
ആപ്പ്ളിെൻറ രാജ്യത്തെ ആദ്യ ഓൺലൈൻ സ്റ്റോർ അടുത്തമാസം തുറക്കും
text_fieldsന്യൂഡൽഹി: ആഗോള ഭീമൻമാരായ ആപ്പ്ളിെൻറ രാജ്യത്തെ ആദ്യ ഓൺലൈൻ സ്റ്റോർ അടുത്ത മാസം തുറക്കും. ഓൺലൈൻ വ്യാപാരത്തിൽ വിദേശ കമ്പനികൾക്ക് നൽകുന്ന ഇളവ് മുതലാക്കിയാണ് കമ്പനിയുടെ നീക്കം. ഉത്സവ സീസണായ ദസറ- ദീപാവലി സമയത്താകും ആപ്പ്ളിെൻറ രംഗപ്രവേശം.
രാജ്യത്ത് ആപ്പ്ൾ ഐഫോണിന് ധാരാളം ഉപഭോക്താക്കളുണ്ട്. കോവിഡ് 19 പടർന്നുപിടിച്ചശേഷം വിപണി മൊത്തത്തിൽ മന്ദഗതിയിലാണെങ്കിലും ഇന്ത്യയിൽ വിൽപ്പന കേന്ദ്രീകരിക്കാൻ തയാറെടുക്കുകയാണ് ആപ്പ്ൾ. ചൈനയും അമേരിക്കയും തമ്മിൽ വ്യാപാരയുദ്ധം ആരംഭിച്ചതോടെ ചൈനയെ മാത്രം ആശ്രയിക്കാതെ തെക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ചുവടുമാറ്റാൻ ആപ്പ്ൾ ഒരുക്കം തുടങ്ങിയിരുന്നു.
ഐഫോൺ നിർമാണം ഭാഗികമായി ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ആപ്പ്ളിെൻറ ഫോണും മറ്റുപകരണങ്ങളും മറ്റു കമ്പനികളുടെ സഹായത്തോടെ നിർമിച്ചുവരികയാണ് ചെയ്യുന്നത്. ആപ്പ്ളിനു വേണ്ടി ഫോക്സ്കോണ്‍, വിന്‍സ്ട്രോണ്‍ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിർമിക്കുന്നുണ്ട്. കമ്പനി നേരിട്ട് പ്രവർത്തനം നടത്തുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
