ആ​പ്പി​​ൾ–സാം​സ​ങ്​ പേ​റ്റ​ൻ​റ്​  യു​ദ്ധം തീ​ർ​പ്പാ​യി

  • ആ​പ്പി​ളി​േ​ൻ​റ​ത്​ ആ​റു​വ​ർ​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ടം

22:34 PM
28/06/2018

വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തി​െ​ല മു​ൻ​നി​ര സ്​​മാ​ർ​ട്ട്​​ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ അ​മേ​രി​ക്ക​ൻ ക​മ്പ​നി ആ​പ്പി​ളും ദ​ക്ഷി​ണ​ െകാ​റി​യ​ൻ ക​മ്പ​നി​യാ​യ സാം​സ​ങ്ങും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന ‘പേ​റ്റ​ൻ​റ്​ നി​യ​മ​യു​ദ്ധം’ ഒ​ത്തു​തീ​ർ​പ്പാ​യി. ഒ​ത്തു​തീ​ർ​പ്പ്​ വ്യ​വ​സ്​​ഥ​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പേ​റ്റ​ൻ​റ്​ അ​വ​കാ​ശ​ങ്ങ​ൾ സാം​സ​ങ്​​ ലം​ഘി​ച്ചു​വെ​ന്നും ഇ​തി​ന്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ 2012​ൽ ​ആ​പ്പി​ൾ അ​മേ​രി​ക്ക​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സാം​സ​ങ്​ ആ​പ്പി​ളി​​െൻറ പേ​റ്റ​ൻ​റി​ൽ ന​ട​ത്തി​യ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ 53.9  കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 3704 കോടി രൂ​പ) ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഒ​രു​മാ​സം മു​മ്പ്​​ യു.​എ​സ്​ കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ 39.9 കോ​ടി ഡോ​ള​ർ (2742 കോടി രൂ​പ) ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ക​യും​ ചെ​യ്​​തു. പി​ന്നീ​ടാ​ണ്​ ഇ​രു ക​മ്പ​നി​ക​ളും ഒ​ത്തു​തീ​ർ​പ്പ്​ ധാ​ര​ണ​യി​െ​ല​ത്തി​യ​ത്. 

​െഎ​ഫോ​ണു​ക​ളു​ടെ വ​ള​ഞ്ഞ അ​രി​കു​ക​ൾ, സ്​​ക്രീ​നി​നു മു​ന്നി​ലു​ള്ള റിം, ​െ​എ​ക്ക​ണു​ക​ളു​ടെ ഗ്രി​ഡ്, ര​ണ്ടു യൂ​ട്ടി​ലി​റ്റി ​േപ്ല​റ്റു​ക​ൾ എ​ന്നി​വ സാം​സ​ങ്​​ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ്​ ആ​പ്പി​ൾ ന​ൽ​കി​യ കേ​സ്. സാം​സ​ങ്​ ഗാ​ല​ക്​​സി ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ തു​ട​ങ്ങി​യ​താ​ണ്​ ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള പേ​റ്റ​ൻ​റ്​ യു​ദ്ധം. സാം​സ​ങ്​ മു​ൻ​നി​ര ക​മ്പ​നി​യാ​യി ഉ​യ​ർ​ന്നു​വ​രാ​ൻ ത​ങ്ങ​ളു​ടെ ഡി​സൈ​ൻ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ആ​പ്പി​ൾ പരാതിപ്പെ​ടു​ന്നു. ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി 100 കോ​ടി ഡോ​ള​റാ​യി​രു​ന്നു ആ​പ്പി​ളി​​െൻറ ആ​വ​ശ്യം.  പേ​റ്റ​ൻ​റ്​ നി​യ​മ​ത്തി​ൽ​ത​ന്നെ നി​ർ​ണാ​യ​ക വി​ധി​യാ​യി​രു​ന്നു യു.​എ​സ് കോ​ട​തി​യു​ടേ​ത്. ഡി​സൈ​നു​ക​ൾ കോ​പ്പി​യ​ടി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ്​ കൂ​ടി​യാ​യി​രു​ന്നു അ​ത്​. 
ന​ഷ്​​ട​പ​രി​ഹാ​രം നേ​ടു​ന്ന​തി​ന​പ്പു​റം ആ​പ്പി​ളി​ലെ ജി​വ​ന​ക്കാ​രു​ടെ പു​തു​മ​യു​ള്ള ആ​ശ​യ​ങ്ങ​ൾ​ക്കും ക​ഠി​നാ​ധ്വാ​ന​ത്തി​നു​മു​ള്ള മൂ​ല്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ്​ സാം​സ​ങ്ങു​മാ​യി നി​യ​മ യു​ദ്ധ​ത്തി​ലേ​ർ​പ്പെ​ട്ട​െ​ത​ന്ന്​ ആ​പ്പി​ൾ ക​മ്പ​നി വ​ക്താ​വ്​ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ സാം​സ​ങ്​​ ത​യാ​റാ​യി​ട്ടി​ല്ല. 

Loading...
COMMENTS