വൺ പ്ലസിനെ ഞെട്ടിച്ച്​ അസ്യുസ്​; സെൻഫോൺ 6 എല്ലാം കൊണ്ടും കിടിലൻ

5000 എം.എ.എച്ച്​ ബാറ്ററിയും നോച്ചോ, പഞ്ച്​ ഹോൾ കാമറയോ ഇല്ലാത്ത ഫുൾ വ്യൂ ഡിസ്​പ്ലേയും സ്​നാപ്​ഡ്രാഗ​​​െൻറ ഏറ്റവും കരുത്തുറ്റ പ്രൊസസറുമൊക്കെയായി എത്തിയിരിക്കുകയാണ്​ തായ്​വാൻ സ്​മാർട്​ഫോൺ നിർമാതാക്കളായ അസ്യൂസ്​. അവരുടെ സെൻഫോൺ സീരീസിലേക്ക്​ ഫ്ലാഗ്​ഷിപ്പായ ആറാമനെയാണ്​ അവതരിപ്പിച്ചിരിക്കുന്നത്​.

റൊ​ട്ടേറ്റ്​ ​െചയ്യുന്ന ഫ്ലിപ്​കാമറ നൽകിയാണ്​ നോച്ചിനെയും പഞ്ച്​ഹോൾ കാമറയെയും അസ്യൂസ്​ മറികടന്നത്​. 48 മെഗാ പികസ്​ൽ f/1.79 പ്രധാന കാറമയും 13 മെഗാപിക്​സൽ സെക്കഡറി അൾട്രാവൈഡ്​ ആംഗിൾ കാമറയുമാണ്​ നൽകിയിരിക്കുന്നത്​. ലേസർ ഫോക്കസും ഡ്യുവൽ എൽ.ഇ.ഡി ഫ്ലാഷും ഒപ്പം നൽകിയിട്ടുണ്ട്​.

ഇരട്ട നാനോ സിമ്മും മെമ്മറി കാർഡിഡാൻ പ്രത്യേക സ്​ലോട്ടും നൽകുന്ന ഏക ഫ്ലാഗ്​ഷിപ്പ്​ എന്ന്​ വേണമെങ്കിൽ അസ്യുസി​​​െൻറ സെൻഫോൺ 6നെ വിശേഷിപ്പിക്കാം. ആൻഡ്രോയ്​ഡ്​ പൈ അടങ്ങിയ ​സ്​റ്റോക്​ ആൻഡ്രോയ്​ഡിനോളം വരുന്ന സെൻ യു.ഐ 6ആണ്​ ഫോണി​​​െൻറ ഓപറേറ്റിങ്​ സിസ്റ്റം. ആൻഡ്രോയ്​ഡ്​ പത്താമനായ Qവും പതിനൊന്നാമനായ Rഉം അസ്യുസ്​ അപ്​ഡേറ്റായി നൽകും.

asus-6

6.4- ഇഞ്ച്​ ഫുൾ എച്ച്​-ഡി പ്ലസ്​ (1080x2340 pixels) ഐ.പി.എസ്​ ഡിസ്​പ്ലേയാണ്​ ആറാമന്​​. വൺ പ്ലസ്​ അമോലെഡ്​ നൽകിയപ്പോൾ അസ്യുസ്​ ഡിസ്​പ്ലേയിൽ അൽപ്പം പിന്നോക്കം പോയോ? എന്നാവും പലരുടേയും സംശയം. അത്​ പരിഹരിക്കാൻ മേന്മ കൂടിയ ഐ.പി.എസ്​ ഡിസ്​പ്ലേയാണ്​ അവർ നൽകിയിരിക്കുന്നത്​ എന്ന്​ പറയാം. 600 നിറ്റ്​സ്​ പീക്​ ബ്രൈറ്റ്​നസ്​, 100 ഡി.സി.ഐ-p3 കളർ ഗാമത്​ എന്നിവ മികവാർന്ന കാഴ്​ചാനുഭവം ആയിരിക്കും സമ്മാനിക്കുകയെന്ന്​ കമ്പനി അവകാശപ്പെടുന്നുണ്ട്​.

