ഇന്ത്യനായി ബ്ലാക്ബെറി

14:57 PM
06/08/2018
BlackBerry-Evolve-and-Evolve-X

അടവുകളെല്ലാം പയറ്റി മടുത്ത് വിപണി വിട്ട ബ്ലാക്ബെറി തിരിച്ചുവരാനുള്ള കഠിനശ്രമത്തിലാണ്. പഴയ കനേഡിയൻ പൗരനായല്ല, തനി ഇന്ത്യനായാണ് ഇത്തവണ രംഗപ്രവേശം. ഇന്ത്യയിൽ ബ്ലാക്ബെറി ഫോണുകൾ നിർമിക്കാൻ ലൈസൻസ് നേടിയ നോയിഡ ആസ്ഥാനമായ ഒപ്റ്റിമസ് (Optiemus) ഇൻഫ്രാകോം ആണ് ഇവോൾവ്, ഇവോൾവ് എക്സ് എന്നീ രണ്ട് ഫോണുകൾ ബ്ലാക്ബെറി ബ്രാൻഡിൽ ഇറക്കിയത്. ആഗോളതലത്തിൽ ബ്ലാക്ബെറി ബ്രാൻഡ് ലൈസൻസ് നേടിയത് ചൈനീസ് കമ്പനി ടി.സി.എൽ ആണ്.

24,990 രൂപയുടെ ഇവോൾവ് ആഗസ്​റ്റിലും 34,990 രൂപയുടെ ഇവോൾവ് എക്സ് സെപ്റ്റംബറിലും വിപണിയിലെത്തും. ആൻഡ്രോയിഡ് ഒ.എസാണെങ്കിലും ബ്ലാക്ബെറിയുടെ മുഖമുദ്രയായ സുരക്ഷയിലും സ്വകാര്യതയിലും വിട്ടുവീഴ്ചയില്ല. പാസ്​വേഡ് സുരക്ഷിതമാക്കാൻ പാസ്​വേഡ് മാനേജർ, നമ്മൾക്കാവശ്യമുള്ള സ്ക്രീൻഭാഗം മാത്രം കാണുന്ന ബ്ലാക്ബെറി പ്രൈവസി ഷെയ്ഡ്, ആപ്പുകൾ നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നത് തടയാൻ ഡിടെക് ആപ്ലിക്കേഷൻ എന്നിവയാണ് സവിശേഷതകൾ. അതിവേഗ ചാർജിങ്ങുള്ള 4000 എം.എ.എച്ച് ബാറ്ററി, ഗൊറില്ല ഗ്ലാസ് 5, ആൻഡ്രോയിഡ് 8.1 ഒാറിയോ ഒ.എസ്, 5.99 ഇഞ്ച് 1080x2160 പിക്സൽ ഫുൾ എച്ച്.ഡി പ്ലസ് 18:9 അനുപാത ഡിസ്പ്ലേ, റബറൈസ്ഡ് പ്ലാസ്​റ്റിക് പിൻഭാഗം, വിരലടയാള സെൻസർ, യു.എസ്.ബി ടൈപ്പ് സി പോർട്ട്, 3.5 എം.എം ജാക്, കൂട്ടാവുന്ന 64 ജി.ബി ഇ​േൻറണൽ മെമ്മറി, 16 മെഗാപിക്സൽ മുൻകാമറ എന്നിവ രണ്ടിലുമുണ്ട്.

ഇവോൾവ് എക്സിൽ എക്സിൽ ആറു ജി.ബി റാം, ഡോൾബി അറ്റ്മോസ് ശബ്​ദം, വയർലസ് ചാർജിങ്, 12 മെഗാപിക്സൽ- 13 മെഗാപിക്സൽ ഇരട്ട പിൻകാമറ,  2.2 ജിഗാെഹർട്സ് എട്ടുകോർ ക്വാൽകോം പ്രോസസർ എന്നിവയും ഇവോൾവിൽ നാല് ജി.ബി റാം,  13 മെഗാപിക്സൽ- 13 മെഗാപിക്സൽ മോണോക്രോം ഇരട്ട പിൻകാമറ, 1.8 ജിഗാെഹർട്സ് എട്ടുകോർ ക്വാൽകോം പ്രോസസർ എന്നിവയുമാണ്.

Loading...
COMMENTS