ബി.എസ്​.എൻ.എൽ 339 പ്ലാനിന്​ തുടക്കമായി

19:53 PM
18/03/2017

മുംബൈ: ദിവസവും 2 ജി.ബി സൗജന്യ ഡാറ്റ സേവനം നൽകുന്ന ബി.എസ്​.എൻ.എല്ലി​െൻറ പ്ലാനിന്​ തുടക്കമായി. 339 രൂപക്ക്​ ദിവസം 2 ജി.ബി ഡാറ്റയും ബി.എസ്​.എൻ.എൽ നെറ്റ്​വർക്കുകളിലേക്ക്​ അൺലിമിറ്റഡ്​ കോളുകളും. മറ്റ്​ നെറ്റ്​വർക്കുകളിലേക്ക്​ 25 മിനുട്ട്​ കോളുകളുമാണ്​ പുതിയ പ്ലാൻ പ്രകാരം​ ലഭിക്കുക.

നിലവിൽ ഹിറ്റായ 339 രൂപയുടെ പ്ലാൻ പരിഷ്​കരിച്ചാണ്​ പുതിയ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. എല്ലാ നെറ്റ്​വർക്കുകളിലേക്കും സൗജന്യ കോളുകളും 1 ജി.ബി ഡാറ്റയുമാണ്​ മുമ്പ്​ 339 രൂപക്ക്​ ബി.എസ്​.എൻ.എൽ നൽകിയിരുന്നത്​.

ജിയോയുടെ പ്ലാനിന്​ കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ്​ ബി.എസ്​.എൻ.എല്ലി​െൻറ പുതിയ പ്ലാൻ. 303 രൂപക്ക്​  അൺലിമറ്റഡ്​ കോളുകളും ദിവസവും 1 ജി.ബി ഡാറ്റയുമാണ്​ ജിയോയുടെ ഒാഫർ. 

COMMENTS