റെഡ്​മിയെ വെല്ലും; അസ്യൂസി​െൻറ സെൻഫോൺ മാക്​സ്​ പ്രോ​ ഇന്ന്​ ഇന്ത്യയിൽ

zenphone max pro

റെഡ്​മി നോട്ട്​ 5 പ്രോയെ വെല്ലാൻ ലക്ഷണമൊത്തൊരു മോഡലുമായി​ തായ്​വ​ാ​​​െൻറ സ്വന്തം അസ്യൂസ്. അധികം പച്ച പിടിക്കാത്ത​ സെൻഫോൺ സീരീസിലേക്ക്​ സെൻഫോൺ മാക്​സ്​ പ്രോ എം1 അവതരിപ്പിച്ചിരിക്കുന്നത്​ മികച്ച ഫീച്ചറുകൾ ഉൾപെടുത്തിയാണ്​​. സ്​മാർട്ട്​ഫോൺ ടെസ്റ്റ്​ ചെയ്​ത പ്രമുഖ ടെക്​ വിദഗ്​ധൻമാർ മാക്​സ്​ പ്രോയുടെ പെർഫോമൻസിൽ പൂർണ്ണ തൃപ്​തരാവുന്നത്​ കണ്ട്​ നെഞ്ചിടിപ്പ്​ കൂടിയിരിക്കുന്നത്​ ഷവോമിക്ക്​ തന്നെയാണ്​.

ഇന്ത്യൻ സ്​മാർട്ട്​ഫോൺ വിപണിയിൽ തകർക്കാനാകാത്ത ആധിപത്യമാണ്​ ഷവോമി ഇപ്പോൾ അനുഭവിക്കുന്നത്​. ബജറ്റ്​ സീരിസിൽ അവർ അവതരിപ്പിച്ച റെഡ്​മി നോട്ട്​ ​4 കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽകപ്പെട്ട മോഡലായി മാറിയിരുന്നു. ഗൂഗിളി​​​െൻറ ആൻഡ്രോയ്​ഡ്​ വൺ പ്ലാറ്റ്​ഫോമിൽ ഇറക്കിയ മി എ1 എന്ന മോഡലും തരംഗം സൃഷ്​ടിച്ചു.

ഇൗ വർഷം കൂടുതൽ മികച്ച മറ്റൊരു മോഡലുമായി എത്തി ചൈനീസ്​ കമ്പനി പതിവ്​ തുടരുന്ന കാഴ്​ചയും കണ്ടു. റെഡ്​മി നോട്ട്​ 5ഉം 5 പ്രോയുമാണ്​ ഇൗ വർഷത്തെ താരങ്ങൾ. ഫ്ലിപ്​കാർട്ടിലെ ഫ്ലാഷ്​ സെയിലിൽ സെക്കൻറുകൾകൊണ്ട്​ വിറ്റുതീരുന്ന ഷവോമി ബ്രില്ല്യൻസ്​ കണ്ട്​ നെറ്റിചുളിക്കാത്ത കമ്പനികൾ വിരളമാണ്​. 

അസ്യൂസി​​​െൻറ സെൻഫോൺ വിശേഷങ്ങൾ

ഇന്ന്​ ഉച്ച​ക്ക്​ 12 മണിക്കായിരുന്നു മാക്​സ്​പ്രോയുടെ പ്രീ ഒാർഡർ. എന്നാൽ കൃത്യം 12.05ഒാടെ അത്​ അവസാനിച്ചു. ഒാപൺ സെയിലിൽ ഫോൺ ലഭ്യമാക്കുമെന്ന വാഗ്​ദാനം നൽകിയിരുന്നുവെങ്കിലും ഫ്ലിപ്​കാർട്ടിൽ മാക്​സ്​ പ്രോ ഒൗട്ട്​ഒാഫ്​ സ്​റ്റോക്കാവുകയായിരുന്നു​. കാഷ്​ ഒാൺ ഡെലിവറിയില്ലാത്ത ഫ്ലാഷ്​ സെയിലാണ്​ അസ്യൂസ്​ സ്വീകരിച്ചത്​ എന്നുള്ളത്​ ഫോൺ വാങ്ങാനുദ്ദേശിക്കുന്നവർക്ക്​ നിരാശ പകരും.

ഇറങ്ങുന്നത്​ മൂന്ന്​ വേരിയൻറുകൾ 3 ജീബി/32 ജീബി, 4 ജീബി/64 ജീബി, 6 ജീബി/64 ജീബി യഥാക്രമം 10,999, 12,999, 14,999 എന്നിങ്ങനെയാണ്​ വില. ഇന്ന്​ പ്രീഒാർഡറിന്​ എത്തിയത്​ 3 ജീബി/32 ജീബി, 4 ജീബി/64 ജീബി വേരിയൻറുകൾ മാത്രമാണ്​. കൂടുതൽ മെച്ചപ്പെട്ട കാമറയു​ള്ള 6 ജീബി/64 ജീബി വേരിയൻറ്​ അടുത്ത മാസം വിപണിയിലെത്തിക്കുമെന്ന്​ അസ്യൂസ്​ അറിയിച്ചിട്ടുണ്ട്​. 

