സംസാരിക്കുന്ന ബില്ലുമായി ഇത്തിസലാത്ത്​

10:57 AM
03/07/2018
ദുബൈ: കാഴ്​ചയില്ലാത്ത ഉപഭോക്​താക്കൾക്ക്​ ഇനി ഇത്തിസലാത്ത്​ സംസാരിക്കുന്ന ബില്ല്​ സംവിധാനം ഒരുക്കും. 101എന്ന നമ്പറിൽ വിളിച്ചോ റീടെയിൽ സ്​റ്റോറുകളോ സന്ദർശിച്ച്​ സൗജന്യമായി ഇൗ സേവനം സാധ്യമാക്കാം. എല്ലാ മാസവും ഇത്തിസലാത്തിൽ നിന്ന്​ വിളിച്ച്​ ബില്ല്​ സംബന്ധമായ വിശദാംശങ്ങളെല്ലാം അവരെ അറയിക്കും. ഇംഗ്ലിഷിലും അറബിയിലും ഇൗ സേവനം ലഭ്യമാണ്​. എല്ലാവർക്കും തുല്യ അവസരവും സേവനവും ഉറപ്പാക്കുക എന്ന തുടക്കം മുതലേ ഉള്ള ലക്ഷ്യത്തി​​െൻറ ഭാഗമാണ്​ ഇൗ സംവിധാനമെന്ന്​ സി.സി.ഒ ഖാലിദ്​ ഇൽഖൂലി വ്യക്​തമാക്കി. മൊബൈൽ^ഫിക്​സഡ്​ ഉപഭോക്​താക്കൾക്ക്​ ഇൗ സൗകര്യം പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക്​:  etisalat.ae/talkingbill.
Loading...
COMMENTS