4000 രൂപക്ക് െഎഫോൺ 6
text_fieldsബംഗളൂരു: 4000 രൂപക്ക് െഎഫോൺ 6 സ്വന്തമാക്കാനുള്ള ഒാഫർ ഫ്ലിപ്കാർട്ട് അവതരിപ്പിച്ചു. എക്സേഞ്ച് ഒാഫറിലുടെയാണ് ഫോൺ കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ട് ലഭ്യമാക്കുന്നത്. നിലവിൽ ഫ്ലിപ്പ്കാർട്ടിൽ െഎഫോൺ 6െൻറ വില 36,900 രൂപയാണ്. ഇൗ വിലയിൽ 24 ശതമാനം ഇളവ് ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഇതിനൊപ്പം 24,000 രൂപയുടെ എക്സ്ചേഞ്ച് ഒാഫറും കൂടിചേരുേമ്പാഴാണ് െഎഫോൺ 4000 രൂപക്ക് സ്വന്തമാക്കാൻ സാധിക്കുക. ഇതിനൊപ്പം ബാങ്കുകളുടെ കെഡ്രിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുേമ്പാൾ 5 ശതമാനത്തിെൻറ അധിക കിഴിവ് കൂടി ഫ്ലിപ്കാർട്ട് ലഭ്യമാക്കുന്നുണ്ട്.

വിവിധ മോഡലുകൾക്ക് എക്സ്ചേഞ്ച് ചെയ്യുേമ്പാൾ എത്രത്തോളം വിലക്കുറവ് ലഭിക്കുമെന്ന്അറിയാൻ ഫ്ലിപ്കാർട്ടിൽ പഴയ ഫോണിെൻറ െഎ.എം.ഇ.െഎ നമ്പർ നൽകിയാൽ മതിയാകും. െഎഫോൺ 6s എക്സ്ചേഞ്ച് ചെയ്യുേമ്പാഴാണ് ഉയർന്ന തുകയായ 24,000 രൂപ പഴയ ഫോണിന് ലഭ്യമാവുക. െഎഫോണിെൻറ തന്നെ മറ്റ് മോഡലുകൾ എക്സേഞ്ച് ചെയ്യുേമ്പാഴും ഇത്തരത്തിൽ വൻകിഴിവ് ലഭിക്കും.