18:9 റേഷ്യോയോടുകൂടിയ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ സെൻഫോൺ മാക്​സ്​ പ്രോയുടെ പ്രധാന സവിശേഷത. ഇതിന്​  2160*1080 റെസല്യൂഷനും 403 പിക്​സൽ വ്യക്​തതയും ഉണ്ട്​. ഇരട്ടപിൻകാമറകളിൽ ഒന്ന്​ അഞ്ച്​ മെഗാപിക്​സലും ഒന്ന്​ 16 മെഗാ പിക്​സലുമാണ്​. 8 മെഗാ പിക്​സൽ മുൻകാമറ റെഡ്​മിയുമായി താരതമ്യം ചെയ്യു​േമ്പാൾ നിരാശപ്പെടുത്തും.

പിൻകാമറയും ചില സമയങ്ങളിൽ റെഡ്​മി​ നോട്ട്​ 5 ​പ്രോയുടെ അത്ര മികവ്​ പുലർത്തുന്നില്ല. എന്നാൽ വീഡിയോ ഡിപ്പാർട്ട്​മ​​െൻറിൽ മാക്​സ്​ ​​പ്രോയിൽ 4കെ ഒാപ്​ഷൻ ഉണ്ടെന്നത്​ അസ്യൂസിന്​​ മുൻതൂക്കം നൽകുന്നു. വീഡിയോക്ക്​ ഇലക്​ട്രോണിക്​ ഇമേജ്​ സ്​റ്റെബ്​ലൈസേഷൻ നൽകിയിട്ടില്ല. എന്നാൽ ഒരു ഒ.ടി.എ അപ്​ഡേറ്റിലൂടെ അത്​ പരിഹരിക്കുമെന്ന്​ അസ്യൂസ്​ ഉറപ്പുപറയുന്നുണ്ട്​.

റെഡ്​മിയെ അപേക്ഷിച്ച് മൂന്ന്​ മോഡലുകൾക്കും അസ്യൂസ്​​ ഡെഡിക്കേറ്റഡ്​ എസ്​.ഡി കാർഡ്​ സ്ലോട്ട്​ നൽകിയിട്ടുണ്ട്​. 5000 എം.എ.എച്ചി​​​െൻറ ബാറ്ററി രണ്ട്​ ദിവസത്തോളം നിലനിൽക്കും. ഫോണിന്​ ഫാസ്റ്റ്​ ചാർജിങ്​ നൽകിയിട്ടുണ്ടെന്നും അസ്യൂസ്​ പറയുന്നു. വേഗതയു​ള്ള പെർഫോമൻസിന്​ സ്​നാപ്​ ഡ്രാഗണി​​​െൻറ ഏറ്റവും മികച്ച 636 പ്രൊസസറാണ്​ നൽകിയിരിക്കുന്നു. റെഡ്​മിയുടേത്​ പോലെ അഡ്രിനോ 509 ജി.പി.യുവും കരുത്ത്​ പകരും. 

ആൻഡ്രോയ്​ഡ്​ 8.1 ഒാറിയോ അടങ്ങിയ സ്റ്റോക്​ ഫീലുള്ള ഒാപറേറ്റിങ്​ സിസ്റ്റമാണ്​ സെൻഫോൺ മാക്​സ്​ പ്രോ എം1ന്​. അത്​ പെർഫോമൻസും ബാറ്ററി ജീവിതവും വർധിപ്പിക്കുന്നുണ്ട്​. പി, ക്യൂ വരെയുള്ള ആൻഡ്രോയ്​ഡ്​ അപ്​ഡേറ്റുകൾ ലഭ്യമാക്കും എന്ന്​ അസ്യൂസ്​ അവകാശപ്പെടുന്നുണ്ട്​. ഫിംഗർപ്രിൻറ്​ സെൻസറിനോടൊപ്പം ഫേസ്​ അൺലോക്കും ഉൾപെടുത്തിയാണ്​​ ഫോൺ വിപണിയിൽ എത്തിച്ചത്​. 

റെഡ്​മി നോട്ട്​ 5 പ്രോയുടെ 4 ജീബി/64 ജീബി മോഡലിന്​ ഇന്ത്യയിൽ 1000 രൂപ വർധിപ്പിച്ച്​ 15,000 ആക്കിയതും അസ്യൂസിന്​ ഗുണം ചെയ്യും. കാരണം മാക്​സ്​ പ്രോയുടെ ഇതേ മോഡലിന്​ 13,000 നൽകിയാൽ മതിയാവുമെന്നത്​ വിപണിയിൽ പ്രതിഫലിക്കും. കൂ​ടാതെ റെഡ്​മിയുടെ 6 ജീബി/64 ജീബി ​വേരിയൻറിനേക്കാൾ 2000 രൂപ കുറച്ചാണ്​ അസ്യൂസ്​ 6 ജീബി മാർക്കറ്റിൽ ഇറക്കുന്നത്​. റെഡ്​മിക്ക്​ 17,000 നൽ​േകണ്ടിവരും. 

Loading...
COMMENTS