ക്വാൽകോമി​​​െൻറ ഏറ്റവും പുതിയ ഒക്​ടാകോർ പ്രൊസസറായ സ്​നാപ്​ഡ്രാഗ​​​െൻറ 855യാണ്​ അസ്യുസ്​ സെൻഫോൺ 6ന്​ കരുത്ത്​ പകരുന്നത്​. 7 നാനോ മീറ്റർ പ്രൊസസ്​ ടെക്​നോളജി അടങ്ങിയ 855 ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​​െൻറ സാധ്യത പരമാവധി ഉപയോഗിക്കുന്ന പ്രൊസസറാണ്​.

ഫോണി​​​െൻറ മറ്റൊരു പ്രധാന ആകർഷണം അതിൻറെ ബാറ്ററിയാണ്​. 5000 എം.എ.എച്ച്​ കപാസിറ്റിയുള്ള ഭീമൻ ബാറ്ററിയും ചാർജ്​ ​ചെയ്യാൻ ക്വാൽകോമി​​​െൻറ ക്വിക്​ ചാർജ്​ 4.0യും കൂടെ 18 വോൾട്ടുള്ള അതിവേഗ ചാർജറും ബോക്​സിനകത്ത്​ നൽകും. ഇത്​ ഉപഭോക്​താക്കൾക്ക്​ സെൻഫോൺ 6 പരിഗണിക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നായേക്കാം.

ഇത്തവണയും ഫോണിന്​ മികച്ച ഓഡിയോ ഔട്ട്​പുട്ട്​ നൽകുന്ന ഡ്യുവൽ സ്റ്റീരിയോ സ്​പീക്കർ അസ്യുസ്​ ഉറപ്പ്​ വരുത്തിയിട്ടുണ്ട്​. താഴെയും ഡിസ്​പ്ലേക്ക്​ മുകളിലുമായാണ്​ സ്​പീക്കറുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്​. ഫ്ലാഗ്​ഷിപ്പ്​ ഫോണുകൾ സ്ഥിരമായ ഒഴിവാക്കുന്നതായി കാണപ്പെടുന്ന 3.5എം.എം ഹെഡ്​ഫോൺ ജാക്കും അസ്യുസ്​ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത്​ കാര്യമായി പരിഗണിക്കാം.

256 ജിബി വരെയുള്ള യു.എഫ്​.എസ്​ 2.1 സ്​റ്റോറേജ്​ അതിവേഗത്തിൽ ഫയലുകൾ റൈറ്റ്​ ചെയ്യാൻ സഹായിക്കുന്നു. നോട്ടിഫിക്കേഷൻ എൽ.ഇ.ഡി, യു.എസ്​.ബി ടൈപ്​-സി ചാർജിങ്​ പോർട്ട്​, എൻ.എഫ്​.സി, വൈ​-ഫൈ 802.11ac, ബ്ലൂടൂത്ത്​ 5.0 എന്നിവയും ഫോണിന്​ കരുത്ത്​ പകരും. 190 ഗ്രാമാണ്​ ഫോണി​​​െൻറ ഭാരം.

6 ജിബി 64 ജിബി മോഡലിന്​ യൂറോപ്പിൽ 499 ഡോളറാണ്​ വിലയിട്ടിരിക്കുന്നത്​. ഇത്​ ഇന്ത്യൻ രൂപയുമാണ്​ തുലനം ചെയ്യു​േമ്പാൾ 39,100 രൂപയോളം വരും. 6+128 ജിബി മോഡലിന്​ 559 യൂറോ​(43,800 രൂപ). 8+256 ജിബി മോഡലിന്​ 599 യൂറോ (47,000). ഫോൺ എന്ന്​ ഇന്ത്യയിലെത്തുമെന്ന്​ വിവരം പുറത്തുവിട്ടിട്ടില്ല.

Loading...
COMMENTS