ഫേസ്ബുക്ക് മെസഞ്ചറിൽ ഇനി ഗെയിമും
text_fieldsകാലിഫോർണിയ: ഫേസ്ബുക്ക് മെസഞ്ചർ ഉപയോഗിച്ച് ഇനി ചാറ്റ് ചെയ്യാൻ മാത്രമല്ല ഗെയിം കളിക്കാനും സാധിക്കും. പുതിയ പാക്–മാൻ ഗെയിം ഫേസ്ബുക്ക് മെസൻജറിൽ കമ്പനി കൂട്ടിച്ചേർത്ത് കഴിഞ്ഞു. ബാസ്കറ്റ്ബാൾ ഫുട്ബോൾ എന്നി ഗെയിമുകളും ഇത്തരത്തിൽ ഫേസ്ബുക്ക് മെസൻജറിൽ ലഭ്യമാവും. ചാറ്റിനൊപ്പും കൂട്ടുകാർക്കൊപ്പമിരുന്ന് ഗെയിം കളിക്കാനുള്ള സൗകര്യമാണ് ഇതോടെ ഫേസ്ബുക്ക് ഉപഭോക്താകൾക്കായി നൽകുന്നത്.
കൂടുതൽ മൽസരക്ഷമമാവുന്നതിെൻറ ഭാഗമായാണ് തങ്ങൾ പുതിയ സംവിധാനവുമായി രംഗത്തെത്തുന്നതെന്ന് ഫേസ്ബുക്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നതിനൊപ്പം തന്നെ രസകരമായ ഗെയിമുകളും ഇനി മുതൽ കളിക്കാൻ കഴിയുമെന്നും ഫേസ്ബുക്ക് പ്രസ്താവനയിൽ പറയുന്നു.
ഫേസ്ബുക്ക് മെസൻജറിലെ ചാറ്റ് ബോക്സിന് താെഴ ഗെയിം കളിക്കുന്നതിനായി പ്രത്യേകമായൊരു െഎക്കൺ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗിച്ച് കൊണ്ട് ഫേസ്ബുക്ക് ഉപഭോക്താകൾക്ക് ഗെയിം കളിക്കാവുന്നതാണ്. ഒരാൾ ഗെയിം പൂർത്തിയാക്കി കഴിഞ്ഞാൽ മറുവശത്ത് ചാറ്റിലുള്ള വ്യക്തിക്ക് ഗെയിം കളിക്കാൻ അവസരം ലഭിക്കും. ആദ്യം കളിക്കുന്നയാൾക്ക് രണ്ടാമത്തെ വ്യക്തിക്ക് മുൻപാകെ ചാലഞ്ച് വെക്കാൻ സാധിക്കും. അത് മറികടന്നാൽ ഗെയിമിൽ അയാൾ വിജയിക്കും. ഇൗ വിധത്തിലാണ് ഫേസ്ബുക്ക് പല ഗെയിമുകളും മെസൻജറിൽ സെറ്റ് ചെയ്തിരിക്കുന്നത്.
100 കോടി ഉപഭോക്താകളാണ് ഫേസ്ബുക്ക് മെസഞ്ചർ മാസത്തിൽ ഉപയോഗിക്കുന്നത്. പുതിയ ഗെയിമുകൾ ഉൾപ്പെടുത്താനുള്ള തീരുമാനം കൂടുതൽ പേരെ ആപ്പ്് ഉപയോഗിക്കാൻ പ്രേരിപ്പിക്കുമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്. സ്നാപ്പ്ചാറ്റ് പോലുള്ള കമ്പനികളിൽ നിന്ന് കടുത്ത മൽസരം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി രംഗത്ത് എത്തുന്നത്. സ്നാപ്പ് ചാറ്റിെൻറ സ്റ്റോറി ഫീച്ചർ മുമ്പ് തന്നെ ഫേസ്ബുക്ക് മെസൻജറിൽ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ പുതിയ ഗെയിം കളിക്കാനുള്ള സംവിധാനം ഫേസ്ബുക്കിന് ഇൗ മേഖലയിൽ മേധാവിത്യം ഉണ്ടാക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
