Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഗൂഗിൾ ​​പ്ലേ...

ഗൂഗിൾ ​​പ്ലേ ​സ്​റ്റോറിലും തരംഗം നോട്ട്​ പിൻവലിക്കൽ

text_fields
bookmark_border
ഗൂഗിൾ ​​പ്ലേ ​സ്​റ്റോറിലും തരംഗം നോട്ട്​ പിൻവലിക്കൽ
cancel

മുംബൈ: നോട്ട്​ പിൻവലിക്കിൽ ഗൂഗിൾ പ്ലേ സ്​റ്റോറിലും തരംഗമാവുന്നു. നവംബർ 8നാണ്​ പ്രധാനമന്ത്രി ന​രേന്ദ്ര മോദി നോട്ട്​ പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചത്​. തീരുമാനത്തിനു പിറകേ പണമിടപാടുമായി ബന്ധപ്പെട്ട ആപ്പുകൾക്ക്​ വൻ ഡിമാൻറാണ്​ ഗൂഗിളി​െൻ ആപ്പ്​ ​സ്​​േ​റ്റാറായ പ്ലേ സ്​റ്റോറിൽ

ആപ്പുകളുടെ കൂട്ടത്തിൽ എറ്റവും കൂടുതൽ ഡിമാൻറ്​ മോദിയുടെ ആപ്പുകൾക്കാണ്​. നോട്ടുകൾ പിൻവലിച്ച തീരുമാനത്തോടുള്ള ജനങ്ങള​ുടെ അഭിപ്രായം ആരാഞ്ഞ്​ കൊണ്ടുള്ള ആപ്പിനും ​മോദി കീ നോട്ട്​ ആപ്പിനുമെല്ലാം വൻ ആരാധകരാണ്​ പ്ലേ ​സ്​റ്റോറിൽ. മോദിയെ സംബന്ധിച്ച ആപ്പുക​ൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഡിമാൻറ്​ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളായ ഫ്ലിപ്പ്​കാർട്ടി​െൻറയും ആമസോണി​െൻറയും ആപ്പുകൾക്കാണ്​. നോട്ട്​ പിൻവലിച്ച തീരുമാനം പുറത്ത്​ വന്നതോടു കൂടി ജനങ്ങൾ കൂടുതാലായി ഒാൺലൈൻ ഷോപ്പിങ്​ ഉപയോഗിക്കാൻ തുടങ്ങിയതാവാം ഇൗ ആപ്പുകൾക്ക്​ പ്രിയമേറാൻ കാരണം.

എന്നാൽ ആപ്പിളി​െൻറ ആപ്പ്​ സ്​റ്റോറിൽ സ്​ഥിതി വ്യത്​സതമാണ്​. ആപ്പിളി​െൻറ ​സ്​റ്റോറിൽ ഏറ്റവുമധികം ഡിമാൻറ്​ പേടിഎം ആപ്പ്​ളിക്കേഷനാണ്​. നോട്ട്​ പിൻവലിച്ചതോടെ വലിയൊരു വിഭാഗം ആളുകളും പണമിടപാടുകൾക്കായി ഉപയോഗിച്ചത്​ പേടിഎം പോലുള്ള ആപ്പുകളായിരുന്നു. നോട്ട്​ പിൻവലിക്കൽ തീരുമാനം പേടിഎം വേണ്ടിയാണെന്ന്​ വരെ രാഷ്​ട്രീയ പാർട്ടികൾ ആരോപണമുയർത്തിയിരുന്നു.

രാജ്യത്ത്​ നോട്ട്​ പിൻവലിക്കലിനെതിരെ പ്രതിഷേധം ശക്​തമാവു​േമ്പാഴും ഗൂഗിൾ പ്ലേ സ്​റ്റോറിലും ആപ്പിളി​െൻറ ആപ്പ്​ ​സ്​​റ്റോറിലുമുള്ള ആപ്പുകൾക്ക്​ തീരുമാനം ഗുണകരമാവുകയാണ്​. പല ആപ്പുകളും ഡൗൺലോഡിങിൽ വൻ വർധയാണ്​ ഇക്കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്​.  ആപ്പുകൾ വഴി കൂടുതൽ പരസ്യങ്ങളും ഇക്കാലയളവിൽ വിറ്റ്​​ പോയെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currecy demonetization
News Summary - Currency ban: 'PM Modi apps' rules Google Play Store
Next Story