Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആപ്പിളിന്​ മുമ്പേ യു.എസ്​.ബി-സി പോർട്ടുള്ള ഐഫോൺ സാധ്യമാക്കി ഒരു വിരുതൻ; വിഡിയോ കാണാം...
cancel
Homechevron_rightTECHchevron_rightMobileschevron_rightആപ്പിളിന്​ മുമ്പേ...

ആപ്പിളിന്​ മുമ്പേ യു.എസ്​.ബി-സി പോർട്ടുള്ള ഐഫോൺ സാധ്യമാക്കി ഒരു വിരുതൻ; വിഡിയോ കാണാം...

text_fields
bookmark_border

ആപ്പിൾ ഐഫോണുകളൊഴിച്ചുള്ള മിക്ക സ്മാർട്ട്​ഫോണുകളിലും ചാർജിങ്ങിനും ഡാറ്റാ കൈമാറ്റത്തിനുമായി യു.എസ്​.ബി ടൈപ്​-സി​ പോർട്ടുകളാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​. ഉപയോക്താക്കൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കാലങ്ങളായി തങ്ങളുടെ ലൈറ്റ്​നിങ്​ പോർട്ടിൽ കടിച്ചുതൂങ്ങുകയാണ്​ ആപ്പിൾ. അതേസമയം, തങ്ങളുടെ ഐപാഡുകളുടെ ചാർജിങ്​ പോർട്ട്​ യു.എസ്​.ബി ടൈപ്​-സിയാക്കി മാറ്റിക്കൊണ്ട്​ കുപ്പെർട്ടിനോ ഭീമൻ ഞെട്ടിച്ചെങ്കിലും ഏറ്റവും പുതിയ ഐഫോണുകളിലടക്കം ലൈറ്റ്​നിങ്​ പോർട്ടുകൾ തന്നെ തുടർന്നു.

എന്നാൽ, ആപ്പിളിന്​ മു​േമ്പ യു.എസ്​.ബി-സി പോർട്ടുള്ള ഐഫോൺ സാധ്യമാക്കിയിരിക്കുകയാണ്​ ഒരു വിരുതൻ. പ്രമുഖ യൂട്യൂബറും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ കെൻ പില്ലണൽ ആണ്​ ത​െൻറ കഴിവ്​ ഉപയോഗിച്ച്​ ഐഫോൺ X എന്ന മോഡലിലെ,​ ലൈറ്റ്​നിങ്​ പോർട്ട്​ മാറ്റി, അവിടെ USB-C പോർട്ട് സ്ഥാപിച്ചത്​.

ഏതാനും മാസങ്ങൾക്ക്​ മുമ്പാണ്​ കെൻ, ഗവേഷണം ആരംഭിച്ചത്​. ചാർജ് ചെയ്യുന്നതിനും ഡാറ്റ കൈമാറ്റം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന ലൈറ്റ്​നിങ്​ പോർട്ടിന്​ പകരം യു.എസ്​.ബി-സി പോർട്ട്​ ചേർക്കുകയെന്നത്​ എളുപ്പമുള്ള കാര്യമായിരുന്നില്ല. അത്​ എങ്ങനെയെങ്കിലും സാധ്യമാക്കുന്നതിനായി, നീണ്ട ഗവേഷണവും പരീക്ഷണങ്ങളും നടത്തേണ്ടതായി വന്നിരുന്നു. ഒടുവിൽ വിജയകരമായി കെൻ അത്​ സാധ്യമാക്കുകയും ഒപ്പം അതി​െൻറ വിഡിയോ പങ്കുവെക്കുകയും ചെയ്​തു.

കെന്നി​െൻറ ഐഫോൺ X-ലെ യു.എസ്​.ബി സി പോർട്ട്​ യാതൊരു പ്രശ്​നങ്ങളുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്​. ചാർജ് ചെയ്യാനും ഡാറ്റ കൈമാറ്റത്തിനും തടസ്സങ്ങളൊന്നും തന്നെയില്ല. അങ്ങനെ ടൈപ്പ്-സി കണക്റ്റർ ഉള്ള ലോകത്തിലെ ആദ്യത്തെ ഐഫോൺ ഉടമയായി കെൻ പില്ലണർ മാറിയിരിക്കുകയാണ്​.

അതേസമയം, ഫോണുകളടക്കമുള്ള പരമാവധി ഇലക്​​ട്രോണിക്​ ഉപകരണങ്ങൾക്ക്​ ഒരേ പോലെയുള്ള ചാർജിങ്​ പോർട്ട്​ വേണമെന്ന​ യൂറോപ്യൻ കമീഷന്‍റെ നിർദേശമുള്ള സാഹചര്യത്തിൽ അടുത്ത ഐഫോൺ മോഡലുകളിൽ ആപ്പിളിന് ഒരുപക്ഷെ​ ടൈപ്​ സി പോർട്ട്​ ഉൾപ്പെടുത്തേണ്ടതായി വന്നേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleiPhoneEngineerUSB C Port
News Summary - An Engineer Made Worlds First iPhone with a Working USB-C Port
Next Story