ബി.എസ്​.എൻ.എൽ 4ജി ജനുവരിയിൽ കേരളത്തിൽ

11:16 AM
30/12/2017

തൃ​ശൂ​ർ: ബി.​എ​സ്.​എ​ൻ.​എ​ൽ മൊ​ബൈ​ൽ വ​രി​ക്കാ​ർ കാ​ത്തി​രി​ക്കു​ന്ന 4ജി ​സേ​വ​നം ജ​നു​വ​രി​യി​ൽ എ​ത്തു​ന്നു. ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലാ​ണ്​ ഇ​ത്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം ഒ​ഡി​ഷ​യി​ലും. ഒ​ക്​​ടോ​ബ​റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ ക​രു​തി​യ​താ​ണെ​ങ്കി​ലും ന​ട​പ​ടി​ക​ൾ വൈ​കി​യ​തി​നാ​ലാ​ണ്​ നീ​ണ്ടു​പോ​യ​ത്. 4ജി ​സേ​വ​നം വ​രു​ന്ന​തോ​ടെ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പു​ണ്ടാ​കു​മെ​ന്നാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ല​വി​ൽ 3ജി ​വ​രെ​യാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ൽ ന​ൽ​കു​ന്ന​ത്. എ​ങ്കി​ലും സ്വ​കാ​ര്യ സേ​വ​ന ദാ​താ​ക്ക​ളാ​യ എ​യ​ർ​ടെ​ൽ, ജി​യോ, ​െഎ​ഡി​യ, വോ​ഡ​ഫോ​ൺ എ​ന്നി​വ​ർ​ക്കൊ​പ്പം പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ല​ഭ്യ​മാ​യ സ്​​പെ​ക്​​ട്രം ഉ​പ​യോ​ഗി​ച്ചാ​ണ്​ കേ​ര​ള​ത്തി​ലും ഒ​ഡി​ഷ​യി​ലും 4ജി ​എ​ത്തി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ സ്​​പെ​ക്​​ട്രം ല​ഭ്യ​മാ​കു​ന്ന​തോ​ടെ രാ​ജ്യ​മാ​കെ വ്യാ​പി​പ്പി​ക്കും. ബം​ഗ​ളൂ​രു, ​ൈഹ​ദ​രാ​ബാ​ദ്​ സ​ർ​ക്കി​ളു​ക​ളാ​ണ്​ അ​ടു​ത്ത പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത്​ 100 ദ​ശ​ല​ക്ഷം മൊ​ബൈ​ൽ വ​രി​ക്കാ​രു​ള്ള ബി.​എ​സ്.​എ​ൻ.​എ​ലി​ന്​ കേ​ര​ള​ത്തി​ൽ 10 ദ​ശ​ല​ക്ഷ​മാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ. പു​തി​യ ബ്രാ​ൻ​ഡി​ലാ​യി​രി​ക്കും 4ജി ​അ​വ​ത​രി​പ്പി​ക്കു​ക.

COMMENTS