെ അപേക്ഷിച്ച് ഡിസ്പ്ലേയിൽ വലിയ മാറ്റമാണ് ആപ്പിൾ കൊണ്ടുവന്നത്. സെറാമിഷ് ഷീൽഡിെൻറ പിന്തുണയും ഡിസ്പ്ലേക്കുണ്ട്. പിറകിൽ 12 മെഗാപിക്സലുള്ള ഇരട്ട കാമറയും 12 മെഗാപിക്സൽ സെൽഫി കാമറയുമാണ് നൽകിയിരിക്കുന്നത്. ഡോള്‍ബി വിഷന്‍ ഉപയോഗിച്ച് 4കെ എച്ച്.ഡി.ആർ വിഡിയോകള്‍ ഷൂട്ട് ചെയ്യാൻ പുതിയ കിടിലൻ കാമറകൾ ഉപയോഗിച്ച് സാധിക്കും. ആപ്പിളിെൻറ ഇന്‍ഹൗസ് എ 14 ബയോണിക് ചിപ്പാണ് 12-ാമന്‍ കരുത്ത് പകരുന്നത്. ഇ-സിം അടങ്ങുന്ന ഇരട്ട സിം ഒാപ്ഷൻ, ബില്‍റ്റ്ഇന്‍ സ്റ്റീരിയോ സ്പീക്കറുകള്‍, 5ജി പിന്തുണ, എന്നിവയും ഫോണിലുണ്ട്.
